തീപ്പൊള്ളലേറ്റാൽ പ്രഥമശുശ്രൂഷ എങ്ങനെ? വൈദ്യസഹായം തേടേണ്ടതെപ്പോൾ?
ഏറ്റവും തീവ്രമായ വേദന നൽകുന്ന ഒന്നാണ് പൊള്ളലുകൾ. തീ കൊണ്ടുള്ള പൊള്ളലുകൾ സർവസാധാരണവുമാണ്. ഇന്ത്യയിൽ പ്രതിവർഷം 70 ലക്ഷം പൊള്ളൽ രോഗികൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ശരാശരി 1.4 ലക്ഷം രോഗികൾ പൊള്ളൽ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നത്താൽ മരണപ്പെടുന്നുവത്രേ. 80 ശതമാനം പൊള്ളലുകൾ (Burns) സ്ത്രീകളിലും ചെറിയ
ഏറ്റവും തീവ്രമായ വേദന നൽകുന്ന ഒന്നാണ് പൊള്ളലുകൾ. തീ കൊണ്ടുള്ള പൊള്ളലുകൾ സർവസാധാരണവുമാണ്. ഇന്ത്യയിൽ പ്രതിവർഷം 70 ലക്ഷം പൊള്ളൽ രോഗികൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ശരാശരി 1.4 ലക്ഷം രോഗികൾ പൊള്ളൽ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നത്താൽ മരണപ്പെടുന്നുവത്രേ. 80 ശതമാനം പൊള്ളലുകൾ (Burns) സ്ത്രീകളിലും ചെറിയ
ഏറ്റവും തീവ്രമായ വേദന നൽകുന്ന ഒന്നാണ് പൊള്ളലുകൾ. തീ കൊണ്ടുള്ള പൊള്ളലുകൾ സർവസാധാരണവുമാണ്. ഇന്ത്യയിൽ പ്രതിവർഷം 70 ലക്ഷം പൊള്ളൽ രോഗികൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ശരാശരി 1.4 ലക്ഷം രോഗികൾ പൊള്ളൽ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നത്താൽ മരണപ്പെടുന്നുവത്രേ. 80 ശതമാനം പൊള്ളലുകൾ (Burns) സ്ത്രീകളിലും ചെറിയ
ഏറ്റവും തീവ്രമായ വേദന നൽകുന്ന ഒന്നാണ് പൊള്ളലുകൾ. തീ കൊണ്ടുള്ള പൊള്ളലുകൾ സർവസാധാരണവുമാണ്. ഇന്ത്യയിൽ പ്രതിവർഷം 70 ലക്ഷം പൊള്ളൽ രോഗികൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ശരാശരി 1.4 ലക്ഷം രോഗികൾ പൊള്ളൽ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നത്താൽ മരണപ്പെടുന്നുവത്രേ. 80 ശതമാനം പൊള്ളലുകൾ (Burns) സ്ത്രീകളിലും ചെറിയ കുട്ടികളിലും ആണ് ഉണ്ടാകുന്നത്. 80 ശതമാനം പൊള്ളലുകളും അടുക്കളകളിൽ നിന്നും ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നാണ്. വലിയ പൊള്ളലുകളിൽ ഉണ്ടാകുന്ന ചികിത്സാ ചെലവും ഭാരിച്ചതാണ്. പൊള്ളൽ അതിജീവിച്ചാലും ജീവിതകാലം മുഴുവനും പലതരം ചികിത്സകൾ ആവശ്യമായി വരുന്നു. ആയതിനാൽ തക്കതായ പ്രതിരോധവും ബോധവൽക്കരണവും കൊണ്ട് നമുക്ക് പൊള്ളൽ കാരണമുള്ള അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.
അപകടം സംഭവിച്ചാൽ
അപകടങ്ങൾ ഉണ്ടായശേഷം ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഇവയാണ്:
1. പൊള്ളൽ അപകടം ഉണ്ടായ ആളിന്റെ ശരീരത്തിൽ നിന്നും കത്തിക്കരിഞ്ഞ തുണിയും ആഭരണങ്ങളും ഊരിമാറ്റാൻ ശ്രദ്ധിക്കുക. എന്നാൽ ശരീരത്തോട് ഒട്ടിചേർന്നു പോയ കത്തിയ തുണി വലിച്ചു മാറ്റാൻ ശ്രമിക്കരുത്.
2. പൊള്ളൽ പറ്റിയ ശരീരഭാഗം പൈപ്പ് വെള്ളം ഉപയോഗിച്ച് കഴുകുന്നത് മാലിന്യങ്ങൾ നീക്കം ചെയ്യാനും വേദനയും നീരും കുറയ്ക്കാനും സഹായിക്കും. എന്നാൽ, ഐസോ, തണുത്ത വെള്ളമോ ഉപയോഗിക്കുന്നത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും.
3. ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഉണ്ടാകുന്ന പൊള്ളൽ വൃത്തിയുള്ള കോട്ടൻ തുണി കൊണ്ട് മൂടിയ ശേഷം അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.
4. പൊള്ളൽ ഉണ്ടായശേഷം വീട്ടിൽ തന്നെ ഉള്ള വെണ്ണ, ടൂത്ത് പേസ്റ്റ്, മഷി, സ്പ്രേ, ഓയിൻമെന്റ് തുടങ്ങിയ സാധനങ്ങൾ ശരീരത്തിൽ തേച്ചുപിടിപ്പിക്കാതിരിക്കുക.
5. പൊള്ളൽ മൂലം ശരീരത്തിൽ ഉണ്ടാകുന്ന കുമിളകൾ വലുപ്പമുള്ളതോ, കുമിളകൾക്കുള്ളിൽ രക്തമോ പഴുപ്പോ കാണുകയാണെങ്കിൽ പെട്ടെന്നു വൈദ്യസഹായം തേടണം. കുമിളകൾ കൈ കൊണ്ടോ സേഫ്ടി പിൻ കൊണ്ടോ കുത്തിപ്പൊട്ടിക്കാൻ ശ്രമിക്കരുത്.
പെട്ടെന്ന് വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങൾ
1. പൊള്ളൽ പറ്റിയ മുറിവുകൾക്കു കറുത്ത നിറമോ, രക്തത്തിന്റെ നിറമോ ചുമപ്പോ, മുറിവ് കരിഞ്ഞിരിക്കുകയോ ആണെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടുക.
2. രോഗിയുടെ കൈപ്പത്തിയേക്കാൾ വലിയ അളവിൽ ശരീരത്തിൽ പൊള്ളൽ ഉണ്ടായിട്ടുണ്ടെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.
3. മുഖത്തോ കൈകളിലോ പാദങ്ങളിലോ കണ്ണുകളിലോ ജനനേന്ദ്രിയങ്ങളിലോ പൊള്ളൽ സംഭവിച്ചാൽ വൈദ്യസഹായം തേടുക.
4. വൈദ്യുതി പൊള്ളലും കെമിക്കൽ മൂലം ഉണ്ടാകുന്ന പൊള്ളലുകളും എത്ര ചെറുതാണെങ്കിലും വൈദ്യസഹായം തേടണം.
5. പൊള്ളൽ പറ്റിയ രോഗി പുകയോ മറ്റു പൊടികളോ ശ്വസിച്ചിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
6. പ്രമേഹരോഗികൾ ചെറിയ പൊള്ളലുകളിൽ പോലും ഡോക്ടറുടെ സഹായം സ്വീകരിക്കുന്നതാണ് നല്ലത്.
7. ശിശുക്കളും ചെറിയ കുട്ടികളും പ്രായമായവരും പൊള്ളലുകൾ വൈദ്യസഹായത്തോടുകൂടി ചികിത്സിക്കുന്നതാണ് ഉത്തമം.
പൊള്ളൽ അപകടങ്ങൾ ഒഴിവാക്കാൻ
സ്ത്രീകളാണ് പ്രധാനമായും ഇരകളാകുന്നതെന്നും തീപിടുത്തങ്ങളിൽ ഭൂരിഭാഗവും അടുക്കളകളിലാണ് സംഭവിക്കുന്നതെന്നും നമുക്കറിയാം.
∙ നിലത്തിരുന്നു ഭക്ഷണം പാചകം ചെയ്യുന്ന വിറക് അടുപ്പ് സമ്പ്രദായം നിർത്തുകയും മണ്ണെണ്ണ അടുപ്പ് ഉപയോഗിക്കാതെ ഇരിക്കുകയും ചെയ്താൽ ഒരു പരിധിവരെ ഈ അപകടങ്ങൾ തടയാൻ സാധിക്കും.
∙സാരി, ഷാൾ തുടങ്ങിയ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാതിരിക്കാനും തീ കൈകാര്യം ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
∙ഉയരമുള്ള പ്രതലത്തിൽ ഗ്യാസ് അടുപ്പിൽ ഭക്ഷണം പാചകം ചെയ്യാനുള്ള രീതികളും സുരക്ഷാ മുൻകരുതലുകളും എടുക്കുക.
കുട്ടികളിലെ പൊള്ളൽ തടയാൻ
1. കുട്ടികളെ കുളിപ്പിക്കാനുള്ള വെള്ളം ശരിയായ ചൂടാണോ എന്നു ശ്രദ്ധിച്ചശേഷം ഉപയോഗിക്കുക.
2. കുട്ടികളുടെ അടുത്തു നിന്നും ചൂടുള്ള ഭക്ഷണവും വെള്ളവും മാറ്റി വയ്ക്കുക.
3. മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രമേ കുട്ടികളെ അടുക്കളകളിൽ പ്രവേശിപ്പിക്കാവൂ.
4. അമ്മമാർ കുട്ടികളെ എടുത്തുപിടിച്ചുകൊണ്ടു ഭക്ഷണം പാകം ചെയ്യരുത്.
5. വൈദ്യുതി ഉപകരണങ്ങളും മറ്റും സുരക്ഷാ ക്രമീകരണങ്ങളോടു കൂടി ഉപയോഗിക്കുക.
6. കുട്ടികളുടെ കയ്യെത്തുന്ന ഉയരത്തിൽ അടുപ്പോ, വൈദ്യുതി ഉപകരണങ്ങളോ, തീപ്പെട്ടിയോ, മെഴുകുതിരിയോ വയ്ക്കാതിരിക്കുക.
വിവരങ്ങൾ : ഡോ. ഭാസ്കര കെ. ജി, സീനിയർ കൺസൽറ്റന്റ് പ്ലാസ്റ്റിക് സർജറി, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം