പൊള്ളലുണ്ടായാൽ ചെയ്യേണ്ട 15 കാര്യങ്ങൾ
വീട്ടിനുള്ളിൽ ധാരാളം ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും ഉണ്ടാകാം. തക്കസമയത്തു തന്നെ പ്രഥമശുശ്രൂഷ ചെയ്യുകയാണു പ്രധാനം. ഇത്തരത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് പൊള്ളൽ ഏൽക്കുക എന്നത്. പൊള്ളലേറ്റാൽ ഉടൻ വീട്ടിൽതന്നെ ചെയ്യാവുന്ന പ്രഥമ ശുശ്രൂഷ അറിയാം 1. വെള്ളമൊഴിച്ചോ തുണികൊണ്ടു മൂടിയോ തീ

വീട്ടിനുള്ളിൽ ധാരാളം ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും ഉണ്ടാകാം. തക്കസമയത്തു തന്നെ പ്രഥമശുശ്രൂഷ ചെയ്യുകയാണു പ്രധാനം. ഇത്തരത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് പൊള്ളൽ ഏൽക്കുക എന്നത്. പൊള്ളലേറ്റാൽ ഉടൻ വീട്ടിൽതന്നെ ചെയ്യാവുന്ന പ്രഥമ ശുശ്രൂഷ അറിയാം
1. വെള്ളമൊഴിച്ചോ തുണികൊണ്ടു മൂടിയോ തീ കെടുത്താൻ ശ്രമിക്കുക.
2. ധാരാളം പുക ശ്വസിച്ചാൽ തുറസായ സ്ഥലത്തു പോയി ശുദ്ധവായു ശ്വസിക്കുക.
3. വളരെ ആഴത്തിലുള്ള പൊള്ളൽ, പൊള്ളിയഭാഗത്തു വേദന അറിയാതെ വരുക, സന്ധികളുടെ ചുറ്റിലും മുഖത്തും പൊള്ളലുകൾ തുടങ്ങിയവ ഉണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണിക്കുക.
4. ആഴത്തിലുള്ള പൊള്ളലുകളിൽ വേദന അറിയാറില്ല.
5. തുണികളും മറ്റും വല്ലാതെ ആഴത്തിൽ കരിഞ്ഞു പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതു മാറ്റാൻ വൈദ്യസഹായം തേടുക.
6. ധാരാളം ഭാഗത്തു പൊള്ളൽ ഏറ്റിട്ടുണ്ടെങ്കിൽ കുടിക്കാൻ വെള്ളം നൽകേണ്ടതാണ്.
7. പൊള്ളിയഭാഗം തുറന്നുവിട്ട തണുത്ത ടാപ്പുവെള്ളത്തിൽ പത്തുമിനിറ്റു തുടരെ കാണിക്കുക.
8. പൊള്ളിയ ഭാഗത്ത് ഐസ് വയ്ക്കരുത്.
9. തേൻ, വെളിച്ചെണ്ണ, വെണ്ണ തുടങ്ങിയവ പുരട്ടുന്നതിനു പിന്നിൽ ശാസ്ത്രീയാടിസ്ഥാനങ്ങളില്ല.
10. ആന്റിസെപ്റ്റിക് ക്രീം ഏതെങ്കിലും പുരട്ടുന്നതു നല്ലതാണ്.
11. കുമിളകൾ രൂപം കൊണ്ടിട്ടുണ്ടെങ്കിൽ അതു പൊട്ടിക്കരുത്.
12. പൊള്ളിയഭാഗം വൃത്തിയുള്ള ഒരു കോട്ടൻ കൊണ്ടു പൊതിഞ്ഞു ബാൻഡേജ് കെട്ടിവയ്ക്കുക.
13. വേദ കുറയ്ക്കാൻ പാരസെറ്റമോൾ കഴിക്കാം.
14. രണ്ടു ദിവസം കഴിഞ്ഞു പനിയോ മറ്റോ വരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക— അണുബാധയുടെ ലക്ഷണമാകാം.
15. പ്രമേഹം ഉള്ളവർക്കു പൊള്ളലുണ്ടാകുമ്പോൾ അണുബാധ കൂടുതലായി കണ്ടുവരാറുണ്ട്. അവർ പ്രത്യേകം ശ്രദ്ധിക്കുക.