63–ാം വയസ്സിൽ പവർലിഫ്റ്റിങ്ങിൽ സ്വർണം; അറിയാം റീനി തരകന്റെ ‘ആരോഗ്യ രഹസ്യം’
‘വിശ്രമിക്കേണ്ട കാലത്ത് ഇങ്ങനെ ജിമ്മിൽ കിടന്നു വിയർക്കണോ’ എന്നു റീനി തരകനോടു ചോദിച്ചാൽ ‘മനസ്സിന് ആരോഗ്യം ലഭിക്കാൻ ശരീരത്തിന് ഉന്മേഷം വേണം’ എന്നാണു മറുപടി. ആ ഉന്മേഷവും ആവേശവുമാണ് 63–ാം വയസ്സിൽ ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി സ്വർണം നേടാൻ റീനിക്കു ‘പവർ’ നൽകുന്നത്. 10 വർഷം മുൻപ്

‘വിശ്രമിക്കേണ്ട കാലത്ത് ഇങ്ങനെ ജിമ്മിൽ കിടന്നു വിയർക്കണോ’ എന്നു റീനി തരകനോടു ചോദിച്ചാൽ ‘മനസ്സിന് ആരോഗ്യം ലഭിക്കാൻ ശരീരത്തിന് ഉന്മേഷം വേണം’ എന്നാണു മറുപടി. ആ ഉന്മേഷവും ആവേശവുമാണ് 63–ാം വയസ്സിൽ ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി സ്വർണം നേടാൻ റീനിക്കു ‘പവർ’ നൽകുന്നത്. 10 വർഷം മുൻപ് ശരീരഭാരം കുറയ്ക്കാനാണ് 53–ാം വയസ്സിൽ റീനി ജിമ്മിൽ പോയിത്തുടങ്ങിയത്. ജിമ്മിലെ പരിശീലനത്തിനു റീനി കാണിക്കുന്ന ആവേശത്തെ ട്രെയ്നറായ കെ.ജി.ജഗൻ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ 2019ൽ പവർലിഫ്റ്റിങ് പരിശീലിക്കാൻ തുടങ്ങി, 59–ാം വയസ്സിൽ. അന്നു തുടങ്ങിയ പരിശീലനമാണ് മംഗോളിയയിൽ നടന്ന രാജ്യാന്തര മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിലെ സുവർണനേട്ടത്തിലെത്തിയത്.
മൂന്നു ദിവസം ജിമ്മിൽ
ചേർത്തല തൈക്കാട്ടുശേരിയിലെ വീടിനോടു ചേർന്ന പറമ്പിലൂടെ സ്ഥിരമായുള്ള ഓട്ടവും നടത്തവും റീനി മുടക്കാറില്ല. ആഴ്ചയിൽ മൂന്നു ദിവസം തൈക്കാട്ടുശേരിയിൽ നിന്നു വൈറ്റിലയിലെ ജിമ്മിലേക്കു കാറോടിച്ചു പോകും. ബാക്കിയുള്ള ദിവസങ്ങളിൽ വീട്ടിൽ തന്നെയാണു പരിശീലനം. 6 വർഷമായി കീറ്റോജനിക് ഭക്ഷണരീതിയാണു പിന്തുടരുന്നത്. ചോറ്, ചപ്പാത്തി ഇവയൊന്നും മെനുവിലില്ല. പകരം വീട്ടിലുണ്ടാകുന്ന പച്ചക്കറികളും മീൻ, ഇറച്ചി, നട്സ് തുടങ്ങിയ ഭക്ഷണങ്ങളും മാത്രം. ഇതുകൂടിയായപ്പോൾ ജീവിതശൈലീരോഗങ്ങൾ പടിക്കുപുറത്ത്.
44 രാജ്യങ്ങളുടെ മത്സരം
റീനി ഇതാദ്യമായാണു രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കുന്നത്. ഇന്റർനാഷനൽ പവർലിഫ്റ്റിങ് ഫെഡറേഷന്റെ ചാംപ്യൻഷിപ്പിൽ 44 രാജ്യങ്ങളിൽ നിന്നുള്ള 145 പേരാണു മത്സരിച്ചത്. 61–70 പ്രായക്കാരുടെ വിഭാഗത്തിലാണു റീനി സ്വർണം നേടിയത്. പുരുഷൻമാരെക്കാൾ സ്ത്രീകളാണു മത്സരത്തിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നതെന്നു റീനി പറയുന്നു. മേയിൽ ആലപ്പുഴയിൽ വച്ചു നടന്ന ഏഷ്യൻ പവർലിഫ്റ്റിങ് മത്സരത്തിലും വിജയിയായിരുന്നു.
ചെറുപ്പം നൽകിയ ഊർജം
സതേൺ റെയിൽവേയിൽ നിന്നു വിരമിച്ച ഭർത്താവ് ആന്റണി തരകൻ, മക്കളായ ആനിയ തരകൻ, റോഷീന തരകൻ എന്നിവരുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നു റീനി പറയുന്നു. ചെറുപ്പത്തിലേ കായിക മേഖലയോടു താൽപര്യമുണ്ടായിരുന്ന റീനി, സ്കൂളിൽ പഠിക്കുമ്പോൾ അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോൾ തുടങ്ങിയവയിൽ പങ്കെടുക്കുമായിരുന്നു. അതേ ഊർജസ്വലത 63–ാം വയസ്സിലും റീനി നിലനിർത്തുമ്പോൾ ആ പവറിനു മുന്നിൽ പ്രായം തോൽക്കുകയാണ്.