പ്രായമാകുന്നത് മാനസികമായി അംഗീകരിക്കാൻ കഴിയാത്ത ചില മുതിർന്നവരെ നാം കാണാറുണ്ട്. ചെറിയ അസ്വാസ്ഥ്യങ്ങൾ പോലും അവർക്കു താങ്ങാൻ കഴിയില്ല. ഇവർക്ക് എന്തിനും കോപമാണ്...Anger Management, Elderly Person, Mental Health

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമാകുന്നത് മാനസികമായി അംഗീകരിക്കാൻ കഴിയാത്ത ചില മുതിർന്നവരെ നാം കാണാറുണ്ട്. ചെറിയ അസ്വാസ്ഥ്യങ്ങൾ പോലും അവർക്കു താങ്ങാൻ കഴിയില്ല. ഇവർക്ക് എന്തിനും കോപമാണ്. ചെറുപ്പത്തിൽ ചെയ്തിരുന്ന കാര്യങ്ങളിൽ പലതും ഇപ്പോൾ ചെയ്യുവാൻ സാധിക്കുകയില്ല. ഈ കുറവ് മിക്കവാറും ദേഷ്യമായി പുറത്തേക്കു വരും. ചെറുപ്പകാലത്ത് ശാന്തപ്രകൃതരാകാം. എന്നാൽ, ശാരീരികവും മാനസികവുമായ വല്ലായ്മകൾ പിൽക്കാലത്ത് അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതായി കണാറുണ്ട്. ചിലർ ചെറുപ്പം മുതലേ ഏതിനും ദേഷ്യപ്പെടുന്ന വ്യക്തിയാകാം. അവർ പിൽക്കാലത്ത് ശാന്തസ്വഭാവക്കാരും ആകാറുണ്ട്. മുൻകോപത്തിന്റെ ഭവിഷ്യത്തിലൊന്ന് വെറുപ്പു സമ്പാദിക്കലാണ്. പരിചരിക്കുന്ന വ്യക്തികൾക്ക് വല്ലാത്ത മടുപ്പു തോന്നും. ഇതോടെ വീട്ടുകാർ തഴഞ്ഞു തുടങ്ങും. ബന്ധുക്കൾ അങ്ങനെയുള്ള അവസരങ്ങളിൽ ഒഴിവാക്കിത്തുടങ്ങും. 

സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്തു കിട്ടാൻ ചിലർ ദേഷ്യപ്പെട്ടുകൊണ്ടിരിക്കും. മറ്റുള്ളവർ നമ്മിൽ നിന്ന് അകന്നു പോകുന്നതാണ് ഫലം. പ്രായമാകുംതോറും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കണം. അമിതമായ വേവലാതി, കോപം, ദുഃഖം, സന്തോഷം ഇതെല്ലാം അപകടകരമാണ്. പരിചരണം വേണ്ടി വരുന്ന അവസ്ഥയിൽ കൂടെയുള്ളവരുടെ പ്രശ്നങ്ങളെക്കൂടി നാം മനസ്സിലാക്കണം. മധ്യവയസ്സു മുതലേ വികാരങ്ങളെ നിയന്ത്രിക്കുന്ന യോഗ, മെഡിറ്റേഷൻ മുതലായവ ശീലിക്കാം. സാമ്പത്തികഭദ്രത കഴിയുന്നത്ര ഉറപ്പാക്കുക. രോഗങ്ങളെ തടയുവാനുള്ള മാർഗങ്ങൾ നേരത്തേ തുടങ്ങുക. മധ്യവയസ്സു മുതൽ തന്നെ ജീവിതരീതികളിൽ മാറ്റം വരുത്തുക. ജീവിതത്തിൽ ഒരു ചിട്ട വരുത്തണം. പോഷകാഹാരം വ്യായാമം ഇവ ജീവിതത്തിൽ ശീലമാക്കണം. മരുന്നുകളുടെ സഹായം ആവശ്യമാകുന്ന ഘട്ടത്തിൽ ഇത് ഉപയോഗിക്കുക. കഴിയുന്നത്ര പരസഹായം കൂടാതെ സ്വതന്ത്രമായി നിലനിൽക്കുവാൻ ശ്രമിക്കണം. 

ADVERTISEMENT

Content Summary : How do you deal with an angry elderly person?