ഗർഭകാലത്തെ പ്രമേഹം, ഹോർമോൺ മാറ്റങ്ങൾ; സ്ത്രീകളിലെ പ്രമേഹം എങ്ങനെ നിയന്ത്രിക്കാം?
നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന, അതേസമയം ഏറ്റവും അപകടകാരിയുമായ രോഗാവസ്ഥകളിലൊന്നാണ് പ്രമേഹം. വ്യാപകമായി കാണപ്പെടുന്നത് കൊണ്ടും പലപ്പോഴും വളരെ താമസിച്ച് മാത്രം പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതുമായ രോഗമായതിനാൽ പ്രമേഹത്തെ ഗൗരവപൂര്‍വ്വം ചികിത്സിക്കുന്നതില്‍ ഭൂരിഭാഗം പേരും അലംഭാവം
നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന, അതേസമയം ഏറ്റവും അപകടകാരിയുമായ രോഗാവസ്ഥകളിലൊന്നാണ് പ്രമേഹം. വ്യാപകമായി കാണപ്പെടുന്നത് കൊണ്ടും പലപ്പോഴും വളരെ താമസിച്ച് മാത്രം പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതുമായ രോഗമായതിനാൽ പ്രമേഹത്തെ ഗൗരവപൂര്‍വ്വം ചികിത്സിക്കുന്നതില്‍ ഭൂരിഭാഗം പേരും അലംഭാവം
നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന, അതേസമയം ഏറ്റവും അപകടകാരിയുമായ രോഗാവസ്ഥകളിലൊന്നാണ് പ്രമേഹം. വ്യാപകമായി കാണപ്പെടുന്നത് കൊണ്ടും പലപ്പോഴും വളരെ താമസിച്ച് മാത്രം പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതുമായ രോഗമായതിനാൽ പ്രമേഹത്തെ ഗൗരവപൂര്‍വ്വം ചികിത്സിക്കുന്നതില്‍ ഭൂരിഭാഗം പേരും അലംഭാവം
നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന, അതേസമയം ഏറ്റവും അപകടകാരിയുമായ രോഗാവസ്ഥകളിലൊന്നാണ് പ്രമേഹം. വ്യാപകമായി കാണപ്പെടുന്നത് കൊണ്ടും പലപ്പോഴും വളരെ താമസിച്ച് മാത്രം പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതുമായ രോഗമായതിനാൽ പ്രമേഹത്തെ ഗൗരവപൂര്‍വ്വം ചികിത്സിക്കുന്നതില്‍ ഭൂരിഭാഗം പേരും അലംഭാവം കാണിക്കാറുണ്ട്. സ്ത്രീകൾ പ്രത്യേകിച്ചും. ഏതൊക്കെ രീതിയിലാണ് പ്രമേഹം സ്ത്രീകളെ കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് എന്ന് നോക്കാം.
ഹോര്‍മോണ്‍ സംബന്ധമായ മാറ്റങ്ങള്‍
സ്ത്രീകളുടെ ജീവിതചക്രത്തില്‍ വിവിധ ഘട്ടങ്ങളിലായി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കാറുണ്ട്. യൗവ്വനാരംഭം, ആര്‍ത്തവാരംഭം, ഗര്‍ഭധാരണം, ആര്‍ത്തവ വിരാമം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. സ്ത്രീ ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്ന ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും ശരിയായ അളവിലുള്ള സാന്നിദ്ധ്യം ഇവിടെ നിര്‍ണ്ണായകമാണ്. എന്നാല്‍ ഇന്‍സുലിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സ്ത്രീഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാനിടയാക്കും. ഇത് നിരവധിയായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു.
പ്രസവകാലത്തെ പ്രമേഹം
ജെസ്റ്റേഷണല്‍ ഡയബറ്റിസ് എന്നറിയപ്പെടുന്ന പ്രസവകാലത്തെ പ്രമേഹരോഗം ലോക വ്യാപകമായി 10% ഗര്‍ഭിണികളില്‍ കാണപ്പെടുന്നു എന്നാണ് വിലയിരുത്തല്‍. ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ അവസ്ഥ അമ്മയുടേയും കുഞ്ഞിന്റെയും ജീവന് വരെ ഭീഷണിയായേക്കാവുന്ന പ്രീ-എക്ലാംസിയ എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം. ഇതിന് പുറമെ പ്രസവം അലസിപ്പോവുക, കുഞ്ഞിന് അമിത ശരീരഭാരം ഉണ്ടാവുക, ജന്മനാ വൈകല്യങ്ങൾ, കുഞ്ഞിന് ജന്മനാല്‍ പ്രമേഹരോഗമുണ്ടാവുക, സിസേറിയന്‍ ആവശ്യമായി വരിക, അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം തുടങ്ങിയ പ്രത്യാഘാതങ്ങള്‍ക്കും സാധ്യതയുണ്ട്.
ഗര്‍ഭകാല പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ഈ അവസ്ഥ തിരിച്ചറിഞ്ഞ് നേരത്തെ തന്നെ പ്രതിരോധം സ്വീകരിക്കുകയും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുകയും ചെയ്യുന്നത് നല്ലതാണ്.
പി സി ഒ എസ്
അണ്ഡാശയത്തിൽ കാണപ്പെടുന്ന മുഴകൾ പി സി ഒസിൻ്റെ ഭാഗമാണ് (പോളി സിസ്റ്റിക് ഓവറിയൻ സിൻഡ്രോം). പ്രമേഹബാധിതരായവരില്‍ പി സി ഒ എസിനുള്ള സാധ്യത കൂടുതലാണ്. അതേ പോലെ തന്നെ പി സി ഒഎസ് ഉള്ളവരില്‍ രക്തത്തിലെ ഇന്‍സുലിന്റെ അളവില്‍ വ്യതിയാനം വരാറുള്ളതിനാല്‍ പ്രമേഹബാധിതരാകുവാനുളള സാധ്യതയും വര്‍ധിക്കുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങള്‍
പ്രമേഹ ബാധിതരായ സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതിന് സാധ്യത കൂടുതലാണ്. ഇത് ആഗോളതലത്തില്‍ സ്ത്രീകളുടെ അകാലമരണത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് കൂടിയാണ്. പ്രമേഹബാധിതരായ സ്ത്രീകള്‍ക്ക് പ്രമേഹ ബാധിതരായ പുരുഷന്മാരേക്കാള്‍ ഹൃദ്രോഗം ബാധിക്കാനുള്ള സാധ്യത 50% അധികമാണ് എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
മാനസികാരോഗ്യം
പ്രമേഹമുള്ള സ്ത്രീകളില്‍ വിഷാദം, ഉത്കണ്ഠ തുടങ്ങിയവയുള്‍പ്പെടെയുള്ള മാനസിക സംബന്ധണായ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യത കൂടുതലാണ്.
എങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കാം
സ്ത്രീകള്‍, പ്രത്യേകിച്ച് പിസിഒഎസ്, ഗര്‍ഭകാല പ്രമേഹം, കുടുംബത്തില്‍ പ്രമേഹത്തിന്റെ ചരിത്രം തുടങ്ങിയവയുളളവര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുക എന്നത് പ്രധാനമാണ്. രോഗസാന്നിദ്ധ്യം ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ ആരംഭിക്കണം. മരുന്ന് കഴിക്കാനുള്ള ഭയമാണ് പ്രമേഹത്തിന് ചികിത്സ തുടങ്ങാന്‍ പലരെയും മടിപ്പിക്കുന്നത്. തുടക്കത്തിലേ തിരിച്ചറിഞ്ഞാല്‍ പലപ്പോഴും മരുന്നിന്റെ ആവശ്യമില്ലാതെ വ്യായാമങ്ങളിലൂടെയും ജീവിത-ഭക്ഷണ രീതി പരിക്ഷരിക്കുന്നതിലൂടെയും പ്രമേഹത്തെ അകറ്റി നിര്‍ത്താം.
ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലം, ശരീരഭാരം നിയന്ത്രിക്കുക, തുടങ്ങിയവ വളരെ പ്രധാനമാണ്. മരുന്നിന്റെ ആവശ്യം വന്നിരിക്കുന്ന സാഹചര്യമാണെങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ തന്നെ മരുന്ന്, ഇന്‍സുലിന്‍ എന്നിവ ഉപയോഗിക്കണം ഒരു കാരണവശാലും സ്വയം ചികിത്സ നടത്തരുത്.
(ലേഖകൻ ഇന്റെർണൽ മെഡിസിൻ & ലൈഫ് സ്റ്റൈൽ ഡിസീസസ് സ്പെഷ്യലിസ്റ്റ് ആണ്)