ആരോഗ്യമുള്ള ജീവിതത്തിന് പ്രമുഖ ന്യൂട്രീഷനിസ്റ്റുകള്‍ പങ്കുവയ്ക്കുന്ന അഞ്ച് വഴികള്‍
ആരോഗ്യകരമായ ജീവിതത്തിനുള്ള ഫോര്‍മുല വളരെ ലളിതമാണ്. സജീവമായ ജീവിതശൈലി, സന്തുലിതമായ ഭക്ഷണക്രമം, അമിത സമ്മര്‍ദങ്ങള്‍ ഒഴിവാക്കല്‍. ശരിയായ രീതിയില്‍ കഴിച്ചാല്‍ ഭക്ഷണമെന്നത് മരുന്ന് പോലെയാണെന്ന് പല ന്യൂട്രീഷനിസ്റ്റുകളും അഭിപ്രായപ്പെടുന്നു. ഭക്ഷണക്രമം മെച്ചപ്പെടുത്താന്‍ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റുകളായ

ആരോഗ്യകരമായ ജീവിതത്തിനുള്ള ഫോര്‍മുല വളരെ ലളിതമാണ്. സജീവമായ ജീവിതശൈലി, സന്തുലിതമായ ഭക്ഷണക്രമം, അമിത സമ്മര്‍ദങ്ങള്‍ ഒഴിവാക്കല്‍. ശരിയായ രീതിയില്‍ കഴിച്ചാല്‍ ഭക്ഷണമെന്നത് മരുന്ന് പോലെയാണെന്ന് പല ന്യൂട്രീഷനിസ്റ്റുകളും അഭിപ്രായപ്പെടുന്നു.
ഭക്ഷണക്രമം മെച്ചപ്പെടുത്താന്‍ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റുകളായ രുജുത ദിവേകറും ഡോ. ഡിംപിള്‍ ജെയിനും വിജയത ശരണുമൊക്കെ പങ്കു വയ്ക്കുന്ന ലളിതമായ ചില മാര്‍ഗങ്ങള്‍ ഇനി പറയുന്നവയാണ്.
1. ഭക്ഷണത്തിലെ കൂട്ടുകെട്ടുകള്‍ മുഖ്യം
പുളി, മധുരം, ഉപ്പ്, എരിവ് എന്നിങ്ങനെയുള്ള നമ്മുടെ രുചികളെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ശരിയായ അളവില്‍ കഴിക്കണമെന്ന് ന്യൂട്രീഷന്മാര്‍ നിര്‍ദ്ദേശിക്കുന്നു. ഇഡ്ഡലിയും സാമ്പാറും കൂട്ടി നമ്മള്‍ കഴിക്കുമ്പോൾ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വൈറ്റമിന്‍ എന്നിങ്ങനെ പല പോഷണങ്ങളാണ് ശരീരത്തിന് ലഭ്യമാകുന്നത്. ഇത്തരം ഭക്ഷണത്തിലെ ശരിയായ കൂട്ടുകെട്ടുകള്‍ കണ്ടെത്തി കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് ആവശ്യമായ പോഷണങ്ങള്‍ എല്ലാം നമുക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പാക്കും.
2. ആകാം കട്ടലോക്കല്‍
ഭക്ഷണത്തെ സംബന്ധിച്ച് നാം ജീവിക്കുന്ന ഇടത്തു നിന്ന് എത്ര അടുത്ത് ഉത്പാദിപ്പിച്ചതോ വിളയിച്ചതോ ആയ ഭക്ഷണം കഴിക്കുന്നോ അത്രയും നല്ലത് എന്നാണ് കണക്ക്. ദൂരെ നിന്ന് നാം കഴിക്കുന്ന ഭക്ഷണമെത്തുമ്പോൾ അതില്‍ ഭക്ഷണം കേടാകാതെ ഇരിക്കാനുള്ള പ്രിസര്‍വേറ്റീവുകളും അടങ്ങിയെന്ന് വരാം. ഇത് നമ്മുടെ ദഹനവ്യവസ്ഥയെ ബാധിക്കുകയും അമിതഭാരം ഉണ്ടാക്കുകയും ചെയ്യും. അതേ സമയം കട്ട ലോക്കല്‍ ഭക്ഷണത്തിലേക്ക് നാം മാറുമ്പോൾ ഏറ്റവും ഫ്രഷായതും പോഷണങ്ങള്‍ നിറഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ സാധിക്കും. ഇത് നമ്മുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. പ്രാദേശികമായി ഓരോ കാലഘട്ടത്തിലും ഉണ്ടാകുന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
3. നെയ്യുടെ ശക്തി
പശുവിന്‍ പാലില്‍ നിന്നുണ്ടാക്കുന്ന ശുദ്ധമായ നെയ്യ് എല്ലാ ദിവസവും ഓരോ സ്പൂണ്‍ കഴിക്കുന്നത് കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും എല്‍ഡിഎലും കുറയ്ക്കുമെന്നും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കുമെന്നും ന്യൂട്രീഷനിസ്റ്റ് രുജുത ദിവേകര്‍ പറയുന്നു. നെയ്യിന് ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്.
4. റാഗിയുടെ ഗുണം
ഇന്ത്യയില്‍ ലഭ്യമായ ഒരു സൂപ്പര്‍ ഭക്ഷണമാണ് റാഗിയെന്ന് ന്യൂട്രീഷനിസ്റ്റ് ഡോ. ഡിംപിള്‍ ജെയിന്‍ തന്‍റെ പോഡ്കാസ്റ്റില്‍ അഭിപ്രായപ്പെടുന്നു. പ്രോട്ടീന്‍, ധാതുക്കള്‍, മറ്റ് പോഷണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ വലിയ തോതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഗ്ലൂട്ടന്‍ രഹിത ഭക്ഷണമാണെന്ന പ്രത്യേകതയുമുണ്ട്. ഹീമോഗ്ലോബിന്‍ തോത് കുറവുള്ള സ്ത്രീകള്‍ റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്നും ഡോ. ഡിംപിള്‍ കൂട്ടിച്ചേര്‍ക്കുന്നു.
5. മുരിങ്ങയെ മറക്കല്ലേ
100 ഗ്രാം മുരങ്ങിയില്‍ 8 ഗ്രാം പ്രോട്ടീനും 400 മില്ലിഗ്രാം പൊട്ടാസിയവും 450 ഗ്രാം കാല്‍സ്യവും 107 മില്ലിഗ്രാം വൈറ്റമിന്‍ സിയും 730 ഗ്രാം വൈറ്റമിന്‍ എയും അടങ്ങിയിരിക്കുന്നതായി കരുതുന്നു. ഒരു മുരിങ്ങ മരത്തില്‍ 92 പോഷണങ്ങള്‍ക്കും 46 ആന്‍റി ഓക്സിഡന്‍റുകള്‍ക്കുമുള്ള വകയുണ്ട്. പ്രോട്ടീനിന്‍റെ പവര്‍ ഹൗസായ മുരിങ്ങ ഓര്‍മശക്തിയും വര്‍ധിപ്പിക്കും.ഇതിനാല്‍ എല്ലാ വീട്ടിലും ഒരു മുരിങ്ങ മരമെങ്കിലും പറ്റിയാല്‍ നട്ടു പിടിപ്പിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് മുതല്‍ക്കൂട്ടാക്കും.
Content Summary: 5 easy tips from celebrity nutritionists to improve your health