ചോദ്യം : എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷമായി. ഞങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്ലാൻ ചെയ്യുന്നുണ്ട്. ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് എന്റെ അമ്മാവന്റെ മകനെയാണ്. എന്റെ മൂത്ത സഹോദരിക്ക് ഇപ്പോൾ ഇരുപത്തിനാലു വയസ്സുണ്ട്. അവൾക്കു ജന്മനാ സംസാരശേഷി ഇല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷമായി. ഞങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്ലാൻ ചെയ്യുന്നുണ്ട്. ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് എന്റെ അമ്മാവന്റെ മകനെയാണ്. എന്റെ മൂത്ത സഹോദരിക്ക് ഇപ്പോൾ ഇരുപത്തിനാലു വയസ്സുണ്ട്. അവൾക്കു ജന്മനാ സംസാരശേഷി ഇല്ല. കുറച്ചൊക്കെ കേൾക്കും. പക്ഷേ, ശരിക്കും കേൾക്കില്ല. ഞങ്ങളുടെ കുഞ്ഞിന് ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടോ? അമ്മാവന്റെ മകനെ കല്യാണം കഴിച്ചതുകൊണ്ടു വേറെ എന്തെങ്കിലും അസുഖം കുഞ്ഞിനു വരാൻ സാധ്യതയുണ്ടോ? അതു തടയാനാകുമോ?

ADVERTISEMENT

ഉത്തരം : നിങ്ങളുടെ ചേച്ചിക്കു സംസാരശേഷി ഇല്ലാത്തതും കേൾവിക്കുറവു വന്നതും ഏതെങ്കിലും ജനിതകരോഗത്തിന്റെ ലക്ഷണങ്ങൾ ആകാൻ സാധ്യതയുണ്ട്. ഇതിനാൽ നിങ്ങളുടെ ചേച്ചിയെ ഒരു ജനിതക സ്പെഷലിസ്റ്റിനെ കാണിച്ച് അഭിപ്രായം തേടേണ്ടതുണ്ട്. അവർക്കു ജനിതക പരിശോധന ചെയ്തു രോഗ നിർണയം നടത്തിക്കഴിഞ്ഞാൽ, നിങ്ങൾ ഇരുവരും രോഗത്തിന്റെ വാഹകരാണോ എന്നു നിർണയിക്കാനാകും.  അതിനനുസരിച്ചു വേണം നിങ്ങളുടെ കുഞ്ഞിനും അതെ തരത്തിൽ അസുഖം വരാൻ സാധ്യതയുണ്ടോ എന്നു നിർണയിക്കാൻ. കൃത്യമായ രോഗനിർണയം നടത്തിയാൽ ഗര്‍ഭിണിയായിരിക്കുമ്പോൾ തന്നെ കുഞ്ഞിനു രോഗമുണ്ടോ എന്നു കണ്ടെത്താം. നിങ്ങളുടെ അമ്മാവന്റെ മകനെ കല്യാണം കഴിച്ചതുകൊണ്ടു ചില അപൂർവരോഗങ്ങൾ കുഞ്ഞുങ്ങളിൽ ഉണ്ടാകാൻ സാധ്യത മറ്റുള്ളവരെക്കാൾ ചെറിയൊരു ശതമാനം കൂടുതലാണ്. എങ്കിലും അവയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ഒരു ജനിതക സ്പെഷലിസ്റ്റിനെ സന്ദർശിച്ച് അഭിപ്രായം തേടാവുന്നതാണ്. നിങ്ങൾ ഇരുവരും ചില അസുഖങ്ങളുടെ വാഹകരാണോ എന്നു തിട്ടപ്പെടുത്താൻ ഇപ്പോൾ പരിശോധനകൾ ലഭ്യമാണ്. 

ADVERTISEMENT

Content Summary : The health of children with parents related by blood – Dr. N. Dhanya Lakshmi Explains