ദീർഘകാലമായി ശാസ്ത്രജ്ഞൻമാരെ കുഴയ്ക്കുന്ന ഒരു ചോദ്യമായിരുന്നു മുട്ട സസ്യഭക്ഷണമോ സസ്യേതരമോ എന്ന്. ആ തർക്കത്തിന് ഇതാ പരിഹാരമായിരിക്കുന്നു. മുട്ട സസ്യഭക്ഷണം തന്നെ എന്ന് ശാസ്ത്രലേകം അടിവരയിടുന്നു. ജീവനുള്ള പിടക്കോഴിയിൽ നിന്നു ലഭിക്കുന്നു എന്നതുകൊണ്ട് മിക്കവരും മുട്ടയെ ഒരു നോൺ വെജിറ്റേറിയൻ ഭക്ഷണമായാണ് കാണുന്നത്,
മുട്ടയ്ക്ക് മൂന്നു ഭാഗങ്ങളുണ്ട്, പുറംതോട്, മഞ്ഞ, മുട്ട വെള്ള എന്നിവയാണവ. മുട്ടയുടെ വെള്ളയിൽ (ആൽബുമിൻ) പ്രോട്ടീൻ മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാൽ മഞ്ഞക്കുരുവിൽ പ്രോട്ടീൻ, കൊളസ്ട്രോൾ, ഫാറ്റ് (കൊഴുപ്പ്) ഇവ അടങ്ങിയിരിക്കുന്നു.
നാം ദിവസവും ഉപയോഗിക്കുന്ന മുട്ടയിൽ ഭ്രൂണം ഉണ്ടാവില്ല. അതുകൊണ്ടു തന്നെ ഒരു പക്ഷിയെയോ മൃഗത്തെയോ കഴിക്കുന്ന ഘട്ടത്തിലേക്ക് അത് വികസിച്ചിട്ടില്ല.
ഒരു പിടക്കോഴി ആറുമാസം പ്രായമായാൽ ദിവസവും അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ടയിടും. മുട്ടയിടുന്നതിനു മുൻപ് പിടക്കോഴി ഇണചേർന്നിട്ടുണ്ടാവണമെന്നില്ല. ഈ മുട്ടകളെല്ലാം പ്രത്യുല്പ്പാദനം നടത്താത്തവ (unfertilized) ആണ്. നാം വാങ്ങുന്ന മുട്ടകളും ഇത്തരത്തിലുള്ളവ ആയിരിക്കും. അതുകൊണ്ടുതന്നെ മുട്ട സസ്യഭക്ഷണം തന്നെ എന്ന് ശാസ്ത്രലോകം പറയുന്നു.
സസ്യഭുക്കുകൾക്ക് ഇനി പച്ചക്കറികൾക്കും പഴങ്ങൾക്കും പുറമെ ധൈര്യമായി മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കാരണം മുട്ടയും വെജിറ്റേറിയൻ തന്നെ.
Read More : Health and Wellbeing