വയോസൗഹൃദ സംസ്ഥാനവും വയോസൗഹൃദ നഗരവുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന കാലമാണ്. വയോജന ക്ഷേമമെന്നാൽ കുറച്ചു ക്ഷേമപദ്ധതികളല്ല, എല്ലാ മേഖലകളിലും മുതിർന്ന പൗരന്മാരെക്കൂടി ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുകയെന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഇതനുസരിച്ച് ഒരു വയോസൗഹൃദ സമൂഹം (നഗരം)

വയോസൗഹൃദ സംസ്ഥാനവും വയോസൗഹൃദ നഗരവുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന കാലമാണ്. വയോജന ക്ഷേമമെന്നാൽ കുറച്ചു ക്ഷേമപദ്ധതികളല്ല, എല്ലാ മേഖലകളിലും മുതിർന്ന പൗരന്മാരെക്കൂടി ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുകയെന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഇതനുസരിച്ച് ഒരു വയോസൗഹൃദ സമൂഹം (നഗരം)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയോസൗഹൃദ സംസ്ഥാനവും വയോസൗഹൃദ നഗരവുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന കാലമാണ്. വയോജന ക്ഷേമമെന്നാൽ കുറച്ചു ക്ഷേമപദ്ധതികളല്ല, എല്ലാ മേഖലകളിലും മുതിർന്ന പൗരന്മാരെക്കൂടി ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുകയെന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഇതനുസരിച്ച് ഒരു വയോസൗഹൃദ സമൂഹം (നഗരം)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയോസൗഹൃദ സംസ്ഥാനവും വയോസൗഹൃദ നഗരവുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന കാലമാണ്. വയോജന ക്ഷേമമെന്നാൽ കുറച്ചു ക്ഷേമപദ്ധതികളല്ല, എല്ലാ മേഖലകളിലും മുതിർന്ന പൗരന്മാരെക്കൂടി ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുകയെന്ന സന്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഇതനുസരിച്ച് ഒരു വയോസൗഹൃദ സമൂഹം (നഗരം) നിർമിക്കുന്നതിന് മുൻഗണന കൊടുക്കേണ്ട എട്ടു മേഖലകൾ അഥവാ വയോസൗഹൃദ സമൂഹത്തിന്റെ എട്ടു തൂണുകൾ സംഘടന നിർവചിച്ചിട്ടുണ്ട്.

1. പൊതുസ്ഥലങ്ങൾ
മുതിർന്ന പൗരന്മാർക്കു മുൻഗണന നൽകുന്ന തരത്തിൽ പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും മാറ്റിയെടുക്കുക. നടപ്പാതകൾ, പാർക്കുകൾ, മറ്റു വിനോദസ്ഥലങ്ങൾ തുടങ്ങിയവ വയോജനങ്ങൾക്കു കൂടി ഉപയോഗം എളുപ്പമാകുന്ന വിധത്തിൽ രൂപകല്പന ചെയ്യുക. പൊതുസ്ഥാപനങ്ങളിൽ വയോധികർക്ക് സഹായകമായ വിധത്തിൽ റാംപുകളും എലവേറ്ററുകളും സ്ഥാപിക്കുക.

Representative image. Photo Credit: songpol wongchuen/Shutterstock.com
ADVERTISEMENT

2. ഗതാഗതം
മുതിർന്ന പൗരന്മാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഗതാഗത സംവിധാനം ഏർപ്പെടുത്തണം. പൊതുഗതാഗത സംവിധാനം വയോസൗഹൃദപരമാകണം. റോഡുകൾ കാൽനട യാത്രക്കാരായ മുതിർന്ന പൗരന്മാർക്കു കൂടി സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്നതാകണം. ഇങ്ങനെ മുതിർന്ന പൗരന്മാർക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ സ്വതന്ത്രമായി സഞ്ചരിക്കാനും സാമൂഹികജീവിതത്തിൽ പൂർണമായി പങ്കുചേരാനും സാധിക്കുന്ന വിധത്തിൽ നഗരങ്ങളെ പുനർനിർമിക്കുക.

3. പാർപ്പിടം
മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതും അവരുടെ ആവശ്യങ്ങൾക്ക് പൊരുത്തപ്പെടുന്നതുമായ താമസ സൗകര്യം ഉണ്ടാകണം. വയോജനങ്ങൾക്ക് സ്വാഭാവികമായും അവരുടെ ചലനശേഷി, പ്രവർത്തനശേഷി എന്നിവയിലൊക്കെ പരിമിതികളുണ്ടാകാം. അത്തരത്തിൽ മാറുന്ന ശാരീരികവും മാനസികവുമായ അവസ്ഥകൾക്ക് യോജിച്ച രീതിയിലുള്ള താമസസ്ഥലങ്ങൾ അവർക്കുണ്ടാകണം. അവിടെ ശാന്തമായി ജീവിതം ചെലവഴിക്കാനുള്ള സൗകര്യം ലഭ്യമാക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കണം.

ADVERTISEMENT

4. സാമൂഹിക പങ്കാളിത്തം
മുതിർന്ന പൗരന്മാരുടെ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് വയോസൗഹൃദ സമൂഹങ്ങൾക്ക് ഏറ്റവും അത്യാവശ്യമാണ്. തലമുറകൾ തമ്മിലുള്ള സൗഹൃദ പ്രോത്സാഹിപ്പിക്കുക, പൊതുപരിപാടികളിൽ മുതിർന്ന പൗരന്മാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, മുതിർന്ന പൗരന്മാരോടുള്ള കരുതൽ സമൂഹത്തിൽ വളർത്തിയെടുക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമാണ്.

Representative Image. Photo Credit : Rawpixel.com / Shutterstock.com

5. ഉൾക്കൊള്ളലും ആദരവും
ഭൗതികമായ സാഹചര്യങ്ങൾക്ക് അപ്പുറത്തേക്ക് മുതിർന്ന പൗരന്മാരെ ഉൾക്കൊള്ളാനും അവരെ ആദരിക്കാനും തയാറാകുന്ന തരത്തിൽ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മനോഭാവങ്ങളും മാറ്റിയെടുക്കണം. പ്രായമായവരുടെ സംഭാവനകളെ വിലമതിക്കുന്ന ഒരു സാഹചര്യം രൂപപ്പെടുത്തണം. മുൻവിധികളും തുടർന്നുവന്ന രീതികളും ഉപേക്ഷിക്കാനും പരസ്പര ബഹുമാനം പുലർത്തുന്ന ഒരു സംസ്‌കാരം രൂപപ്പെടുത്താനും ശ്രമിക്കണം.

ADVERTISEMENT

6. തൊഴിൽ പങ്കാളിത്തം
മുതിർന്ന പൗരന്മാരുടെ അറിവും വൈദഗ്ധ്യവും പ്രവർത്തനപരിചയവും ഉപയോഗപ്പെടുത്തി അവർക്ക് തുടർന്നും ജോലി ചെയ്യാനും അവരുടെ കഴിവുകൾ സമൂഹത്തിനു വേണ്ടി ഉപയോഗിക്കാനുമുള്ള അവസരം ലഭ്യമാക്കണം. സന്നദ്ധപ്രവർത്തനങ്ങളിലും സേവനസംരംഭങ്ങളിലും അവരെ പങ്കാളികളാക്കാം. മുതിർന്ന പൗരന്മാരുടെ വിലയേറിയ സേവനം പ്രയോജനപ്പെടുത്തുന്നതിനൊപ്പം അവർക്ക് സാമൂഹിക ജീവിതത്തിൽ സജീവമായി പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയാണിത്.

7. വിവര വിനിമയം
ആശയവിനിമയ സംവിധാനങ്ങൾ വയോസൗഹൃദമാകണം. വിവരസാങ്കേതിവിദ്യകൾ മുതിർന്ന പൗരന്മാർക്കു കൂടി പ്രാപ്യമാകണം. അവർക്ക് ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കണം. സാമൂഹികജീവിതത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അവരിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. വിവരബന്ധിതമായ ഒരു സമൂഹത്തിൽ അവരെയും കണ്ണികളാക്കണം.

Representative Image. Photo Credit : Triloks / iStockPhoto.com

8. ആരോഗ്യം, പരിചരണം
മുതിർന്ന പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനുള്ള സംവിധാനങ്ങൾ വയോസൗഹൃദ സമൂഹം ഉറപ്പാക്കണം. ആരോഗ്യകരമായ വാർധക്യം എല്ലാ പൗരന്മാരുടെയും അവകാശമാണ്. അതിനുതകുന്ന തരത്തിലുള്ള സമഗ്രമായ ആരോഗ്യസംവിധാനം രൂപപ്പെടുത്തണം. സാമൂഹിക പിന്തുണയും പരിചരണവും ആവശ്യമുള്ളവർക്ക് ലഭ്യമാക്കണം. ആരോഗ്യകരമായും സ്വതന്ത്രമായും ജീവിക്കുന്നതിനുള്ള സാഹചര്യം മുതിർന്ന പൗരന്മാർക്കുണ്ടാകണം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. പ്രവീൺ ജി. പൈ, വയോജനാരോഗ്യ വിദഗ്ധൻ

English Summary:

Importance of Age Friendly Society in Elderly Health