രാവിലെ ഉണർന്നാലുടൻ ഒരു കപ്പ് കാപ്പി കുടിക്കുന്നത് പലരുടെയും ശീലമാണ്. കാപ്പി ഊർജമേകുമെന്നു മാത്രമല്ല ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള കഫീൻ, ഇൻഫ്ലമേഷൻ കുറയ്ക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതോടൊപ്പം അൽസ്ഹൈമേഴ്സ് തടയാനും ഹൃദയത്തകരാറുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ ഉണർന്നാലുടൻ ഒരു കപ്പ് കാപ്പി കുടിക്കുന്നത് പലരുടെയും ശീലമാണ്. കാപ്പി ഊർജമേകുമെന്നു മാത്രമല്ല ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള കഫീൻ, ഇൻഫ്ലമേഷൻ കുറയ്ക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതോടൊപ്പം അൽസ്ഹൈമേഴ്സ് തടയാനും ഹൃദയത്തകരാറുകൾ വരാതിരിക്കാനും കരളിന് സംരക്ഷണമേകാനും കട്ടൻ കാപ്പി സഹായിക്കും. 

എന്നാൽ രാവിലെ കാപ്പി കുടിക്കുന്നതിനു മുൻപ് മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്. വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് സ്ട്രെസ് ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയെ പുറന്തള്ളും. അതുകൊണ്ട് പ്രഭാതഭക്ഷണ സമയം വരെയെങ്കിലും കാപ്പി കുടിക്കാതിരിക്കണം. കോർട്ടിസോൾ ആവശ്യമാണെങ്കിലും രാവിലെ കൂടിയ അളവിൽ കോർട്ടിസോൾ ശരീരം പുറപ്പെടുവിക്കുന്നത് അനാവശ്യമായ സമ്മർദം വരാൻ കാരണമാകും. 

ADVERTISEMENT

വെള്ളം കുടിക്കാം
രാത്രി മുഴുവൻ ഉറങ്ങി രാവിലെ എണീക്കുമ്പോഴേക്ക് ശരീരത്തിൽ ജലാംശം കുറവായിരിക്കും. രാവിലെ എണീറ്റാലുടൻ കാപ്പി കുടിച്ചാൽ അത് ശരീരത്തിൽ കൂടുതൽ ജലദൗർലഭ്യം ഉണ്ടാക്കുകയെ ഉള്ളൂ. അതുകൊണ്ട് രാവിലെ എണീറ്റാലുടൻ കാപ്പി കുടിക്കും മുൻപ് ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കണം. ഒരു നാരങ്ങ പിഴിഞ്ഞു ചേർത്ത വെള്ളമാണെങ്കിൽ ഏറെ നല്ലത്.   

നാരുകളും പ്രോട്ടീനും കഴിക്കാം
കാപ്പി വെറുംവയറ്റിൽ കുടിച്ചാൽ ശരീരം കോർട്ടിസോൾ ഉൽപാദിപ്പിക്കാന്‍ കാരണമാകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്നു കൂടുകയും ചെയ്യും. അതുകൊണ്ട് ഫൈബറും പ്രോട്ടീനും ധാരാളമടങ്ങിയ, ചിയ സീഡ്സ് പോലുള്ള ഭക്ഷണം കഴിച്ച് ദിവസം തുടങ്ങാൻ ഡോക്ടർമാർ നിർദേശിക്കുന്നു. മുട്ടയും പ്രോട്ടീൻ ഭക്ഷണമാകയാൽ കഴിക്കാം.

ADVERTISEMENT

വർക്കൗട്ട്
വ്യായാമം ചെയ്യാതെ കാപ്പി കുടിക്കുന്നത് സ്ട്രെസും ഉത്കണ്ഠയും വർധിപ്പിക്കും. അതുകൊണ്ട് വർക്കൗട്ട് ചെയ്തതിനു ശേഷം മാത്രമേ കാപ്പി കുടിക്കാവൂ. ഉണർന്നാലുടൻ നടക്കാൻ പോകുന്നതും നല്ലതാണ്. 

അൽപസമയം കാത്തിരിക്കാം
ഉണർന്നെണീറ്റ് കുറഞ്ഞത് ഒന്നര മണിക്കൂർ കഴിഞ്ഞേ കാപ്പി കുടിക്കാവൂ. ഹോർമോണുകളുടെ സന്തുലനം സാധ്യമാക്കാനാണിത്. ഉണർന്നാലുടൻ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യും. ഇത് ആരോഗ്യകരമായ നാഡീവ്യവസ്ഥയുടെ സൂചനയാണ്. പ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യത്തെയും ഇത് സൂചിപ്പിക്കുന്നു. ദിവസം മുഴുവൻ ഊർജം നിലനിർത്താനും കോർട്ടിസോളിന്റെ അളവ് ബാലൻസ് ചെയ്യാനും എഴുന്നേറ്റ് 90 മിനിറ്റിനു ശേഷം കാപ്പി കുടിക്കുന്നതാണ് നല്ലത്. 

ADVERTISEMENT

വെയിലു കൊള്ളാം
ഉണർന്നാലുടൻ പുറത്തിറങ്ങി സൂര്യപ്രകാശമേൽക്കുന്നത് നല്ലതാണ്. ഇത് ഹോര്‍മോൺ സംതുലനത്തിനും സഹായകമാണ്. സിർക്കാഡിയൻ റിഥം നിയന്ത്രിക്കുന്നു. ശരീരത്തിന്റെ സ്വാഭാവികതാളം നിലനിർത്താനും രാവിലെ  വെയിൽ കൊള്ളുന്നതിലൂടെ സാധിക്കും.

Content Summary: Do these important things before sipping your morning coffee