യാത്രയ്ക്കിടയിലെ ഛർദി എങ്ങനെ തടയാം?
യാത്ര ഏറെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ യാത്രയ്ക്കിടയിൽ ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുമെന്നതിനാൽ യാത്ര ചെയ്യാൻ മടിക്കുന്നവരുമുണ്ട്. എന്നാൽ യാത്ര പുറപ്പെടും മുൻപ് കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ ഈ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഒഴിവാക്കാം. മോഷന്‍ സിക്ക്നസ്, ട്രാവൽ സിക്ക്നസ്,
യാത്ര ഏറെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ യാത്രയ്ക്കിടയിൽ ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുമെന്നതിനാൽ യാത്ര ചെയ്യാൻ മടിക്കുന്നവരുമുണ്ട്. എന്നാൽ യാത്ര പുറപ്പെടും മുൻപ് കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ ഈ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഒഴിവാക്കാം. മോഷന്‍ സിക്ക്നസ്, ട്രാവൽ സിക്ക്നസ്,
യാത്ര ഏറെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ യാത്രയ്ക്കിടയിൽ ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുമെന്നതിനാൽ യാത്ര ചെയ്യാൻ മടിക്കുന്നവരുമുണ്ട്. എന്നാൽ യാത്ര പുറപ്പെടും മുൻപ് കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ ഈ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഒഴിവാക്കാം. മോഷന്‍ സിക്ക്നസ്, ട്രാവൽ സിക്ക്നസ്,
യാത്ര ഏറെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ യാത്രയ്ക്കിടയിൽ ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുമെന്നതിനാൽ യാത്ര ചെയ്യാൻ മടിക്കുന്നവരുമുണ്ട്. എന്നാൽ യാത്ര പുറപ്പെടും മുൻപ് കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ ഈ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഒഴിവാക്കാം.
മോഷന്‍ സിക്ക്നസ്, ട്രാവൽ സിക്ക്നസ്, കൈനെറ്റോസിസ് എന്നെല്ലാം പേരിട്ടു വിളിക്കുന്ന യാത്രയ്ക്കിടയിലെ ഛർദി ചലനവുമായി ബന്ധപ്പെട്ടതാണ്. ബാലൻസിനെ നിയന്ത്രിക്കുന്ന ചില റിസപ്റ്ററുകളും ചെവിയിൽ നിന്നുള്ള സിഗ്നലുകളും ദൃശ്യങ്ങൾ തമ്മിലുള്ള പൊരുത്തമില്ലായ്മയും എല്ലാം കൊണ്ടാണ് ഇതുണ്ടാകുന്നത്. ചലനവുമായി ബന്ധപ്പെട്ട സിഗ്നലുകൾ അയയ്ക്കുന്നതിലെ സങ്കീർണതകൾ ഇതിനു കാരണമാകുന്നു. ഇത് അസ്വസ്ഥതയും ഓക്കാനവും ഉണ്ടാക്കുന്നു.
ലക്ഷണങ്ങൾ
യാത്ര ചെയ്യുമ്പോൾ ഈ പറയുന്ന ലക്ഷണങ്ങൾ ഏതെങ്കിലും ഉണ്ടാവുകയാണെങ്കിൽ നിങ്ങൾക്ക് മോഷൻ സിക്ക്നസ് ഉണ്ടെന്നു മനസ്സിലാക്കാം.
∙ഓക്കാനം
∙ഛർദി
∙തലകറക്കം
∙ഭയമോ ഉത്കണ്ഠയോ മൂലം ശരീരം വിയർക്കുക
∙വിളർച്ച
∙ക്ഷീണം
∙ഉമിനീര് കൂടുതലുണ്ടാകുക
∙തലവേദന
∙ശ്വാസഗതി വേഗത്തിലാകുക
ഈ ലക്ഷണങ്ങളെ തടയാൻ യാത്ര പോകും മുൻപ് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.
1. ഇഞ്ചി
ഇഞ്ചിക്ക് ഓക്കാനവും ഛർദിയും തടയാനുള്ള കഴിവുണ്ട്. ഇഞ്ചിച്ചായ, ഇഞ്ചിമിഠായി, ഇഞ്ചി കഷണങ്ങളാക്കിയത് ഇങ്ങനെ ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
2. വാഴപ്പഴം
പൊട്ടാസ്യത്തിന്റെ ഉറവിടമായ വാഴപ്പഴം വളരെ എളുപ്പത്തിൽ ദഹിക്കും. ഇത് ഓക്കാനം കുറയ്ക്കാനും സഹായിക്കും.
3. ആപ്പിൾ സോസ്
വയറിന് അസ്വസ്ഥത ഒന്നും ഉണ്ടാക്കാത്ത ആപ്പിൾ സോസ് എളുപ്പത്തിൽ ദഹിക്കുകയും ഊർജമേകുകയും ചെയ്യും.
4. കനം കുറഞ്ഞ ബിസ്ക്കറ്റ്
ക്രാക്കേഴ്സ് അഥവാ കനം കുറഞ്ഞ ബിസ്ക്കറ്റോ ഡ്രൈ ബിസ്ക്കറ്റുകളോ കഴിക്കുന്നത് നല്ലതാണ്. ഇവയിൽ അന്നജം ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്.
5. ചോറ് / പാസ്ത
വെറും ചോറ് കഴിക്കുന്നതുവഴി ഇതിലെ അന്നജം ശരീരത്തിനു ലഭിക്കും. ദഹനപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നു മാത്രമല്ല ഊർജവും ലഭിക്കും.
6. വേവിച്ച ഉരുളക്കിഴങ്ങ്
വേവിച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് വയറിന് നല്ലതാണ്.
7. യോഗർട്ട് / കോട്ടേജ് ചീസ്
വയറിന് സുഖം നൽകും ഒപ്പം പ്രോട്ടീനുകളെ സ്റ്റെബിലൈസ് ചെയ്ത് രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും.
8. ജലാംശം ധാരാളമുള്ള പഴങ്ങൾ
തണ്ണിമത്തൻ, മുന്തിരി തുടങ്ങിയ ജലാംശം ധാരാളമുള്ള പഴങ്ങൾ കഴിക്കണം.
9. സൂപ്പ്
സോഡിയം കുറഞ്ഞ സൂപ്പ് ശരീരത്തെ ജലാംശമുള്ളതാക്കുന്നു. ശരീരത്തിനാവശ്യമായ പോഷകങ്ങളും ഏകുന്നു. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും നല്ലത്.
10. ഹെർബൽ ടീ
പെപ്പർമിന്റ്, പെരുംജീരക ചായ, കാമോമൈൽ (ഡെയ്സി പോലുള്ള പൂക്കൾ) തുടങ്ങിയവ ഉദരത്തിന് ഒരു ഗുഡ്ഫീൽ നൽകും.
മോഷൻ സിക്ക്നസ് ഒഴിവാക്കാൻ യാത്ര പുറപ്പെടും മുൻപ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.
1. വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണം : ഇവ ദഹിക്കാൻ പ്രയാസമാകും. ഓക്കാനം വരുകയും ചെയ്യും.
2. എരിവു കൂടിയ ഭക്ഷണം : സുഗന്ധ വ്യഞ്ജനങ്ങൾ വയറിനെ അസ്വസ്ഥപ്പെടുത്തും.
3. ഹെവി മീൽസ് : കൂടിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് സ്ട്രെസ് ഉണ്ടാക്കും. ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
4. കഫീൻ: കഫീൻ അടങ്ങിയപാനീയങ്ങൾ നിർജലീകരണത്തിലേക്കു നയിക്കും. മോഷൻ സിക്ക്നസിന്റെ ലക്ഷണങ്ങൾ അധികരിക്കാനും ഇത് കാരണമാകും.
5. മദ്യം: മദ്യം ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുന്നു. ഓക്കാനം വരാൻ സാധ്യത കൂട്ടുന്നു.
6. കടുത്ത ഗന്ധങ്ങൾ : കടുത്ത ഗന്ധമുള്ള ഭക്ഷണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ഇത് ഓക്കാനം വരാൻ കരാണമാകും.
7. വായുകോപം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ: ബീൻസ്, ബ്രൊക്കോളി, കോളിഫ്ലവർ, കാർബണേറ്റഡ് പാനീയങ്ങൾ ഇവയെല്ലാം വയറിനു കനം ഉണ്ടാക്കാനും വയറിൽ അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകും.
8. അസിഡിക് ആയ ഭക്ഷണം: അമ്ലഗുണം കൂടുതലുള്ള നാരകഫലങ്ങൾ തക്കാളി മുതലായവ വയറിന് അസ്വസ്ഥത ഉണ്ടാക്കും.
9. കൊഴുപ്പുള്ള പാലുൽപന്നങ്ങൾ : കൊഴുപ്പു കൂടിയ പാലുൽപന്നങ്ങൾ ഓക്കാനം വരാൻ കാരണമാകും.
10. പ്രോസസ് ചെയ്ത ഭക്ഷണം : സംസ്കരിച്ച ഭക്ഷണം ദഹിക്കാൻ പ്രയാസമായിരിക്കും. പോഷകങ്ങൾ ഒന്നുമില്ലാത്ത ഇവയിൽ മോഷൻ സിക്ക്നസ് തടയുന്ന പോഷകങ്ങളും ഇല്ല.
മോഷൻ സിക്ക്നെസ് എങ്ങനെ തടയാം?
1. ഇരിപ്പിടം : ശരീരം കുറച്ചു മാത്രം ചലിക്കുന്ന സീറ്റുകൾ അതായത് കാറിലെ ഫ്രണ്ട് സീറ്റ്, വിമാനത്തിലാണെങ്കിൽ ചിറകിന്റെ മുകളിൽ അങ്ങനെ തിരഞ്ഞെടുക്കുക.
2. നോട്ടം : ദൂരെയുള്ള ഒരു ബിന്ദുവിലേക്ക് നോട്ടം ഉറപ്പിക്കുക. ചക്രവാളത്തിലേക്കോ ദൂരെയുള്ള ഒരു വസ്തുവിലേക്കോ നോക്കാം.
3. സ്ക്രീൻ ഒഴിവാക്കാം : വായന ഒഴിവാക്കാം. അതുപോലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്, ഫോൺ നോക്കുന്നത് ഇതൊക്കെ ഒഴിവാക്കാം. പകരം പ്രകൃതിയിൽ ശ്രദ്ധിക്കാം.
4. ശുദ്ധവായു ശ്വസിക്കാം : ജനാലകൾ തുറന്ന് ശുദ്ധവായു ശ്വസിക്കാൻ ശ്രദ്ധിക്കാം. കപ്പലിലാണെങ്കിൽ തുറന്ന പ്രദേശങ്ങളോ ഡക്കിലോ നിൽക്കാം.
5. വെള്ളം കുടിക്കാം : ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. യാത്രയ്ക്കു മുൻപും യാത്രയ്ക്കിടയിലും വെള്ളം കുടിക്കാം.
6. ലളിതമായി കഴിക്കാം : യാത്രയ്ക്ക് മുൻപ് എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കാം. എരിവുളളതും എണ്ണമയമുള്ളതും ഹെവി ആയതുമായ ഭക്ഷണം ഒഴിവാക്കാം.
7. അക്യുപ്രെഷർ ബാൻഡ്സ്: അക്യുപ്രഷർ പോയിന്റുകളെ സ്റ്റിമുലേറ്റ് ചെയ്യുന്ന റിസ്റ്റ് ബാൻഡുകൾ ധരിക്കാം. ഇത് മോഷൻ സിക്ക്നസ് അകറ്റും.
8. മരുന്ന് : വൈദ്യനിർദേശപ്രകാരം മോഷൻ സിക്ക്നസ് ഒഴിവാക്കാൻ മരുന്നുകൾ കഴിക്കാം.
9. ശ്രദ്ധ മാറ്റാം : സംസാരത്തിൽ മുഴുകുകയോ ശാന്തമായ സംഗീതം ആസ്വദിക്കുകയോ ചെയ്യാം. ഇത് ഓക്കാനം ഒന്നും വരാതെ ശ്രദ്ധ മാറ്റാൻ സഹായിക്കും.
10. ചില മണങ്ങൾ ഒഴിവാക്കാം : പെർഫ്യൂം, ഭക്ഷണങ്ങളുടെ ഗന്ധം തുടങ്ങിയ കടുത്ത മണങ്ങൾ ഓക്കാനം വരുത്തും. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
11. താപനില: അധികം ചൂട് കൂടാതെ തണുത്ത അന്തരീക്ഷം നിലനിർത്താൻ ശ്രദ്ധിക്കാം. ചൂടു കൂടുന്നത് ഓക്കാനം വരാനുള്ള സാധ്യതയും കൂട്ടും.
12. ധ്യാനം : ദീർഘമായി ശ്വസിക്കുക, ധ്യാനിക്കുക, റിലാക്സേഷൻ എക്സർസൈസുകൾ ചെയ്യുക. ഇതെല്ലാം ഉത്കണ്ഠയും ഓക്കാനവും കുറയ്ക്കും.
Content Summary: Motion sickness