ചില വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളുമായി എവിടെയെങ്കിലും ചെന്നിരിക്കുമ്പോള്‍ കൊതുകുകള്‍ ചിലരെ മാത്രം വട്ടമിട്ട് പറക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? മറ്റുള്ളവരെ ഒഴിവാക്കി കൊതുക് ചിലരെ മാത്രം ഇത്തരത്തില്‍ സ്‌കെച്ച് ചെയ്ത് ശല്യപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒരുത്തരം കണ്ടെത്തിയിരിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളുമായി എവിടെയെങ്കിലും ചെന്നിരിക്കുമ്പോള്‍ കൊതുകുകള്‍ ചിലരെ മാത്രം വട്ടമിട്ട് പറക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? മറ്റുള്ളവരെ ഒഴിവാക്കി കൊതുക് ചിലരെ മാത്രം ഇത്തരത്തില്‍ സ്‌കെച്ച് ചെയ്ത് ശല്യപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒരുത്തരം കണ്ടെത്തിയിരിക്കുകയാണ് വിര്‍ജീനിയ ബയോകെമിസ്ട്രി വകുപ്പിലെ ഒരു കൂട്ടം ഗവേഷകര്‍. ചിലതരം സോപ്പുകളും ബോഡി ലോഷനുകളും ഉപയോഗിക്കുന്നത് കൊതുകുകള്‍ ചിലരിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

ADVERTISEMENT

ഓരോരുത്തര്‍ക്കും ഒരു പ്രത്യേക തരം മണം ഉണ്ടെന്നും സോപ്പിന്റെ ഉപയോഗം ഇതില്‍ മാറ്റം വരുത്തുമെന്നും ഐസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. പൂക്കളുടെ മണമുള്ള സോപ്പുകള്‍ ഉപയോഗിക്കുന്നവരിലേക്ക് കൊതുകുകള്‍ക്ക് കൂടുതല്‍ ആകര്‍ഷണമുണ്ടാകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. രക്തത്തിന് പുറമേ ചെടികളുടെയും പൂക്കളുടെയും സത്തും തേനും കൊതുകുകള്‍ കുടിക്കാറുണ്ട്. ഇതിന് സമാനമായ മണം സോപ്പ് ഉപയോഗിക്കുന്ന മനുഷ്യശരീരത്തില്‍ നിന്നും വരുമ്പോള്‍ കൊതുകുകള്‍ സ്വാഭാവികമായി അതിലേക്കും ആകര്‍ഷിക്കപ്പെടും. 

ADVERTISEMENT

അതേ സമയം നാരങ്ങ, യൂക്കാലിപ്റ്റസ്, വേപ്പെണ്ണ, വെളിച്ചെണ്ണ എന്നിവ ചേര്‍ന്ന സോപ്പുകളുടെ വാസന കൊതുകുകളെ അകറ്റി നിര്‍ത്തിയേക്കാമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. മനുഷ്യശരീരത്തിലെ കാര്‍ബോക്‌സിലിക് ആസിഡിലേക്കും ലാക്ടിക് ആസിഡിലേക്കും കൊതുകുകള്‍ ആകര്‍ഷിക്കപ്പെടാറുണ്ട്. ഇതിനാല്‍ ഇവയുടെ ഗന്ധത്തെ നിര്‍വീര്യമാക്കാനുള്ള സോപ്പുകളോ ലോഷനുകളോ നിര്‍മിക്കുന്നത് കൊതുകിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: Your Soap May Make You More Attractive To Mosquitoes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT