എത്ര ശ്രമിച്ചിട്ടും ഭാരം കുറയുന്നില്ലേ? ഈ തെറ്റുകളാവാം കാരണം
നോക്കി നോക്കി ഇരുന്ന് ഒരു വര്‍ഷം അങ്ങ് കഴിയാറായി. ഏതാനും ആഴ്‌ചകള്‍ക്കപ്പുറം ഡിസംബറും അതിനപ്പുറം പുതിയൊരു വര്‍ഷവും നമ്മളെ കാത്തിരിപ്പാണ്. 2023ന്റെ തുടക്കത്തില്‍ പല തരത്തിലുള്ള പുതുവര്‍ഷ പ്രതിജ്ഞകള്‍ എടുത്തവര്‍ക്ക് അതെല്ലാം വീണ്ടും പൊടിതട്ടിയെടുക്കാനും ഏതെല്ലാം നടപ്പാക്കി, എന്തെല്ലാം അട്ടത്തു
നോക്കി നോക്കി ഇരുന്ന് ഒരു വര്‍ഷം അങ്ങ് കഴിയാറായി. ഏതാനും ആഴ്‌ചകള്‍ക്കപ്പുറം ഡിസംബറും അതിനപ്പുറം പുതിയൊരു വര്‍ഷവും നമ്മളെ കാത്തിരിപ്പാണ്. 2023ന്റെ തുടക്കത്തില്‍ പല തരത്തിലുള്ള പുതുവര്‍ഷ പ്രതിജ്ഞകള്‍ എടുത്തവര്‍ക്ക് അതെല്ലാം വീണ്ടും പൊടിതട്ടിയെടുക്കാനും ഏതെല്ലാം നടപ്പാക്കി, എന്തെല്ലാം അട്ടത്തു
നോക്കി നോക്കി ഇരുന്ന് ഒരു വര്‍ഷം അങ്ങ് കഴിയാറായി. ഏതാനും ആഴ്‌ചകള്‍ക്കപ്പുറം ഡിസംബറും അതിനപ്പുറം പുതിയൊരു വര്‍ഷവും നമ്മളെ കാത്തിരിപ്പാണ്. 2023ന്റെ തുടക്കത്തില്‍ പല തരത്തിലുള്ള പുതുവര്‍ഷ പ്രതിജ്ഞകള്‍ എടുത്തവര്‍ക്ക് അതെല്ലാം വീണ്ടും പൊടിതട്ടിയെടുക്കാനും ഏതെല്ലാം നടപ്പാക്കി, എന്തെല്ലാം അട്ടത്തു
നോക്കി നോക്കി ഇരുന്ന് ഒരു വര്‍ഷം അങ്ങ് കഴിയാറായി. ഏതാനും ആഴ്‌ചകള്‍ക്കപ്പുറം ഡിസംബറും അതിനപ്പുറം പുതിയൊരു വര്‍ഷവും നമ്മളെ കാത്തിരിപ്പാണ്. 2023ന്റെ തുടക്കത്തില്‍ പല തരത്തിലുള്ള പുതുവര്‍ഷ പ്രതിജ്ഞകള്‍ എടുത്തവര്‍ക്ക് അതെല്ലാം വീണ്ടും പൊടിതട്ടിയെടുക്കാനും ഏതെല്ലാം നടപ്പാക്കി, എന്തെല്ലാം അട്ടത്തു വച്ചു എന്നെല്ലാം പരിശോധിക്കാനുമുള്ള സമയം കൂടിയാണ് ഇത്. കൂട്ടത്തില്‍ ഭാരം കുറയ്‌ക്കാന്‍ ദൃഢപ്രതിജ്ഞയെടുത്തവരായിക്കാം അത് നിറവേറ്റാന്‍ ഏറ്റവും ബുദ്ധിമുട്ടിയിരിക്കുക എന്നതില്‍ യാതൊരു സംശയവും വേണ്ട.
കാരണം ഭാരം കുറയ്‌ക്കല്‍ യാത്ര നാം ഉദ്ദേശിച്ചത് പോലെ അത്ര എളുപ്പമല്ലെന്ന് ഇതിനായി ഇറങ്ങി പുറപ്പെട്ടവര്‍ക്കെല്ലാം മനസ്സിലായി കാണും. തീരെ പ്രതീക്ഷിക്കാത്ത പല ട്വിസ്റ്റുകളും ഭാരം കുറയ്‌ക്കാനുള്ള ഭഗീരഥപ്രയത്‌നത്തില്‍ നിങ്ങള്‍ നേരിട്ടിരിക്കും. എന്തൊക്കെ ചെയ്‌തിട്ടും എന്റെ ഭാരമെന്താ കുറയാത്തത് എന്ന് ചിന്തിക്കുന്നവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ സ്വയമൊന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
1. നിങ്ങളുടെ ഡയറ്റ് നിയന്ത്രണം അമിതമായോ?
കുറച്ചു പച്ചക്കറിയും വാരി തിന്ന് വെള്ളവും കുടിച്ചാല്‍ ഭാരമെല്ലാം അങ്ങ് പോകുമെന്ന് കരുതി അമിതമായി നിയന്ത്രിച്ച് ഭക്ഷണം കഴിക്കുന്നതു ദീര്‍ഘകാലത്തേക്കു സഹായിക്കില്ല. അവശ്യ പോഷണങ്ങളും പ്രിയപ്പെട്ട ഭക്ഷണങ്ങളുമെല്ലാം നിയന്ത്രിച്ചു കൊണ്ടുള്ള ഭക്ഷണക്രമം ഭക്ഷണത്തോടുള്ള നമ്മുടെ ആര്‍ത്തി വര്‍ദ്ധിപ്പിക്കും. മനസ്സ് ഒന്ന് പതറുമ്പോള്‍ അമിതമായി വലിച്ചു വാരി കഴിക്കുന്നതിലേക്കും ഇത് നയിക്കാം. ഇത് ഭാരം കുറയ്‌ക്കാനുള്ള നിങ്ങളുടെ ദീര്‍ഘകാല പദ്ധതിയെ തകിടം മറിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ.
2. ചീറ്റ് ഡേ സ്ഥിരമാകുമ്പോള്‍
നിയന്ത്രിത ഭക്ഷണക്രമം പിന്തുടരുന്നവര്‍ ഇടയ്‌ക്കൊക്കെ ഇതെല്ലാം മറന്ന് ഇഷ്ട ഭക്ഷണം കഴിക്കുന്ന അപൂര്‍വ ദിവസങ്ങളാണ് ചീറ്റ് ഡേകള്‍. എന്നാല്‍ വല്ലപ്പോഴും ചീറ്റ് ഡേയായി ആഘോഷിക്കാതെ അത് ആഴ്‌ചകളും മാസങ്ങളുമായി നീട്ടിയാല്‍ ഇത് ഭാരം കൂട്ടുമെന്നല്ലാതെ കുറയ്‌ക്കില്ല. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന മട്ടിലുള്ള സമീപനം ഭക്ഷണനിയന്ത്രണത്തില്‍ സഹായകമാകില്ല. എല്ലാത്തിനും ഒരു ബാലന്‍സ് അത്യാവശ്യമാണ്.
3. പട്ടിണിയല്ല പരിഹാരം
ചിലര്‍ക്കു ഭക്ഷണനിയന്ത്രണമെന്നാല്‍ പട്ടിണി കിടക്കലെന്നാണ്. എന്നാല്‍ ആസൂത്രണമില്ലാത്ത ഈ പട്ടിണി കിടപ്പ് ശരീരത്തിന്റെ ബോഡി മാസ് ഇന്‍ഡെക്‌സിനെ പ്രതികൂലമായി ബാധിക്കും. ശരീരത്തിനു ക്ഷീണവും പ്രചോദനമില്ലായ്‌മയുമൊക്കെ ഇത്തരം അനാരോഗ്യകരമായ പട്ടിണി കിടപ്പ് മൂലം ഉണ്ടാകും.
4. പ്രിയപ്പെട്ട ഭക്ഷണമെല്ലാം ഉപേക്ഷിക്കേണ്ട
ഭാരം കുറയ്‌ക്കാനുള്ള ശ്രമത്തില്‍ അത് വരെ രസിച്ച് കഴിച്ചു കൊണ്ടിരുന്ന പ്രിയപ്പെട്ട ഭക്ഷണമെല്ലാം ഒറ്റയടിക്ക് ഉപേക്ഷിക്കുന്നവരുണ്ട്. ഇതും പ്രതികൂലമായ ഫലം ഉളവാക്കും. പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ചെറിയ കാലത്തേക്കു വേണമെങ്കില്‍ ഉപേക്ഷിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഒരു ദിവസം സകല നിയന്ത്രണവും നഷ്ടപ്പെട്ട് അതേ ഭക്ഷണം വലിച്ചുവാരി തിന്നാന്‍ ഈ നിഷേധം ഇടയാക്കും. അതിന്റെ കുറ്റബോധത്തില്‍ വീണ്ടും അവ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നത് വീണ്ടും ഒരു നാള്‍ ഇത് ആവര്‍ത്തിക്കാന്‍ ഇടയാക്കും. ഇതങ്ങനെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നത് ഭാരം കുറയ്‌ക്കാന്‍ ഒട്ടും സഹായകമാകില്ല.
എന്തു കൊണ്ട് ഭാരം കുറയുന്നില്ല എന്ന ചോദ്യത്തിന് മുന്‍പ് അതിനായുള്ള നിങ്ങളുടെ സമീപനം എന്തായിരുന്നു എന്ന് പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. യാഥാര്‍ത്ഥ്യ ബോധത്തോടു കൂടിയ ലക്ഷ്യങ്ങള്‍ കുറിച്ച്, അതിന് ചേരുന്ന വിധത്തില്‍ ഒരു പദ്ധതി തയ്യാറാക്കി അതില്‍ സ്ഥിരമായി ഉറച്ച് നില്‍ക്കുക എന്നതാണ് പോംവഴി. ഇതിനായി നമ്മുടെ ശരീരത്തെ വല്ലാതെ കഷ്ടപ്പെടുത്താനും ശ്രമിക്കരുത്. കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കാന്‍ ഫിറ്റ്‌നസ് ട്രെയ്‌നറുടെയോ ആപ്പുകളുടെയോ സഹായവും തേടാവുന്നതാണ്.
ഇഷ്ടഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ