ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ശരീരഭാരം വർധിക്കും. ശരീരഭാരം വർധിക്കുമ്പോൾ കാലിലെയും ഇടുപ്പിലെയും സ്ട്രെയിൻ കൂടും. കണങ്കാൽ, ഇടുപ്പ്, കാൽമുട്ട്, പുറം എന്നിവിടങ്ങളിൽ വേദനയുണ്ടാകും...Aches and Pregnancy, Foot Pain, Dr. M.S. Sathi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് 28 വയസ്സാണ്. ഞാൻ അഞ്ചു മാസം ഗർഭിണിയാണ്. ആദ്യത്തെ കുഞ്ഞാണ്. സ്ഥിരമായുള്ള കാൽമുട്ടു വേദനയാണ് എന്റെ പ്രശ്നം. കാൽമുട്ടു വേദന പ്രസവസമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമോ? ഇതിനെന്താണ് പരിഹാരം?

ADVERTISEMENT

ഗർഭകാലത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദനയുണ്ടാകുന്നത് സാധാരണമാണ്. Aches and Pregnancy എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ശരീരഭാരം വർധിക്കും. ശരീരഭാരം വർധിക്കുമ്പോൾ കാലിലെയും ഇടുപ്പിലെയും സ്ട്രെയിൻ കൂടും. കണങ്കാൽ, ഇടുപ്പ്, കാൽമുട്ട്, പുറം എന്നിവിടങ്ങളിൽ വേദനയുണ്ടാകും. ശരീരഭാരം ഗർഭിണി നിൽക്കുന്ന രീതി എന്നിവയെല്ലാം വേദനയ്ക്ക് കാരണമാകാറുണ്ട്. ഗർഭകാലത്ത് സന്ധികൾക്കും ലിഗമെന്റിനും അയവ് സംഭവിക്കാറുണ്ട്. ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ശരീരത്തിൽ ചില പ്രത്യേക ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഈ ഹോർമോണുകളാണ് സന്ധികളിൽ അയവുണ്ടാകാൻ കാരണം. ഒരു കുഞ്ഞിന് ജനനം നൽകാൻ ശരീരത്തെ തയാറാക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ഹോർമോണുകളാണവ. സന്ധികൾ അയയുമ്പോൾ ശരീരത്തിന്റെ സ്റ്റെബിലിറ്റിയെ അത് ബാധിക്കും. അതാണ് മുട്ടുവേദനയ്ക്ക് മറ്റൊരു കാരണം. ഒരുപാട് ഹീൽ ഉള്ളതോ തീർത്തും ഫ്ലാറ്റ് ആയതോ ആയ ചെരിപ്പിനു പകരം വളരെ കംഫർട്ടബിൾ ആയ പാദരക്ഷകൾ ഉപയോഗിക്കുക. ഒരു ഫിസിയോതെറപ്പിസ്റ്റിനെ സമീപിക്കുകയും ഗർഭകാലത്ത് കാലിലെ മസിലുകളെ ശക്തിപ്പെടുത്താൻ പാകത്തിനുള്ള വ്യായാമമുറകൾ പരിശീലിപ്പിക്കുകയും ചെയ്യുക. ശരീരഭാരം വർധിക്കുന്നത് സ്വാഭാവികമാണെങ്കിലും ഒരു പരിധിക്കപ്പുറത്തേക്കു പോകാതെ നോക്കുക. കാല് പൊക്കി വച്ച് വിശ്രമിക്കുക. നീര് കൂടുകയോ വേദന സഹിക്കാൻ പറ്റാതെ വരികയോ ആണെങ്കിൽ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ നിർദേശപ്രകാരം ഓർത്തോപീഡിഷന്റെ സഹായം തേടുക. മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തുക. മുട്ടിന് സപ്പോർട്ട് ചെയ്യുന്ന ബ്രേസസ് ഉപയോഗിക്കുന്നതും സഹായകമാകും.

ADVERTISEMENT

Content Summary : How to deal with body aches during pregnancy