ശരീരത്തിന്‍റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തിന് അവശ്യമായ പോഷണമാണ് കാല്‍സ്യം. ഇതിന്‍റെ അഭാവം പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല മാനസിക പ്രശ്നങ്ങള്‍ക്കു വരെ കാല്‍സ്യം അഭാവം കാരണമാകാം. ശരീരത്തിലെ കാല്‍സ്യത്തിന്‍റെ

ശരീരത്തിന്‍റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തിന് അവശ്യമായ പോഷണമാണ് കാല്‍സ്യം. ഇതിന്‍റെ അഭാവം പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല മാനസിക പ്രശ്നങ്ങള്‍ക്കു വരെ കാല്‍സ്യം അഭാവം കാരണമാകാം. ശരീരത്തിലെ കാല്‍സ്യത്തിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന്‍റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തിന് അവശ്യമായ പോഷണമാണ് കാല്‍സ്യം. ഇതിന്‍റെ അഭാവം പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല മാനസിക പ്രശ്നങ്ങള്‍ക്കു വരെ കാല്‍സ്യം അഭാവം കാരണമാകാം. ശരീരത്തിലെ കാല്‍സ്യത്തിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന്‍റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തിന് അവശ്യമായ പോഷണമാണ് കാല്‍സ്യം. ഇതിന്‍റെ അഭാവം പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല മാനസിക പ്രശ്നങ്ങള്‍ക്കു വരെ കാല്‍സ്യം അഭാവം കാരണമാകാം. 

രക്തപരിശോധനയിലൂടെ കാൽസ്യത്തിന്റെ അഭാവം കണ്ടെത്താം. Photo Credit: Saiful52/ Shutterstock.com

 

ADVERTISEMENT

ശരീരത്തിലെ കാല്‍സ്യത്തിന്‍റെ അഭാവത്തിനെ ഹൈപോകാല്‍സീമിയ എന്നു വിളിക്കുന്നു. രക്തപരിശോധനയിലൂടെയാണ് ഇത് കണ്ടെത്തുക. മുതിര്‍ന്ന ഒരാളിന്‍റെ ശരീരത്തിലെ കാല്‍സ്യത്തിന്‍റെ സാധാരണ അളവ് ഡെസിലീറ്ററിന് 8.8-10.4 മില്ലിഗ്രാം തോതിലായിരിക്കും. 

 

പേശീ വേദന കാൽസ്യം അഭാവത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. Photo Credit: onstockphoto/ Shutterstock.com

ഹൈപോകാല്‍സീമിയ കൊണ്ട് ശരീരത്തില്‍ ഇനി പറയുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാം

 

അമിതമായ ക്ഷീണവും ഉറക്കമില്ലായ്മയും കാൽസ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നു
ADVERTISEMENT

1. പേശീ വേദന

പേശികള്‍ക്ക് വേദനം, പേശീ വലിവ്, നടക്കുമ്പോഴോ  ചലിക്കുമ്പോഴോ  തുടയ്ക്ക് വേദന, കൈകാലുകളിലും വായ്ക്ക് ചുറ്റും മരവിപ്പ് എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. കടുത്ത കാല്‍സ്യം അഭാവം സംഭവിക്കുമ്പോൾ ഈ ലക്ഷണങ്ങള്‍ തീവ്രമാകാം. 

അലോപേസിയ, എക്സീമ, സോറിയാസിസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കു കാല്‍സ്യം അഭാവം കാരണമാകാം. Photo Credit: Yurii_Yarema/ Shutterstock.com

 

2. അത്യധികമായ ക്ഷീണം

എല്ലുകള്‍ക്ക് ആവശ്യത്തിന് കാല്‍സ്യം ലഭിക്കാതായാല്‍ ഓസ്റ്റിയോപോറോസിസ് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം
ADVERTISEMENT

അമിതമായ ക്ഷീണം, തീരെ ഊര്‍ജമില്ലാത്ത അവസ്ഥ, തലകറക്കം, തലയ്ക്ക് ഭാരമില്ലാത്ത അവസ്ഥ, ബ്രെയ്ന്‍ ഫോഗ്, ആശയക്കുഴപ്പം, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ, മറവി എന്നീ ലക്ഷണങ്ങളും കാല്‍സ്യം അഭാവത്തിന്‍റേതാണ്. ഉറക്കമില്ലായ്മയും ഇതു മൂലം ഉണ്ടാകാം. 

 

കാല്‍സ്യം തോത് കുറയുന്നത് ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകാം. Photo Credit : Dragana Gordic / Shutterstock.com

3. ചര്‍മത്തിലും മുടിയിലും സ്വാധീനം

മുടിയുടെയും ചര്‍മത്തിന്‍റെയും ആരോഗ്യത്തിനു കാല്‍സ്യം പ്രധാനമാണ്. വരണ്ട ചര്‍മം, വരണ്ട് പൊട്ടിപ്പോകുന്ന നഖങ്ങള്‍, പരുക്കനായ മുടി എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. അലോപേസിയ, എക്സീമ, സോറിയാസിസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കും കാല്‍സ്യം അഭാവം കാരണമാകാം. 

കാല്‍സ്യത്തിന്‍റെ അഭാവം നേരിടുമ്പോള്‍ ഇതിനെ നികത്താൻ ശരീരം പല്ലുകളില്‍ നിന്നുള്ള കാല്‍സ്യം വലിച്ചെടുക്കാന്‍ ശ്രമിക്കും. Photo Credit: MAD_Production/ Shutterstock.com

 

4. ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപോറോസിസ്

കാല്‍സ്യത്തിന്‍റെ അഭാവം വിഷാദരോഗത്തിലേക്ക് നയിക്കാം. Photo credit : fizkes / Shutterstock.com

എല്ലുകള്‍ക്ക് ആവശ്യത്തിന് കാല്‍സ്യം ലഭിക്കാതായാല്‍ ഇത് ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപോറോസിസ് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. എല്ലുകള്‍ മൃദുവായി വീഴ്ചയിലും മറ്റും പെട്ടെന്ന് ഒടിഞ്ഞു പോകാന്‍ ഇത് കാരണമാകും. 

 

5. ആര്‍ത്തവത്തിന് മുന്‍പുള്ള പ്രശ്നങ്ങള്‍

ശരീരത്തിലെ കാല്‍സ്യം തോത് കുറയുന്നത് ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. 500 മില്ലിഗ്രാം കാല്‍സ്യം രണ്ട് മാസത്തേക്ക് കഴിക്കുക വഴി സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തെ തങ്ങളുടെ മൂഡും ഫ്ളൂയിഡ് നിലനിര്‍ത്താനുള്ള ശേഷിയും മെച്ചപ്പെട്ടുത്താനായതായി 2017ല്‍ നടന്ന ഒരു ഗവേഷണ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

 

6.ദന്തരോഗങ്ങള്‍

ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ അഭാവം നേരിടുമ്പോള്‍ ഇതിനെ നികത്താനായി ശരീരം പല്ലുകളില്‍ നിന്നുള്ള കാല്‍സ്യം വലിച്ചെടുക്കാന്‍ ശ്രമിക്കും. ഇത് പല്ലുകളെയും അവയുടെ വേരുകളെയും ദുര്‍ബലമാക്കും. പല്ല് എളുപ്പം കേടു വരാനും മോണകള്‍ക്ക് അണുബാധയുണ്ടാകാനും ഇതു മൂലം സാധ്യതയുണ്ട്. 

 

7.വിഷാദരോഗം

കാല്‍സ്യത്തിന്‍റെ അഭാവം വിഷാദരോഗത്തിലേക്ക് നയിക്കാമെന്ന് മറ്റ് ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ആവശ്യത്തിന് തെളിവുകള്‍ നിരത്താന്‍ വിദഗ്ധര്‍ക്ക് സാധിച്ചിട്ടില്ല. 

Content Summary: Calcium deficiency related diseases