സിനിമ നടന്മാരെയും നടിമാരെയുമെല്ലാം വെറുതെ ആരാധിച്ചാല്‍ മാത്രം പോരാ, അവരില്‍ നിന്ന് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും കൂടി വേണം. ഇത്തരത്തില്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റിയ ചില നല്ല ശീലങ്ങളുടെ ഉടമയാണ് തെലുങ്ക് നടനും മലയാളികള്‍ക്ക് സുപരിചിതനുമായ വിജയ് ദേവരകൊണ്ട. ഗീതഗോവിന്ദം, അര്‍ജുന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ നടന്മാരെയും നടിമാരെയുമെല്ലാം വെറുതെ ആരാധിച്ചാല്‍ മാത്രം പോരാ, അവരില്‍ നിന്ന് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും കൂടി വേണം. ഇത്തരത്തില്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റിയ ചില നല്ല ശീലങ്ങളുടെ ഉടമയാണ് തെലുങ്ക് നടനും മലയാളികള്‍ക്ക് സുപരിചിതനുമായ വിജയ് ദേവരകൊണ്ട. ഗീതഗോവിന്ദം, അര്‍ജുന്‍ റെഡ്ഡി തുടങ്ങിയ തെലുങ്ക് ചിത്രങ്ങൾക്ക് ഡബിങ്ങിലൂടെ  കേരളത്തില്‍ വൻ  സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ഫാമിലി മാനായി അറിയപ്പെടുന്ന വിജയ് യുടെ ചില നല്ല ശീലങ്ങള്‍ പരിചയപ്പെടാം

ADVERTISEMENT

വെക്കേഷന്‍ ആഘോഷമാക്കാം

സിനിമയുടെ തിരക്കുകള്‍ ഇല്ലാത്തപ്പോള്‍ പല വിദേശ രാജ്യങ്ങളും ചുറ്റലാണ് താരത്തിന്‍റെ പ്രധാന പരിപാടി. ജീവിതം പണമുണ്ടാക്കാന്‍ മാത്രമല്ല യാത്ര ചെയ്ത് അനുഭവങ്ങള്‍ സൃഷ്ടിക്കാനുള്ളത് കൂടിയാണെന്ന് വിജയ് ഓര്‍മപ്പെടുത്തുന്നു. 

പവര്‍ നാപ്

ADVERTISEMENT

ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ ഒരിത്തിരി നേരം ഉറങ്ങുന്നത് ശരീരം ഫ്രഷായി ഇരിക്കാന്‍ സഹായിക്കും. പല യൂറോപ്യന്‍ രാജ്യങ്ങളിലും പതിവുള്ള ഈ ഉച്ച മയക്കം ഓര്‍മശക്തി വര്‍ധിപ്പിക്കാനും ധാരണാശേഷി വളര്‍ത്താനുമൊക്കെ സഹായകമാണ്. പവര്‍ നാപ്പുകളുടെ ആരാധകന്‍ കൂടിയാണ് വിജയ് ദേവരകൊണ്ട. പരമാവധി 20-30 മിനിറ്റ് മതിയാകും ഈ പവര്‍ നാപ്. 

വളര്‍ത്തു മൃഗങ്ങള്‍ പൊന്നോമനകള്‍

നായ്ക്കളെ വളരെയധികം ഇഷ്ടപ്പെടുന്ന വിജയ് പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ തന്‍റെ വളര്‍ത്തു നായ സ്റ്റോം ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. മാനസിക സമ്മര്‍ദം കുറയ്ക്കാനും സന്തോഷത്തോടെ ഇരിക്കാനും വളര്‍ത്തു മൃഗങ്ങളുമൊത്ത് സമയം ചെലവിടുന്നത് സഹായകമാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

ഏറ്റവും പ്രിയം കുടുംബം 

താരത്തിന്‍റെ സമൂഹ മാധ്യമ പോസ്റ്റുകളിലെല്ലാം നിറയുന്നത് കുടുംബത്തോടും സഹോദരങ്ങളോടും സുഹൃത്തുകളോടുമുള്ള സ്നേഹമാണ്. ടിവി സംവിധായകന്‍ ഗോവര്‍ദ്ധന റാവുവിന്‍റെയും ഹൈദരാബാദിലെ സ്പീക് ഈസി പ്രൊപ്രൈറ്റര്‍ മാധവിയുടെയും മൂത്ത മകനാണ് വിജയ്. ഇളയ  സഹോദരന്‍ ആനന്ദ് ദേവരകൊണ്ടയും തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. 

ആരോഗ്യം മുഖ്യം

സ്വന്തം ആരോഗ്യത്തെയും മറ്റുള്ളവരുടെ ആരോഗ്യത്തെയും ഗൗരവത്തോടെ സമീപിക്കുന്ന വിജയ് കോവിഡ് കാലത്ത് മാസ്ക് അണിയുക മാത്രമല്ല ഇതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുക കൂടി ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ മാസ്ക് അണിയേണ്ടതിന്‍റെ പ്രാധാന്യവും വിജയ് ചൂണ്ടിക്കാട്ടി. 

സ്പോര്‍ട്സ് ഫിറ്റ്നസ് പ്രേമി

കായിക ഇനങ്ങളോടും ഫിറ്റ്നസിനോടുമുള്ള താരത്തിന്‍റെ ഇഷ്ടവും ഏവര്‍ക്കും മാതൃകയാക്കാവുന്നതാണ്. ജിമ്മും വര്‍ക്ക്ഔട്ടുമെല്ലാം വിജയ് യുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്.

Content Summary : Vijay Devarakonda's healthy habits and fitness tips