ഇന്ന് ലോക സംഗീതദിനം. സംഗീതത്തിന് നമ്മുടെ ജീവിതത്തിൽ വളരെയധികം സ്ഥാനമുണ്ട്. സന്തോഷം വന്നാലും സങ്കടം വന്നാലും സംഗീതം കൂട്ടുണ്ടാകും. സംഗീതത്തിന് ശാരീരികവും മാനസികവുമായ സൗഖ്യം ഏകാൻ കഴിയും. ഒരു വ്യക്തിയുടെ സ്ട്രെസ് കുറയ്ക്കാനും മനോനില മെച്ചപ്പെടുത്താനും സ്വയംപ്രകാശനത്തിന് സഹായിക്കാനും മ്യൂസിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ലോക സംഗീതദിനം. സംഗീതത്തിന് നമ്മുടെ ജീവിതത്തിൽ വളരെയധികം സ്ഥാനമുണ്ട്. സന്തോഷം വന്നാലും സങ്കടം വന്നാലും സംഗീതം കൂട്ടുണ്ടാകും. സംഗീതത്തിന് ശാരീരികവും മാനസികവുമായ സൗഖ്യം ഏകാൻ കഴിയും. ഒരു വ്യക്തിയുടെ സ്ട്രെസ് കുറയ്ക്കാനും മനോനില മെച്ചപ്പെടുത്താനും സ്വയംപ്രകാശനത്തിന് സഹായിക്കാനും മ്യൂസിക് തെറപ്പിയിലൂടെ സാധിക്കും. 

ADVERTISEMENT

വൈകാരികമായി നമ്മെ സുഖപ്പെടുത്താനുള്ള ഒരു ഉപകരണമായി സംഗീതം പ്രവർത്തിക്കുന്നു. സ്ട്രെസ് അകറ്റാന്‍ ഇത് സഹായിക്കും. മനസ്സിനെ വിശ്രാന്തി (relax) യിലാക്കാൻ സംഗീതം സഹായിക്കും. മാനസികരോഗങ്ങളായ ഉത്കണ്ഠ, വിഷാദം, എഡിഎച്ച്ഡി എന്നിവ അകറ്റാനും സംഗീതത്തിനു കഴിയും. 

ശാരീരികമായി, സ്ട്രെസ് കുറയ്ക്കുന്ന ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്ന റിലാക്സേഷൻ ടെക്നിക്കുകളിലൂടെ രോഗമകറ്റാൻ സംഗീതം സഹായിക്കും. രോഗം വേഗം സുഖപ്പെടാൻ ആശുപത്രികളിൽ സംഗീത ചികിത്സ ഉപയോഗിക്കുന്നത് ഇന്ന് വർധിച്ചു വരുന്നുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സംഗീതചികിത്സ എങ്ങനെ സഹായിക്കുന്നുവെന്നു നോക്കാം. 

ADVERTISEMENT

∙ പാട്ടു കേൾക്കുമ്പോൾ സന്തോഷഹോർമോണുകളായ എൻഡോർഫിൻ ശരീരം റിലീസ് ചെയ്യുന്നു. ഇത് സ്ട്രെസ് കുറയ്ക്കുന്നു. വൈകാരികമായ അന്തരീക്ഷത്തിൽ വൈകാരികമായ മുറിവുകൾ ഉണക്കാൻ ചികിത്സയിൽ സംഗീതം ഉപയോഗിക്കുന്നത് ഇതു കൊണ്ടാണ്. 

∙ വാക്കുകൾ പരാജയപ്പെടുന്നിടത്ത് സംഗീതം സംസാരിക്കുന്നു. സംഗീതം സാർവലൗകിക ഭാഷയാണ്. അതിരുകളില്ലാത്ത ഭാഷ സ്വയംപ്രകാശനത്തിനായി സംഗീതത്തെ ഫലപ്രദമായി ഉപയോഗിക്കാനാകും.

ADVERTISEMENT

∙ പാട്ട് കേള്‍ക്കുന്നത് നമ്മുടെ മനോനില (mood)യെ ഉയർത്തും. തലച്ചോറിൽ സെറാടോണിന്റെ അളവ് കൂടും. ചിലയിനം സംഗീതം ഓർമശക്തി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. സാധാരണയെക്കാൾ വളരെവേഗം പുതിയ കഴിവുകൾ സ്വായത്തമാക്കാൻ ഇത് സഹായിക്കും. 

∙ മാനസിക രോഗങ്ങളായ വിഷാദം, ഉത്കണ്ഠ, എഡിഎച്ച്ഡി (Attention Deficit Hyperactivity Disorder), പിറ്റിഎസ്ഡി (Post Traumatic Stress Disorder) ഇവയ്ക്കെല്ലാം സംഗീത ചികിത്സ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഉത്കണ്ഠ കുറച്ച് ഏകാഗ്രതവർധിപ്പിച്ച്, സന്തോഷകരമായ നിമിഷങ്ങളുടെ ഓർമകൾ ഉണർത്താൻ സംഗീതം സഹായിക്കും. ഇത് പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും നൽകും. 

∙ സംഗീതം ആസ്വദിക്കുന്നത് അതിന്റെ ആഴവും െടമ്പോയും അനുസരിച്ച് ശ്വസനഗതി, ഹൃദയമിടിപ്പിന്റെ നിരക്ക്, രക്തസമ്മർദം ഇവയ്ക്കെല്ലാം വ്യത്യാസം വരുത്തും. 

∙ പരിശീലനം സിദ്ധിച്ച മ്യൂസിക് തെറപ്പിസ്റ്റുകൾ, ആശുപത്രികളിൽ രോഗികളിൽ വേദന അകറ്റാൻ സംഗീതം ഉപയോഗിക്കുന്നു. മരുന്നിന്റെ സഹായത്താൽ മാത്രം അല്ലാതെ ചെറുതു മുതൽ ഗുരുതരമായ വേദന വരെ അകറ്റാൻ സംഗീതത്തിനു കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

∙ സംഗീതത്തിലൂടെ വ്യായാമവും മെച്ചപ്പെടുത്താൻ സാധിക്കും. സംഗീതത്തോടൊപ്പം വർക്കൗട്ട് ചെയ്യുന്നത് ഫലപ്രദമായ മികച്ച ഫലം നല്‍കും. 

വ്യത്യസ്ത മാർഗങ്ങളിലൂടെ ക്വാളിറ്റി ഓഫ് ലൈഫ് മെച്ചപ്പെടുത്താൻ സംഗീതം സഹായിക്കും. ഈ സംഗീത ദിനത്തിൽ നമ്മുടെ ജീവിതത്തിൽ ആരോഗ്യമേകുന്നതിൽ സംഗീതത്തിന്റെ പ്രാധാന്യം മനസിലാക്കാം. ജീവിതത്തിൽ സംഗീതം നിറയ്ക്കാം.

Content Summary: Music therapy can improve your physical and mental health