പ്രതിരോധ ശക്തി വർധിപ്പിക്കുന്ന പാനീയങ്ങൾ കുടിക്കും മുൻപ് അറിയാൻ
രോഗപ്രതിരോധശക്തി വർധിപ്പിക്കേണ്ടത് എത്രമാത്രം പ്രധാനമാണെന്ന് നാം ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. കൊറോണവൈറസ് വ്യാപനം തടയാൻ പ്രതിരോധ ശക്തി വർധിപ്പിച്ചേ മതിയാകൂ. ഇതിനായി വീട്ടു ചികിത്സകളും ഔഷധ ചായകളും എല്ലാം ആളുകൾ പരീക്ഷിക്കാനും തുടങ്ങി. തികച്ചും നാച്വറൽ ആയതുകൊണ്ടു തന്നെ ഈ ഔഷധകഷായങ്ങൾ (Katha) ദിവസം

രോഗപ്രതിരോധശക്തി വർധിപ്പിക്കേണ്ടത് എത്രമാത്രം പ്രധാനമാണെന്ന് നാം ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. കൊറോണവൈറസ് വ്യാപനം തടയാൻ പ്രതിരോധ ശക്തി വർധിപ്പിച്ചേ മതിയാകൂ. ഇതിനായി വീട്ടു ചികിത്സകളും ഔഷധ ചായകളും എല്ലാം ആളുകൾ പരീക്ഷിക്കാനും തുടങ്ങി. തികച്ചും നാച്വറൽ ആയതുകൊണ്ടു തന്നെ ഈ ഔഷധകഷായങ്ങൾ (Katha) ദിവസം മൂന്നു മുതൽ അഞ്ചു തവണ വരെ കുടിക്കുന്നവരുണ്ട്. എന്നാൽ ആരോഗ്യ ഭക്ഷണങ്ങൾ പോലും ശരിയായി കഴിച്ചില്ലെങ്കിലോ അമിതമായി കഴിച്ചാലോ അപകടകരമാകാം. എങ്ങനെയാണ് ഈ ഔഷധ പാനീയങ്ങൾ കുടിക്കേണ്ടത് എന്ന് നോക്കാം.
അമിതമായാൽ അമൃതും...
കൂടുതൽ തവണ ഇവ കുടിക്കുന്നത് ഗുണങ്ങളും കൂട്ടും എന്നാണ് പലരും കരുതുന്നത്. എന്നാൽ ഇടയ്ക്കിടെ ഈ പാനീയങ്ങൾ കുടിക്കുന്നത് അത്ര നന്നല്ല. കൂടുതൽ സമയം തിളപ്പിക്കുന്നതും ദോഷം ചെയ്യും. മൂത്രത്തിലെ അണുബാധ, അസിഡിറ്റി, മുഖക്കുരു, ശരീരത്തിൽ ചൂടും വരൾച്ചയും കൂടുക വഴി വാപ്പുണ്ണിനും ഇത് കാരണമാകുമെന്ന് ആയുർവേദ പ്രാക്ടീഷണറായ നിധി പാണ്ഡ്യ പറയുന്നു.
എങ്ങനെയാണ് ഔഷധപാനീയങ്ങൾ കുടിക്കേണ്ടത്
പാർശ്വഫലങ്ങളില്ലാതെ പരമാവധി ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതിനായി എങ്ങനെയാണ് ഇവ കുടിക്കേണ്ടതെന്നു നോക്കാം.
∙ അമിതമായി സുഗന്ധദ്രവ്യങ്ങൾ തിളപ്പിക്കുന്നതു കൊണ്ട് ഗുണങ്ങൾ കൂടില്ല. പകരം അസിഡിറ്റിക്കും നെഞ്ചെരിച്ചിലിനും കാരണമാകും. ഔഷധപാനീയം നന്നായി ഒന്ന് തിളച്ചാൽ മതിയാകും.
∙ ഔഷധ പാനീയത്തിൽ ശരീരത്തിന് തണുപ്പേകുന്ന സുഗന്ധദ്രവ്യങ്ങൾ ചേർക്കാം ഇത് ഉദരപ്രശ്നങ്ങൾ തടയും. ഇരട്ടിമധുരം, ഏലക്ക, റോസാ ഇതളുകൾ ഇവ ചേർക്കാം.
∙ ഔഷധ പാനീയങ്ങൾ ശരീരത്തിൽ ഉഷ്‌ണം ഉണ്ടാക്കും. ഇത് ചർമം വരളാനും മുഖക്കുരുവിനും കാരണമാകും. ഇത് തടയാൻ ഓറഞ്ച് പോലുള്ള ശരീരത്തിന് തണുപ്പേകുന്ന ഭക്ഷണങ്ങൾ കഴിക്കാം.
∙ ശരീരത്തിൽ ജലാംശം നിലനിർത്താം. കരിക്കിൻ വെള്ളം പോലുള്ളവ കുടിക്കാം.
∙ പതിവായി ഔഷധ പാനീയങ്ങൾ കുടിക്കരുത്. ദിവസവും ഇവ ശീലമാക്കേണ്ട. മൂന്നാഴ്‌ച തുടർച്ചയായി കുടിച്ചാൽ അടുത്ത രണ്ടാഴ്‌ച ഒഴിവാക്കാം. രണ്ടാഴ്‌ച കഴിഞ്ഞ് വീണ്ടും തുടങ്ങാം.
ഇതൊക്കെ ശ്രദ്ധിച്ച് ഔഷധ പാനീയങ്ങൾ കുടിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കുകയും അണുബാധകൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യും.
English Summary : Immunity boosting drinks