മൂത്രത്തിലെ കല്ല്: കാൽസ്യമടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ടോ?
മൂത്രത്തിലെ കല്ല് വലിയ പ്രശ്നമാണ്. ഉപ്പിന് ഒട്ടും ലയിച്ചു ചേരാൻ കഴിയാത്ത നിലയിലാണു കല്ലുകളുണ്ടാകുന്നത്. വൃക്കയിലുണ്ടാകുന്ന കല്ലുകൾ(Kidney Stone) താഴേക്ക് ഇറങ്ങിയാണു മൂത്രനാളിയിലും മൂത്രാശയത്തിലും എത്തുന്നത്. കല്ലുകൾ പ്രധാനമായി 3 തരം– ഏറ്റവും സാധാരണമായിട്ടുള്ളത് കാത്സ്യം ഓക്സിലേറ്റ് കല്ലുകളാണ്.

മൂത്രത്തിലെ കല്ല് വലിയ പ്രശ്നമാണ്. ഉപ്പിന് ഒട്ടും ലയിച്ചു ചേരാൻ കഴിയാത്ത നിലയിലാണു കല്ലുകളുണ്ടാകുന്നത്. വൃക്കയിലുണ്ടാകുന്ന കല്ലുകൾ (Kidney Stone) താഴേക്ക് ഇറങ്ങിയാണു മൂത്രനാളിയിലും മൂത്രാശയത്തിലും എത്തുന്നത്. കല്ലുകൾ പ്രധാനമായി 3 തരം– ഏറ്റവും സാധാരണമായിട്ടുള്ളത് കാത്സ്യം ഓക്സിലേറ്റ് കല്ലുകളാണ്. യൂറിക് ആസിഡ് കല്ലുകളാണു മറ്റൊന്ന്. അണുബാധ മൂലം വൃക്കയിലുണ്ടാകുന്ന കല്ലുകളാണു മൂന്നാമത്തേത്. കല്ലുണ്ടാകുന്നത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിച്ചു മൂത്രം ഏറ്റവും നേർത്തതാക്കണം. എത്ര വെള്ളം കുടിക്കണം– പ്രതിദിനം രണ്ടര ലീറ്ററെങ്കിലും മൂത്രമൊഴിക്കാൻ കഴിയുന്ന വിധത്തിൽ വെള്ളം കുടിക്കണം. ഭക്ഷണത്തിൽ ഉപ്പിന്റെ അളവു കുറയ്ക്കാം. ഇറച്ചിയും മീനും (അനിമൽ പ്രോട്ടീൻ) കഴിക്കുന്നതും കുറയ്ക്കണം. കാത്സ്യമടങ്ങിയ ഭക്ഷണങ്ങൾ പ്രശ്നക്കാരനല്ല. പക്ഷേ, മൂത്രത്തിൽ കല്ലുണ്ടാകുന്ന പ്രവണതയുള്ളവർ കാത്സ്യം, വൈറ്റമിൻ ഡി ഗുളികകൾ കഴിക്കുന്നതു നല്ലതല്ല. യൂറിക് ആസിഡ് (Uric Acid) കല്ലുകൾ വരാതിരിക്കാൻ പാലുൽപന്നങ്ങൾ, ഇറച്ചി, മീൻ എന്നിവ കൂടുതലായി കഴിക്കുന്നത് ഒഴിവാക്കാം. ചീര പൊതുവേ നല്ലതാണെങ്കിലും മൂത്രത്തിലെ കല്ലിന്റെ കാര്യത്തിൽ വില്ലനാണ്. ഓക്സാലിക് ആസിഡ് (Oxalic Acid) കൂടുതലായതിനാൽ വൃക്കയിൽ കല്ലുകളുണ്ടാകാൻ ചീര കാരണമാകും. മൂത്രാശയ അണുബാധയും കല്ലുണ്ടാകാൻ ഇടയാക്കും. ഉപ്പും ഇറച്ചിയും കൂടുതൽ ഉൾപ്പെടെ ഭക്ഷണശൈലി മൂലം ചെറുപ്പക്കാരിലുൾപ്പെടെ ഇപ്പോൾ കല്ലിന്റെ പ്രശ്നം കൂടുതലാണ്.
വേദന തന്നെ ലക്ഷണം
വയറിന്റെ വശങ്ങളിലും അടിവയറ്റിലുമുണ്ടാകുന്ന വേദനയാണു വൃക്കയിലെ കല്ലിന്റെ ലക്ഷണം. ചിലപ്പോൾ വൃഷണം വരെയെത്തുന്ന വേദനയുമുണ്ടാകും. കല്ല് എവിടെയാണോയുള്ളത് അതിനനുസരിച്ചാണു വേദനയുണ്ടാകുക. എന്നാൽ കല്ലിന്റെ വലുപ്പവും വേദനയും തമ്മിൽ വലിയ ബന്ധമില്ല. ചിലരിൽ കല്ല് വലുതാണെങ്കിലും കാര്യമായ വേദനയുണ്ടാകില്ല. 7 മില്ലിമീറ്ററിനു താഴെ വലുപ്പമുള്ള കല്ലാണെങ്കിൽ ധാരാളം വെള്ളം കുടിച്ചാൽ മൂത്രത്തിലൂടെ അതു പോകും. 7 മുതൽ 9 മില്ലിമീറ്റർ വരെ വലുപ്പമുള്ള കല്ലുകൾ മരുന്നുകളിലൂടെ മാറ്റാം. മൂത്രനാളി വലുപ്പം കുറഞ്ഞതായതിനാൽ 9 മില്ലിമീറ്ററിനു മുകളിൽ വലുപ്പമുള്ള കല്ലുകൾ നീക്കാൻ ശസ്ത്രക്രിയ വേണ്ടി വരും. ചെറിയ കല്ലാണെങ്കിലും മൂത്രനാളിയിൽ നീർക്കെട്ട് ഉൾപ്പെടെയുള്ളവ ഉണ്ടാക്കുന്നുണ്ടെങ്കിൽ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. കല്ല് ഉരുക്കി കളയാമെന്ന തരത്തിൽ നാടൻ ചികിത്സകൾ ചിലർ നടത്താറുണ്ടെങ്കിലും അതൊന്നും സുരക്ഷിതമായ രീതിയല്ല. ചിലപ്പോൾ വെള്ളം നന്നായി കുടിച്ചാൽ തന്നെ കല്ലുകൾ മൂത്രത്തിലൂടെ പുറത്തേക്കു പോയെന്നു വരാം. ഒരു വൃക്കയിൽ തന്നെ പലയിടങ്ങളിൽ കല്ലുകളുണ്ടാകുന്നതും രണ്ടു വൃക്കയിലും മാറിമാറി കല്ലുകളുണ്ടാകുന്നതും ഇതു മൂലം അണുബാധയുണ്ടാകുന്നതുമായ സാഹചര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വൃക്കയുടെ സ്തംഭനത്തിലേക്കു വരെ ഇതു നയിച്ചേക്കാം.
(വിവരങ്ങൾ: ഡോ. എം. എബി ഏബ്രഹാം, ഡയറക്ടർ, നെഫ്രോളജി ആൻഡ് റീനൽ ട്രാൻസ്‌പ്ലാന്റ് സർവീസസ്, വിപിഎസ് ലേക്‌ഷോർ ആശുപത്രി)
Content Summary : What food causes kidney stones? - Nephrologist Dr. M. Abi Abraham Explains