2040ൽ കേരളത്തിൽ പകുതിയിലേറെയും 60 വയസ്സിനു മുകളിലുള്ളവർ ആയിരിക്കുമെന്നാണു കണക്ക്. നമുക്കു ചുറ്റുമുണ്ടാകുന്ന മാറ്റങ്ങളിലേറെയും അവരെ ചുറ്റിപ്പറ്റിയാകും. സാങ്കേതികവിദ്യയും ശാസ്ത്രലോകവും പ്രായമുള്ളവർക്കു വേണ്ടിയുള്ള നൂതന ആശയങ്ങളുടെ പണിപ്പുരയിലാണ്. വാക്കിങ് സ്റ്റിക്കുകൾ, വാക്കറുകൾ, വീൽ ചെയറുകൾ തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2040ൽ കേരളത്തിൽ പകുതിയിലേറെയും 60 വയസ്സിനു മുകളിലുള്ളവർ ആയിരിക്കുമെന്നാണു കണക്ക്. നമുക്കു ചുറ്റുമുണ്ടാകുന്ന മാറ്റങ്ങളിലേറെയും അവരെ ചുറ്റിപ്പറ്റിയാകും. സാങ്കേതികവിദ്യയും ശാസ്ത്രലോകവും പ്രായമുള്ളവർക്കു വേണ്ടിയുള്ള നൂതന ആശയങ്ങളുടെ പണിപ്പുരയിലാണ്. വാക്കിങ് സ്റ്റിക്കുകൾ, വാക്കറുകൾ, വീൽ ചെയറുകൾ തുടങ്ങിയ അസിസ്റ്റീവ് ഉപകരണങ്ങൾ നമുക്കു പരിചിതം. സ്മാർട് ഫോൺ ഉൾപ്പെടെയുള്ള ദൃശ്യ– ശ്രാവ്യ ഉപകരണങ്ങൾ മുതൽ നൂതന സെൻസറുകൾ, ഓഗ്‌മെന്റഡ്, വെർച്വൽ റിയാലിറ്റി ഉപകരണങ്ങൾ തുടങ്ങി വയോജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന അസിസ്റ്റീവ് സാങ്കേതികവിദ്യകൾ ഇന്നു വിപണിയിലുണ്ട്. പാചകം ചെയ്യുമ്പോൾ പ്രായമായവർക്കു കൈകാര്യം ചെയ്യാൻ വലുപ്പമുള്ള ഹാൻഡിലുകൾ ഘടിപ്പിച്ച പാത്രങ്ങൾ, തറയിൽ വീണു കിടക്കുന്ന സാധനങ്ങൾ എടുക്കാൻ നീളമേറിയ ഒരു റീച്ചർ, കൈനീളം കൂടിയ ചൂലുകൾ, ലെൻസ് ഘടിപ്പിച്ച നെയ്ൽ കട്ടർ തുടങ്ങിയവ എളുപ്പം ലഭ്യമാക്കാൻ കഴിയുന്ന അസിസ്റ്റീവ് ഉപകരണങ്ങൾ.

സ്മാർട് ഫോൺ യുഗത്തിൽ വീട്ടിലിരുന്നു തന്നെ ഭക്ഷണവും പലചരക്കും മരുന്നും വാങ്ങാനും വാഹനം വിളിക്കാനും ബാങ്കിങ് ഇടപാടുകൾ നടത്താനും ഏറെയെളുപ്പം. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ ഒറ്റപ്പെടലിനെ മറികടക്കാനും വയോജനങ്ങൾക്കു കഴിയുന്നു. റോബട്ടിക് വാക്വം ക്ലീനർ, സെൻസർ ലൈറ്റുകൾ, ഇന്റർനെറ്റ് വഴി പ്രവർത്തിപ്പിക്കാൻ കഴിയുന്ന വാഷിങ് മെഷീൻ, ടെലിവിഷൻ, എസി, അവൻ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ വിപണിയിലുണ്ട്. കട്ടിലിൽ കിടന്നു ലൈറ്റും ഫാനും ഇടാനും തുണി അലക്കാനും കർട്ടൻ നീക്കാനുമെല്ലാം ഇപ്പോൾ ഇന്റർനെറ്റ് അസിസ്റ്റഡ് സാങ്കേതികവിദ്യകളിലൂടെ കഴിയും. വീഴ്ചകളാണു പ്രായം ചെല്ലുമ്പോഴുള്ള വലിയ പ്രശ്നം. മുറിയിൽ ഒരാൾ അനങ്ങിയാൽ ലൈറ്റ് തെളിയുന്ന മോഷൻ സെൻസറുകളും ആളുകൾ വീണാൽ ബന്ധപ്പെട്ടവരെ അറിയിക്കുന്ന ഫാൾ സെൻസറുകളും ഇപ്പോഴുണ്ട്. കയ്യിൽ കെട്ടുന്ന വാച്ചു പോലുള്ള ഉപകരണങ്ങൾ വഴി വീണയാളിന്റെ ആരോഗ്യനില പരിശോധിക്കാൻ പോലും കഴിയും.

ADVERTISEMENT

വഴി തെറ്റിപ്പോകുന്ന മറവിരോഗം ബാധിച്ചവരെ കണ്ടെത്താനും സുരക്ഷിതമായ സഞ്ചാരപഥം മറികടന്നാൽ വിവരമറിയിക്കാനും ജിപിഎസ് ട്രാക്കറുകളുള്ള ഉപകരണങ്ങളുണ്ട്. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്ന സിനിമയിലെ പോലെ കൂട്ടിനു മനുഷ്യരെ കിട്ടാതെ വരുമ്പോൾ ഒരു ഹ്യൂമനോയ്ഡ് റോബട് തന്നെ വേണ്ടി വരും. എലിക്, മാരിയോ, കൊമ്പൈ തുടങ്ങിയ റോബട്ടുകൾ വിദേശ വിപണിയിലെത്തിയിട്ടുണ്ട്. മൂത്രമൊഴിച്ചാൽ തിരിച്ചറിയുന്ന സെൻസറുകളുള്ള ഡയപ്പറുകൾ വരെ ഇപ്പോൾ കിട്ടും. 

നേരിട്ട് അനുഭവിക്കാൻ പറ്റാത്ത പലതും വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഇപ്പോൾ അനുഭവിച്ചറിയാം. ഓർമയുടെ ഇതളുകൾ കൊഴിഞ്ഞു വീഴുന്ന അൽസ്ഹൈമേഴ്സ് രോഗിയുടെ ജീവിതത്തെ ഒരു ‘സ്മാർട് കണ്ണട’ എത്രത്തോളം മെച്ചപ്പെടുത്തുമെന്നോർത്തു നോക്കൂ. വിഷാദത്തിലേക്കു കൂപ്പുകുത്തുന്ന ഒരു മുതിർന്ന പൗരന് ഇതു മരുന്നിനേക്കാളും ഫലം ചെയ്യും.

ADVERTISEMENT

ഇവയിൽ പലതും ഇവിടെ ലഭ്യമാണെങ്കിലും നമ്മൾ ഉപയോഗിക്കാറില്ല. നൂതന സാങ്കേതികവിദ്യയിലെ അവബോധമില്ലായ്മ, ഉൾക്കൊള്ളാനുള്ള വിമുഖത, ഉയർന്ന വില തുടങ്ങിയവയാണു പ്രതിബന്ധങ്ങൾ. പക്ഷേ, ഭാവിയിൽ നമുക്ക് ഇവയെ ആശ്രയിക്കേണ്ടി വരുമെന്നുറപ്പ്.

(വിവരങ്ങൾ: ഡോ. ജിനോ ജോയ്, കൺസൽറ്റന്റ് ജെറിയാട്രിഷ്യൻ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി)

ADVERTISEMENT

Content Summary : Why are assistive devices important for elderly?