വാർധക്യ സംബന്ധമായ കേൾവിക്കുറവ് വയോജന ചികിത്സ വിഭാഗത്തിലെ ഒരു പ്രധാന മേഖല തന്നെയാണ്. കാരണം വയോജന ശ്രവണ നഷ്‌ടം മറ്റനേകം മാനസിക -ശാരീരികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അപകർഷതാ ബോധം, ദേഷ്യം, സാമൂഹികമായ പിൻവലിയൽ, ഡിമെൻഷ്യ പോലുള്ള അസുഖങ്ങളുടെ പെട്ടെന്നുള്ള പിടിമുറുക്കം, കുടുംബത്തിലെ ഒറ്റപ്പെടൽ, സാമ്പത്തിക പിരിമുറുക്കം, പൊതു സഭകളിൽ നിന്നും പിന്മാറൽ എന്നിവയെല്ലാം ആശയവിനിമയത്തിനായി ഒരു സാഗരത്തോളം തന്നെ ഉണ്ടെങ്കിലും ഒന്നും സംസാരിക്കാൻ തോന്നാത്ത മാനസികാവസ്ഥയിലേക്ക് ഇതു നമ്മെ കൊണ്ടെത്തിക്കുന്നു.

വാർധക്യ സംബന്ധമായ കേൾവിക്കുറവ് വയോജന ചികിത്സ വിഭാഗത്തിലെ ഒരു പ്രധാന മേഖല തന്നെയാണ്. കാരണം വയോജന ശ്രവണ നഷ്‌ടം മറ്റനേകം മാനസിക -ശാരീരികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അപകർഷതാ ബോധം, ദേഷ്യം, സാമൂഹികമായ പിൻവലിയൽ, ഡിമെൻഷ്യ പോലുള്ള അസുഖങ്ങളുടെ പെട്ടെന്നുള്ള പിടിമുറുക്കം, കുടുംബത്തിലെ ഒറ്റപ്പെടൽ, സാമ്പത്തിക പിരിമുറുക്കം, പൊതു സഭകളിൽ നിന്നും പിന്മാറൽ എന്നിവയെല്ലാം ആശയവിനിമയത്തിനായി ഒരു സാഗരത്തോളം തന്നെ ഉണ്ടെങ്കിലും ഒന്നും സംസാരിക്കാൻ തോന്നാത്ത മാനസികാവസ്ഥയിലേക്ക് ഇതു നമ്മെ കൊണ്ടെത്തിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാർധക്യ സംബന്ധമായ കേൾവിക്കുറവ് വയോജന ചികിത്സ വിഭാഗത്തിലെ ഒരു പ്രധാന മേഖല തന്നെയാണ്. കാരണം വയോജന ശ്രവണ നഷ്‌ടം മറ്റനേകം മാനസിക -ശാരീരികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അപകർഷതാ ബോധം, ദേഷ്യം, സാമൂഹികമായ പിൻവലിയൽ, ഡിമെൻഷ്യ പോലുള്ള അസുഖങ്ങളുടെ പെട്ടെന്നുള്ള പിടിമുറുക്കം, കുടുംബത്തിലെ ഒറ്റപ്പെടൽ, സാമ്പത്തിക പിരിമുറുക്കം, പൊതു സഭകളിൽ നിന്നും പിന്മാറൽ എന്നിവയെല്ലാം ആശയവിനിമയത്തിനായി ഒരു സാഗരത്തോളം തന്നെ ഉണ്ടെങ്കിലും ഒന്നും സംസാരിക്കാൻ തോന്നാത്ത മാനസികാവസ്ഥയിലേക്ക് ഇതു നമ്മെ കൊണ്ടെത്തിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ മറ്റു ജീവജാലങ്ങൾക്കുള്ളതി നേക്കാൾ അധികം ഇന്ദ്രിയങ്ങൾ കൊണ്ട് അനുഗ്രഹീതരാണ് മനുഷ്യർ. എല്ലാ സ്പന്ദനങ്ങളേയും ആവോളം ആസ്വദിക്കാൻ ഉതകുന്ന അഞ്ച് ഇന്ദ്രിയങ്ങൾ നമുക്കുണ്ട്. ചിലർക്ക് ആറാമത്തേതു വേറെയും. ഇതെല്ലാം  ആസ്വദിച്ച് അങ്ങനെ മുന്നോട്ടു പോകുമ്പോൾ ചെറുതായി ചില സ്പന്ദനങ്ങൾ കിട്ടാതെ വരുന്നു. അപ്പോൾ നമ്മൾ പറയും ‘പ്രായം കൂടി വരുവല്ലേ’ വീണ്ടും അങ്ങനെ പ്രായം കൂടി വരുമ്പോൾ ചില സ്പന്ദനങ്ങൾ നിലച്ചു പോകുന്നു. ചിലതിന് വീര്യം കുറയുന്നു. ‘വയസ്സായില്ലേ’ എന്ന ഗദ്ഗദവും. 

 

ADVERTISEMENT

ശരിയാണ് വയസ്സാവുന്നത് ഒരു പ്രപഞ്ച സത്യമാണ്. ജീവിതത്തിൽ അന്നോളം പാലിച്ചു പോന്ന മൂല്യങ്ങളുടെയും തത്വങ്ങളുടെയും അടിസ്ഥാനത്തിൽ വാർധക്യം നമ്മെ പുണരും. ചിലപ്പോൾ പിടിമുറുക്കി തളർത്തും. ചിലപ്പോൾ ഊർജ്ജസ്വലരാക്കിത്തന്നെ നിർത്തും. ഒരിക്കലും തളർന്നിരിക്കേണ്ട ഒരു കാലഘട്ടമല്ല വാർധക്യം. ആസ്വദിച്ച് വിശ്രമിക്കേണ്ട സമയം. ജീവിതത്തിന്റെ യൗവനഘട്ടത്തിൽ ചെയ്യാതെ ബാക്കിവച്ച പല കാര്യങ്ങളും ചെയ്‌തു തീർക്കാനുള്ള സുവർണാവസരം. വാർധക്യത്തെ ഏറ്റവും നന്നായിട്ട് ഉപയോഗിക്കുവാൻ അന്നുവരെ നമ്മുടെ കൂടെ ഉണ്ടായിരുന്ന ഇന്ദ്രിയങ്ങൾ നമ്മെ സഹായിക്കാൻ അതിന്റെ പൂർണ സ്ഥിതിയിൽ ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ അത്തരം പരാധീനതകളെ മറികടക്കാനുള്ള ധാരാളം ആശയങ്ങളും ഉപകരണങ്ങളും ഇന്നത്തെ യന്ത്രവത്കൃത കാലഘട്ടത്തിൽ ലഭ്യമാണ്. 

 

പ്രായാധിക്യം മൂലമുള്ള കേൾവിക്കുറവ് ഇന്നൊരു സാധാരണ സംഭവമാണ്. 100 ൽ 55 ശതമാനം ആളുകളും കേൾവിക്കുറവും അനുബന്ധ പ്രശ്‌നങ്ങളും മൂലം പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. ഇവരിൽ തന്നെ ചെറിയ ഒരു ശതമാനം ആളുകൾ മാത്രമേ ശരിയായ ചികിത്സ അതതു സമയത്തു ചെയ്യുവാൻ തയാറാവുന്നുള്ളൂ എന്നതാണ് വസ്‌തുത. കേൾവിയെ വളരെ അപ്രധാനമായ ഒരു ഘടകമായിട്ട്  കാണുന്നത് കൊണ്ടോ അല്ലെങ്കിൽ വാർധക്യത്തിലെ ഒരു അനിവാര്യ ഘടകമായി കേൾവിക്കുറവിനെ സ്ഥാപിച്ചു വച്ചിരിക്കുന്നതു കൊണ്ടോ ആകാം അത്. വസ്തുതാപരമായിട്ട് ചിന്തിക്കുകയാണെങ്കിൽ ഇത്തരം തെറ്റായ ചിന്താഗതികളിൽ നിന്നും സ്വയം രക്ഷ നേടാൻ ഓരോ വ്യക്തിയും ശ്രമിക്കണം. 

 

ADVERTISEMENT

കേൾവിക്കുറവ് ഉണ്ടാക്കുന്ന ജാള്യത നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു. ആ ജാള്യതയിൽ നിന്നും ഉടലെടുക്കുന്ന മാനസിക പ്രശ്‌നങ്ങളെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ നമുക്ക് കഴിയാതെ വരുമ്പോൾ അത് നമ്മുടെ ശാരീരികമായ സന്തുലിതാവസ്ഥയെയും ബാധിക്കുന്നു. ഇതിന്റെ ഫലമായി ശരീരത്തെ തൃപ്തിപ്പെടുത്താൻ മരുന്നുകളിൽ അഭയം തേടുന്നു. യഥാർഥത്തിൽ മാനസികാരോഗ്യത്തെ വേണ്ടവിധത്തിൽ ശ്രദ്ധിക്കാതെ നമ്മൾ ശരീരത്തെ മാത്രം പരിഗണിക്കുന്നു. അതിലൂടെ സൗഖ്യം നേടാൻ ശ്രമിക്കുന്നു. എത്ര വലിയ വിരോധാഭാസം. 

 

വാർധക്യ സംബന്ധമായ കേൾവിക്കുറവ് വയോജന ചികിത്സ വിഭാഗത്തിലെ ഒരു പ്രധാന മേഖല തന്നെയാണ്. കാരണം വയോജന ശ്രവണ നഷ്‌ടം മറ്റനേകം മാനസിക -ശാരീരികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അപകർഷതാ ബോധം, ദേഷ്യം, സാമൂഹികമായ പിൻവലിയൽ, ഡിമെൻഷ്യ പോലുള്ള അസുഖങ്ങളുടെ പെട്ടെന്നുള്ള പിടിമുറുക്കം, കുടുംബത്തിലെ ഒറ്റപ്പെടൽ, സാമ്പത്തിക പിരിമുറുക്കം, പൊതു സഭകളിൽ നിന്നും പിന്മാറൽ എന്നിവയെല്ലാം ആശയവിനിമയത്തിനായി ഒരു സാഗരത്തോളം തന്നെ ഉണ്ടെങ്കിലും ഒന്നും സംസാരിക്കാൻ തോന്നാത്ത മാനസികാവസ്ഥയിലേക്ക് ഇതു നമ്മെ കൊണ്ടെത്തിക്കുന്നു. ഇത്തരത്തിൽ ആശയവിനിമയത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും പിൻവാങ്ങുന്നതിലൂടെ  ശരീരം മറ്റു രോഗങ്ങൾക്കുള്ള വിള നിലമാകുന്നു. 

 

ADVERTISEMENT

ഇതു കൂടാതെ സുരക്ഷാ പ്രശ്‌നങ്ങൾക്കും നാം ഊന്നൽ നൽകേണ്ടിയിരിക്കുന്നു. വണ്ടികളുടെ ഹോൺ അടിയോ, അത്യാവശ്യഘട്ടങ്ങളിലെ പിൻവിളിയോ, കേൾക്കാത്ത പക്ഷം വലിയ അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നു. 

 

എന്തുകൊണ്ട് കേൾവി തകരാറിലാകുന്നു ?

കാലഘട്ടത്തിന്റെ സ്വാധീനം മറ്റെല്ലാ മേഖലകളെയും മാറ്റി മറിച്ചതു പോലെ മനുഷ്യ ശരീരത്തിന്റെ പ്രവർത്തനത്തെയും പല രീതികളിൽ സ്വാധീനിച്ചു. അമിതമായ ശബ്ദമലിനീകരണം, മറ്റു പാരിസ്ഥിതിക കാരണങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, പാരമ്പര്യം ഇവയെല്ലാം തന്നെ വാർധക്യ സഹജമായ കേൾവിക്കുറവിന്  കാരണമാകുന്നു. 

 

എന്നാൽ വാർധക്യത്തിൽ അതിന്റെ പൂർണ രൂപത്തിൽ പുറത്തേക്കു വരുന്ന കേൾവിക്കുറവ് കാലക്രമേണ ചെവിയുടെ ഞരമ്പുകൾ ശോഷിക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ് എന്നതാണ് വാസ്‌തവം. ഇത്തരം വ്യത്യാസങ്ങൾ പ്രാരംഭഘട്ടങ്ങളിലേ തിരിച്ചറിയുന്നത് കേൾവിക്കുറവിന്റെ ആഘാതത്തെ നല്ലൊരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്നു. ഹെഡ്‌ഫോണിന്റെ അമിതമായ ഉപയോഗം ഞരമ്പുകളിലെ ഹിയർ സെൽസിനെ അമിതമായി തളർത്തുന്നതു മൂലം കേൾവി സാവധാനം പ്രശ്നനത്തിലാകുന്നു. അതിനാൽ തന്നെ വാർധക്യ സഹജമായ കേൾവിക്കുറവ് ഇപ്പൊൾ 40 കളോട് കൂടി തന്നെ അനുഭവപ്പെട്ടു തുടങ്ങുന്നു. 

 

എങ്ങനെ കേൾവിയെ സംരക്ഷിക്കാം ?

∙ശബ്‌ദമലിനീകരണം കുറയ്ക്കാം 

മലിനീകരണം ഏതു രീതിയിൽ ആയാലും അതൊരു വലിയ വിപത്താണ്. അതിനാൽ മലിനീകരണം തടയുന്നത് തങ്ങളിൽ നിന്നു തന്നെ തുടങ്ങട്ടെ. വ്യക്തിയിൽ നിന്ന്, കുടുംബങ്ങളിൽ നിന്ന് അതിലൂടെ സമൂഹത്തെ മലിനമുക്തമാക്കട്ടെ.  

 

∙വലിയ സ്‌പീക്കറുകളിൽ നിന്നുള്ള ശബ്‌ദങ്ങൾ കുറയ്ക്കാം.

∙ഗർഭിണികളും കൊച്ചു കുട്ടികളും വലിയ ശബ്ദങ്ങളുള്ള ഇടങ്ങളിൽ നിന്നും മാറി നിൽക്കുക. 

∙ഹെഡ്‍ഫോൺ പോലെ ചെവിയിലേക്ക് നേരിട്ട് ശബ്ദമെത്തിക്കുന്ന മാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ആണെങ്കിലും അനിവാര്യമായ ‘cooling time’ ചെവിയ്ക്ക് കൊടുക്കുക (5 -10 മിനിറ്റ്).

 

∙ശബ്‌ദം കൂടുതലുള്ള സാഹചര്യങ്ങളിലാണ് ജോലി എങ്കിൽ അനുയോജ്യമായ Ear Protective Devices EPD'S ഉപയോഗിക്കുക. 

 

∙ തൊഴിലാളികളുടെ കേൾവിയുടെ ആരോഗ്യത്തെ കണക്കിലെടുത്ത് സർക്കാരും WHO യും തന്നിരിക്കുന്ന മാനദണ്ഡങ്ങളുടെ നിയമാവലികളും കമ്പനികൾ പാലിക്കുക. 

 

∙ തൊഴിലാളികൾക്ക് കേൾവി പരിശോധന കൃത്യമായി നിർവഹിക്കുക. 

 

∙ കേൾവി ടെസ്റ്റിങ്ങ്, routine check up ന്റെ ഭാഗമായി ശരിയായ ഇടവേളകളിൽ ചെയ്യുക. പ്രാരംഭ ഘട്ടത്തിലെ കേൾവിക്കുറവ് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. അതു മനസ്സിലാക്കാൻ കേൾവി പരിശോധനകൾ അനിവാര്യമായ Executive check up ൽ കേൾവി പരിശോധന ചെയ്യുക. 

 

∙ശരിയായ സമയത്തു തന്നെ ശരിയായ ചികിത്സാ രീതികൾ സ്വീകരിച്ച് കേൾവിയെ സംരക്ഷിക്കുക. 

 

∙ ശ്രവണ സഹായികൾ ഉപയോഗിക്കുക. ഇവ കേൾവിയുടെ ഞരമ്പുകളെ ഉത്തേജിപ്പിച്ച് പ്രവർത്തനക്ഷമമാക്കി കേൾവിയെ പെട്ടെന്ന് കുറഞ്ഞു പോകാതെ നിലനിർത്തുന്നു. 

 

∙ ഏറ്റവും പ്രധാനമായി കേൾവിക്കുറവിനെ അംഗീകരിക്കുക. 

 

∙ തിരിച്ചറിയുക : മറ്റുള്ളവർ സംസാരിക്കുന്നത് മനസ്സിലാകാത്ത പക്ഷം അല്ലെങ്കിൽ സംഭാഷണത്തിലെ ശബ്‌ദശകലങ്ങളെ നഷ്ടപ്പെടുന്ന പോലെ തോന്നുന്നുവെങ്കിൽ അത് കേൾവിക്കുറവിന്റെ ആരംഭമാവാം. ശരിയായ ചികത്സ നേടാം. 

 

ശ്രദ്ധിക്കുക, വാർധക്യ സഹജമായ കേൾവിക്കുറവ് വയോജനങ്ങളിലെ ഒരു അനിവാര്യഘടകം ഒന്നും അല്ല. ഈ ശ്രവണ നഷ്‌ടത്തെ നമുക്ക് ഒരു പരിധി വരെ തടയാൻ കഴിയും. ഇനി കേൾവിക്കുറവ് ഉണ്ടെങ്കിൽ തന്നെ ശരിയായ ശാസ്ത്രീയമായ ചികിത്സയിലൂടെയും, ശ്രവണസഹായികളിലൂടെയും, കൗൺസിങ്ങിലൂടെയും, സന്തോഷത്തോടെ, തുറന്ന ചിരിയോടെ ഉറച്ച ശബ്‌ദത്തിൽ വാർധക്യത്തെ ആസ്വദിക്കാം. നമുക്ക് ആരോഗ്യത്തോടെ കേൾക്കാം.

 

(ലേഖിക തൃശ്ശൂർ ദയ ജനറൽ ആശുപത്രിയിലെ സ്പെഷാലിറ്റി സർജിക്കൽ സെന്ററിലെ ഓഡിയോളജിസ്റ്റും സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുമാണ്.)

 

Content Summary: Why do elderly lose their hearing? Reason And Treatments