ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രധാനപ്പെട്ട മരണകാരണങ്ങളിലൊന്നാണ് പക്ഷാഘാതം. ലോകത്ത് ഓരോ വർഷം 15 ദശലക്ഷം പേരാണ് രോഗബാധിതരാകുന്നത്. ജീവിത ശൈലിയിൽ മാറ്റം വരുത്തുക വഴി പക്ഷാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും. പ്രായം, ലിംഗം, പാരമ്പര്യഘടകങ്ങൾ ഇവയൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ മാറ്റം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രധാനപ്പെട്ട മരണകാരണങ്ങളിലൊന്നാണ് പക്ഷാഘാതം. ലോകത്ത് ഓരോ വർഷം 15 ദശലക്ഷം പേരാണ് രോഗബാധിതരാകുന്നത്. ജീവിത ശൈലിയിൽ മാറ്റം വരുത്തുക വഴി പക്ഷാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും. പ്രായം, ലിംഗം, പാരമ്പര്യഘടകങ്ങൾ ഇവയൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ മാറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രധാനപ്പെട്ട മരണകാരണങ്ങളിലൊന്നാണ് പക്ഷാഘാതം. ലോകത്ത് ഓരോ വർഷം 15 ദശലക്ഷം പേരാണ് രോഗബാധിതരാകുന്നത്. ജീവിത ശൈലിയിൽ മാറ്റം വരുത്തുക വഴി പക്ഷാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും. പ്രായം, ലിംഗം, പാരമ്പര്യഘടകങ്ങൾ ഇവയൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ മാറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രധാനപ്പെട്ട മരണകാരണങ്ങളിലൊന്നാണ് പക്ഷാഘാതം. ലോകത്ത് ഓരോ വർഷം 15 ദശലക്ഷം പേരാണ് രോഗബാധിതരാകുന്നത്. ജീവിത ശൈലിയിൽ മാറ്റം വരുത്തുക വഴി പക്ഷാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും. പ്രായം, ലിംഗം, പാരമ്പര്യഘടകങ്ങൾ ഇവയൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ മാറ്റം വരുത്താൻ സാധിക്കുന്ന ചിലതുണ്ട്.

∙ആരോഗ്യഭക്ഷണം
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് പക്ഷാഘാതം തടയാൻ സഹായിക്കും, പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ലീൻപ്രോട്ടീൻ ഇവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും പൂരിത കൊഴുപ്പുകൾ, ട്രാൻസ്ഫാറ്റുകൾ, ആഡഡ് ഷുഗർ ഇവ കുറയ്ക്കണമെന്നും ഡബ്ല്യു എച്ച് ഒ നിർദേശിക്കുന്നു.

ADVERTISEMENT

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉപ്പിന്റെ ഉപയോഗം ദിവസം അഞ്ച് ഗ്രാമിലും കുറവ് ആകാൻ ശ്രദ്ധിക്കാം. അച്ചാറിന്റെ അമിതോപയോഗവും കുറയ്ക്കാം.

Representative image. Photo Credit: nd3000/istockphoto.com

∙ശാരീരിക പ്രവർത്തനം
എല്ലാ ആഴ്ചയും 150 മിനിറ്റ് മിതമായതു മുതൽ കഠിനമായതുവരെ എയ്റോബിക് വ്യായാമം ചെയ്യാം. ബ്രിസ്ക്ക് വോക്കിങ്ങ്, നീന്തൽ, സൈക്ലിങ്ങ് ഇവയിലേതെങ്കിലും ചെയ്യാം. ഈ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ADVERTISEMENT

∙നിലനിർത്താം ആരോഗ്യകരമായ ശരീരഭാരം
പൊണ്ണത്തടി പക്ഷാഘാത സാധ്യത കൂട്ടുന്ന ഒരു പ്രധാന ഘടകമാണ്. സമീകൃത ഭക്ഷണത്തിലൂടെയും പതിവായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സാധിക്കും. ഇത് പക്ഷാഘാത സാധ്യത കുറയ്ക്കും. ബിഎംഐ, 25 കി ഗ്രാം/ മീറ്റർ 2ലും കുറവ് ആണെങ്കിൽ ആരോഗ്യകരമാണ്.

Representative image. Photo Credit: Proxima Studio/Shutterstock.com

∙പ്രമേഹ നിയന്ത്രണം‌‌
അനിയന്ത്രിതമായ പ്രമേഹം, പക്ഷാഘാത സാധ്യത പതിന്മടങ്ങ് വർധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെയും പതിവായ ശാരീരിക പ്രവർത്തനങ്ങളിലൂടെയും മരുന്നിലൂടെയും പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും. പതിവായി ഷുഗർ പരിശോധിക്കേണ്ടതും കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതും പ്രധാനമാണ്.

ADVERTISEMENT

∙രക്തസമ്മർദ്ദം പക്ഷാഘാതത്തിന്റെ അപകട സാധ്യത?
ഘടകങ്ങളിൽ പ്രധാനമാണ് രക്താതി മർദ്ദം. നേരത്തെ രോഗനിർണയത്തിന് പതിവായി രക്തസമ്മർദ്ദം പരിശോധിക്കേണ്ടതുണ്ട്.

∙സ്‌ലീപ്പ് ആപ്നിയ
ഉറക്കത്തിനിടയ്ക്ക് ശ്വസനം തടസപ്പെടുന്ന അവസ്ഥയാണിത്. പക്ഷാഘാതവും ഹൃദയാഘാതവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പകൽ അമിതമായി ഉറക്കം വരുക, ഉച്ചത്തിൽ കൂർക്കം വലിക്കുക ഇതെല്ലാം ഇതിന്റെ  ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ വൈദ്യസഹായം തേടണം.

കുടുംബചരിത്രം
ഹൃദയാഘാതം, പക്ഷാഘാതം, ത്രോംബോസിസ് തുടങ്ങിയവ ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിൽ ആർക്കെങ്കിലും വന്ന ചരിത്രമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ചില ജനിതക ഘടകങ്ങൾ പക്ഷാഘാതത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നേരത്തെ രോഗനിർണയം നടത്തുന്നത് ഭാവിയിൽ അപകട സാധ്യത കുറയ്ക്കും.

Representative image. Photo Credit:PonyWang/istockphoto.com

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ 
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഫലപ്രദമായ ചികിത്സയ്ക്ക് സഹായിക്കും.
∙മുഖം കോടുക
∙കൈകൾക്ക് ബലക്കുറവ്
∙സംസാരിക്കാൻ പ്രയാസം
∙ ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം.

ലക്ഷണങ്ങൾ പ്രകടമായി ആദ്യ മണിക്കൂറുകൾ (സാധാരണ 4 മണിക്കൂർ) വിൻഡോ പീരിയഡ് എന്നാണറിയപ്പെടുന്നത്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള കുത്തിവയ്പ്പ് ഉൾപ്പെടെയുള്ള ചില മരുന്നുകൾ ഈ സമയത്തിനുള്ളിൽ തന്നെ രോഗിക്ക് നൽകണം. രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് എത്രയും വേഗം വൈദ്യസഹായം തേടുന്നത് രോഗം സുഖപ്പെടാനുള്ള സാധ്യത കൂട്ടും.

പക്ഷാഘാതം തടയാൻ സാധിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് പക്ഷാഘാത സാധ്യത കുറയ്ക്കും.

English Summary:

Stroke Symptoms & Prevention: What You Need to Know to Stay Safe. Major symptoms of Stroke includes Diabetes, Sedentary Lifestyle, Blood Pressure etc.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT