വെറും ഒരു ജീവിതശൈലി തകരാർ മാത്രമല്ല പ്രമേഹം. മനുഷ്യശരീരത്തിൽ ദൂരവ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഈ രോഗം ചികിത്സിക്കാതെ ഇരുന്നാൽ നാഡീവ്യൂഹപരവും ഹൃദ്രോഗപരവുമായ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. പ്രമേഹം ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും പേശീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറും ഒരു ജീവിതശൈലി തകരാർ മാത്രമല്ല പ്രമേഹം. മനുഷ്യശരീരത്തിൽ ദൂരവ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഈ രോഗം ചികിത്സിക്കാതെ ഇരുന്നാൽ നാഡീവ്യൂഹപരവും ഹൃദ്രോഗപരവുമായ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. 

ADVERTISEMENT

പ്രമേഹം ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും പേശീ നഷ്ടത്തിനും കാഴ്ച നഷ്ടത്തിനും നിരന്തരമായ നീർക്കെട്ടിനും കാരണമാകുകയും ചെയ്യുന്നതാണ്. പ്രമേഹവുമായി ബന്ധപ്പെട്ട് അധികം ചർച്ച െചയ്യപ്പെടാത്തതും പലർക്കും അറിയാത്തുമായ ചില കാര്യങ്ങൾ ഇനി പറയുന്നവയാണ്. 

1. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നതും അടിവയറ്റിന്റെ ചുറ്റളവ് വർധിക്കുന്നതും (പുരുഷന്മാരിൽ 102 സെന്റിമീറ്ററിനും സ്ത്രീകളിൽ 88 സെന്റിമീറ്ററിനും മുകളിൽ) കൊളസ്ട്രോളും രക്തസമ്മർദവും ഉയരുന്നതും പ്രീഡയബറ്റിക് ഘട്ടത്തിന്റെ സൂചനകളാണ്. ഈ ഘട്ടത്തിൽ വച്ച് ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂെടയും പ്രമേഹം വരാതെ തടയാൻ സാധിക്കുന്നതാണ്. 

ADVERTISEMENT

2. പ്രമേഹം ജനിതകപരമായും ലഭിക്കാം. വീട്ടിൽ പ്രമേഹ രോഗികളുള്ളവർ ഈ സാധ്യത മുന്നിൽ കണ്ട് ചില നിയന്ത്രണങ്ങൾ ജീവിതക്രമത്തിൽ വരുത്തുന്നത് സഹായകമാണ്. 

3. ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കാതിരിക്കുമ്പോഴാണ് ഇൻസുലിൻ പ്രതിരോധമുണ്ടാകുകയും രക്തത്തിലെ പഞ്ചസാര താളം തെറ്റുകയും ചെയ്യുന്നത്. ഇൻസുലിൻ അമിതമായി ഉൽപാദിപ്പിച്ച് പാൻക്രിയാസും ക്ഷീണിതമാകും. ഇൻസുലിൻ പ്രതിരോധമുള്ള വ്യക്തി പ്രമേഹരോഗിയാണെന്ന് പറയാൻ സാധിക്കില്ല. പക്ഷേ പ്രമേഹമുണ്ടാകാനുള്ള സാധ്യത ഇവരിൽ അധികമാണ്. 

ADVERTISEMENT

4. പ്രമേഹം ഒരിക്കൽ വന്നു കഴിഞ്ഞാൽ ചികിത്സിച്ചു മാറ്റാനാകില്ല. എന്നാൽ അത് നിയന്ത്രണത്തിൽ നിർത്താൻ കഴിയും. പ്രമേഹത്തിന്റെ കർശനമായ നിയന്ത്രണത്തെ ഡോക്ടർമാർ ‘മെറ്റബോളിക് മെമ്മറി ഓഫ് ഡയബറ്റീസ്’ എന്ന് വിളിക്കുന്നു. 

5. പ്രമേഹത്തെ നിയന്ത്രിച്ച് നിർത്തുന്നതിൽ പരാജയപ്പെട്ടാൽ ശരീരം കൂടുതൽ ഇൻസുലിൻ പ്രതിരോധം കാണിക്കാൻ തുടങ്ങും. ഈ ഘട്ടത്തിലാണ് ഡോക്ടർമാർ മരുന്നുകൾ മാറ്റി ഇൻസുലിൻ കുത്തിവയ്പ് എടുക്കാൻ നിർദേശിക്കുന്നത്. 

6. പ്രമേഹവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന കരുതൽ എപ്പോഴും ഉണ്ടായിരിക്കണം. ജീവനു വരെ വെല്ലുവിളി ഉയർത്തുന്ന തരത്തിലേക്ക് ഇവ മാറാം.

Content Summary: Diabetes as a slow killer; Know the facts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT