ചോദ്യം : എനിക്കു മൂന്നു മക്കളാണുള്ളത്. അതിൽ മൂത്തയാൾക്കു ഇപ്പോൾ ഏഴു വയസ്സുണ്ട്. അവനു കഴിഞ്ഞ രണ്ടു വർഷമായി നടക്കുവാൻ പ്രയാസമാണ്. അങ്ങനെ അവനെ ഡോക്ടറെ കാണിച്ചു. കാലുകളെ ബാധിക്കുന്ന ജനിതകരോഗമാണെന്നാണു പറഞ്ഞത്. പിന്നെയുള്ള അഞ്ചു വയസ്സുള്ള മകനു പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ല. മൂന്നാമത്തെ ആള്‍ക്ക് രക്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : എനിക്കു മൂന്നു മക്കളാണുള്ളത്. അതിൽ മൂത്തയാൾക്കു ഇപ്പോൾ ഏഴു വയസ്സുണ്ട്. അവനു കഴിഞ്ഞ രണ്ടു വർഷമായി നടക്കുവാൻ പ്രയാസമാണ്. അങ്ങനെ അവനെ ഡോക്ടറെ കാണിച്ചു. കാലുകളെ ബാധിക്കുന്ന ജനിതകരോഗമാണെന്നാണു പറഞ്ഞത്. പിന്നെയുള്ള അഞ്ചു വയസ്സുള്ള മകനു പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ല. മൂന്നാമത്തെ ആള്‍ക്ക് രക്തം കട്ട പിടിക്കുന്നില്ല. ജനിച്ചപ്പോൾ തന്നെ പൊക്കിള്‍ കൊടിയില്‍ നിന്നു രക്തം വന്നു കൊണ്ടിരുന്നു. അവനെ പരിശോധിച്ചപ്പോൾ അവനു രക്തം കട്ട പിടിക്കാത്ത ജനിറ്റിക് രോഗം ഉണ്ടെന്നു പറഞ്ഞു. ഇങ്ങനെ രണ്ടു മക്കൾക്ക് രണ്ടു തരത്തിലുള്ള ജനിതകരോഗം വരാൻ സാധ്യതയുണ്ടോ?

ഉത്തരം: ജനിതകരോഗങ്ങൾ പലതരത്തിലുണ്ട്. ഏകദേശം ഏഴായിരത്തിൽപരം ജനിതകരോഗങ്ങൾ ഉണ്ട്. ഇവയിൽ പലതിനും പല അവയവങ്ങളെ ബാധിക്കുന്ന രോഗ ലക്ഷണങ്ങളാണുള്ളത്. ഇവയിൽ പലതും അപൂർവ രോഗങ്ങളാണ്. എങ്കിലും ഒരേ കുടുംബത്തിൽ ചിലപ്പോഴൊക്കെ ഇതുപോലെ പല ജനിതകരോഗങ്ങൾ കാണാറുണ്ട്. ചിലപ്പോൾ ഇവ ഒരേ വ്യക്തിയിൽ ആയിരിക്കും. അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ ഉള്ളതുപോലെ, പല വ്യക്തികളില്‍ പല ലക്ഷണങ്ങൾ ഉണ്ടാക്കുന്ന പല ജനിതക രോഗങ്ങളും കാണാറുണ്ട്. നമ്മളിൽ പലരും ഏകദേശം പത്തു ജനിതകരോഗങ്ങളുടെ വാഹകരാകാൻ സാധ്യതയുണ്ട്. വാഹകർക്ക് ഒരു തരത്തിലുളള രോഗലക്ഷണങ്ങളും ഉണ്ടാകില്ല. പക്ഷേ, വിവാഹശേഷം പങ്കാളിയും അതേ രോഗങ്ങളുടെ വാഹകരാണെങ്കിൽ കുട്ടികളിൽ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഒരു ജനിതക സ്പെഷലിസ്റ്റിനെ കണ്ട് ഈ കാര്യങ്ങളൊക്കെ ചർച്ച ചെയ്യാവുന്നതാണ്.

സ്ത്രീകളിലെ ഹോർമോൺ മാറ്റങ്ങൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു - വിഡിയോ

ADVERTISEMENT

Content Summary : Can two different types of genetic diseases strike in the same family? - Dr. N. Dhanya Lakshmi Explains