വൈറ്റമിൻ കെയുടെ അഭാവം ശ്വാസകോശരോഗങ്ങൾക്കു കാരണമാകാം
രക്തം കട്ടപിടിക്കാൻ മുതൽ മുറിവുകൾ ഉണങ്ങുന്നതിനു വരെ ശരീരത്തിന് ആവശ്യമായ ഒരു കൂട്ടം വൈറ്റമിനുകളാണ് കെ വൈറ്റമിനുകൾ. എല്ലുകളെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കുന്നു. വൈറ്റമിൻ കെയുടെ അഭാവവും ശ്വാസകോശത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് കോപ്പൻ ഹേഗൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും കോപ്പൻ ഹേഗൻ

രക്തം കട്ടപിടിക്കാൻ മുതൽ മുറിവുകൾ ഉണങ്ങുന്നതിനു വരെ ശരീരത്തിന് ആവശ്യമായ ഒരു കൂട്ടം വൈറ്റമിനുകളാണ് കെ വൈറ്റമിനുകൾ. എല്ലുകളെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കുന്നു. വൈറ്റമിൻ കെയുടെ അഭാവവും ശ്വാസകോശത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് കോപ്പൻ ഹേഗൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും കോപ്പൻ ഹേഗൻ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടു.
24 നും 77 നും ഇടയിൽ പ്രായമുള്ള നാലായിരം പേരിലാണ് പഠനം നടത്തിയത്. ശ്വാസകോശത്തിന്റെ പ്രവർത്തനം അളക്കുന്ന സ്പൈറോമെട്രി പരിശോധന നടത്തി. ശക്തമായി ഒരുതവണ ശ്വസിക്കുമ്പോൾ എത്രമാത്രം വായു ഉച്ഛ്വസിക്കാൻ സാധിക്കുന്നുവെന്ന് അളന്നു. പഠനത്തിൽ പങ്കെടുത്തവരുെട ആരോഗ്യവിവരങ്ങളും ജീവിതശൈലിയും ചോദ്യാവലിയിലൂടെ മനസ്സിലാക്കി. ഇആർജെ ഓപ്പൺ റിസർച്ച് എന്ന ജോണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.
വൈറ്റമിൻ കെയുടെ അളവ് കുറയുന്നത് അനുസരിച്ച് ലങ് കപ്പാസിറ്റി കുറവാണെന്നു പഠനത്തിൽ കണ്ടു. വൈറ്റമിൻ കെ കുറവുള്ളവർക്ക് ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസും (COPD), ആസ്മയും ശ്വാസംമുട്ടലും ഉണ്ടാകുമെന്നും പഠനം പറയുന്നു.
ശ്വാസകോശരോഗങ്ങൾ ഉള്ളവർക്ക് വൈറ്റമിൻ കെ സപ്ലിമെന്റുകൾ ഗുണം ചെയ്യുമോ എന്ന കാര്യത്തില്‍ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.
വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണം
പച്ചച്ചീര, കേൽ, മസ്റ്റാർഡ് ഗ്രീൻസ്, ബ്രൊക്കോളി, കാബേജ് ഇവയെല്ലാം വൈറ്റമിൻ കെയുടെ ഉറവിടങ്ങളാണ്.
ലക്ഷണങ്ങൾ
വൈറ്റമിൻ കെ യുടെ അഭാവം സൂചിപ്പിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്. ചെറുതായി മുറിയുകയോ മുറിവ് ഉണ്ടാകുകയോ ചെയ്യുമ്പോൾ കൂടുതൽ ബ്ലീഡിങ്ങ് ഉണ്ടാകുക, പെട്ടെന്ന് ചതവുണ്ടാകുക, നഖങ്ങൾക്കിടയിൽ ചെറുതായി രക്തം കട്ടപിടിക്കുന്നതായി കാണുക തുടങ്ങിയവ വിറ്റമിൻ കെ യുടെ അഭാവം മൂലമാകാം. ഇരുണ്ട കറുത്ത നിറത്തിൽ രക്തം കലർന്ന മലവും വൈറ്റമിൻ കെ യുടെ അഭാവം കൊണ്ടുണ്ടാകാം. ഈ ലക്ഷണങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ വൈദ്യസഹായം തേടുകയും രോഗനിർണയവും ചികിത്സയും തേടേണ്ടതുമാണ്.
Content Summary: Vitamin k deficiency can lead to lung diseases