ഒരു ആർത്തവം മുതൽ അടുത്ത ആർത്തവം വരെയുള്ള സമയത്തെയാണ് ആർത്തവചക്രം എന്നു പറയുന്നത്. സാധാരണ ഇതിന്റെ ഇടവേള 28 ദിവസം എന്നു പറയുമെങ്കിലും 21 മുതൽ 35 ദിവസം വരെയാകാം. അതിൽ നിന്നു വ്യത്യാസം വരുമ്പോഴാണ് ആർത്തവചക്രം ക്രമരഹിതമാണ് എന്നു പറയുന്നത്. ഓരോ മാസവും സ്ത്രീകളുടെ ശരീരം ഗർഭധാരണത്തിനായി തയാറെടുക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എന്റെ ഇരുപതുകാരിയായ മകൾക്കു വേണ്ടിയാണ് ഞാൻ ഈ കത്തെഴുതുന്നത്. 13–ാം വയസ്സിലാണ് അവൾക്ക് ആർത്തവം ആരംഭിച്ചത്. പക്ഷേ, കഴിഞ്ഞ രണ്ടു വർഷമായി ആർത്തവം ക്രമം െതറ്റിയാണു (Irregular Periods) വരുന്നത്. എട്ടു മുതൽ പത്തു ദിവസവം വരെ നേരത്തേയോ വൈകിയോ വരാറുണ്ട്. ഇത് മകൾക്കു മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. എന്താണ് ഇതിനൊരു പരിഹാരം?

ADVERTISEMENT

ഉത്തരം : ഒരു ആർത്തവം മുതൽ അടുത്ത ആർത്തവം വരെയുള്ള സമയത്തെയാണ് ആർത്തവചക്രം എന്നു പറയുന്നത്. സാധാരണ ഇതിന്റെ ഇടവേള 28 ദിവസം എന്നു പറയുമെങ്കിലും 21 മുതൽ 35 ദിവസം വരെയാകാം. അതിൽ നിന്നു വ്യത്യാസം വരുമ്പോഴാണ് ആർത്തവചക്രം ക്രമരഹിതമാണ് എന്നു പറയുന്നത്. ഓരോ മാസവും സ്ത്രീകളുടെ ശരീരം ഗർഭധാരണത്തിനായി തയാറെടുക്കും. ഈ സമയത്ത് ശരീരത്തിലെ ഹോർമോൺ ഉൽപാദനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ഈ കാലയളവിലാണ് അണ്ഡോൽപാദനം നടക്കുന്നത്. അതു കൃത്യമായി നടക്കാതിരിക്കുമ്പോഴാണ് ആർത്തവം ക്രമരഹിതമാകുന്നത്. ആർത്തവം ക്രമരഹിതമാകാൻ ഒട്ടേറെ കാരണങ്ങളുണ്ട്. അമിതവണ്ണം, കഴുത്തിലെ കറുത്തപാട്, അമിത രോമവളർച്ച, ബ്ലീഡിങ്ങിന്റെ അളവു കുറയുക  അതിൽ പ്രധാനപ്പെട്ട ഒന്നാണ്. പരീക്ഷ ഉൾപ്പെടെ എന്തും ഈ മാനസിക സമ്മർദത്തിലേക്കു നയിക്കുന്നതാണ്. പെട്ടെന്നു ശരീരഭാരം കൂടുകയോ കുറയുകയോ െചയ്യുക, കഠിനമായ ശാരീരികാധ്വാനം, പെട്ടെന്നുള്ള ഭക്ഷണക്രമീകരണം, ശാരീരിക അസുഖങ്ങൾ എന്നിവ ആർത്തവചക്രം ക്രമരഹിതമാകാൻ കാരണമാകാറുണ്ട്. അണ്ഡോൽപാദനം കൃത്യമായി നടക്കാത്ത അവസ്ഥയാണ് പൊതുവായി കണ്ടുവരുന്ന കാരണം. ഇതിലേക്കു നയിക്കുന്നത് പലപ്പോഴും പിസിഒഡി എന്ന അവസ്ഥയാണ്. അമിതവണ്ണം, കഴുത്തിലെ കറുത്തപാട്, അമിത രോമവളർച്ച, ബ്ലീഡിങ്ങിന്റെ അളവു കുറയുക എന്നിവയാണ്. ഇതിന്റെ പൊതുവായ ലക്ഷണങ്ങൾ. മകളെ ഗൈനക്കോളജിസ്റ്റിനെ കാണിച്ച് കൃത്യമായ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടതാണ്. 

ADVERTISEMENT

Content Summary : Does irregular periods need treatment? - Dr. M.S. Sathi Explains