പെണ്‍കുട്ടികളുടെ ആരോഗ്യനിര്‍ണയത്തില്‍ ഈ 7 പരിശോധനകള്‍ സഹായകം
പെണ്‍കുട്ടികള്‍ വളരുമ്പോള്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും വെല്ലുവിളികളും അവര്‍ നേരിടാറുണ്ട്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍. ലോകത്തില്‍ 500 ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പെണ്‍കുട്ടികള്‍ വളരുമ്പോള്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും വെല്ലുവിളികളും അവര്‍ നേരിടാറുണ്ട്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍. ലോകത്തില്‍ 500 ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹികമായ പെരുമാറ്റച്ചട്ടങ്ങളും സമൂഹത്തിന്റെ ചില പിന്തിരിപ്പന്‍ മനോഭാവങ്ങളും ഏറ്റവുമധികം ബാധിക്കാറുള്ളതും പെണ്‍കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയുമാണ്.
പെണ്‍കുട്ടികള്‍ ഇനി പറയുന്ന ചില ആരോഗ്യ പരിശോധനകള്‍ ചെയ്യുന്നത് അവരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പ് വരുത്തുന്നതിന് സഹായകമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ റെഡ്‌ക്ലിഫ് ലാബ്‌സ് മെഡിക്കല്‍ ലബോറട്ടറി ഡയറക്ടര്‍ ഡോ. സോഹിനി സെന്‍ഗുപ്‌ത പറയുന്നു.
1. കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സിബിസി)
ചുവന്ന രക്തകോശങ്ങള്‍, ശ്വേത രക്തകോശങ്ങള്‍, ബ്ലഡ് പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കുന്ന രക്തപരിശോധനയാണ് സിബിസി. ഇതില്‍ നിന്ന് വിളര്‍ച്ച, അണുബാധകള്‍, പ്രതിരോധസംവിധാനത്തെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയെ സംബന്ധിച്ച സൂചനകള്‍ ലഭിക്കും. പനി, ക്ഷീണം, ഭാരനഷ്ടം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കും സിബിസി പരിശോധന രോഗനിര്‍ണ്ണയത്തിനായി നിര്‍ദ്ദേശിക്കപ്പെടാറുണ്ട്.
2. അയണ്‍ പ്രൊഫൈല്‍
അയണിന്റെ അഭാവം വിളര്‍ച്ച പോലുള്ള രോഗങ്ങളിലേക്കു നയിക്കാം. ഇത് കണ്ടെത്താന്‍ അയണ്‍ പ്രൊഫൈലും പരിശോധിക്കേണ്ടതാണ്. അയണിന്റെ അഭാവം കണ്ടെത്തിയാല്‍ ഭക്ഷണക്രമത്തിലൂടെയും അയണ്‍ സപ്ലിമെന്റുകളിലൂടെയും അത് പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്.
3. വൈറ്റമിന്‍ പ്രൊഫൈല്‍ പരിശോധന
വൈറ്റമിന്‍ ഡി, ബി12 തുടങ്ങിയവയുടെ തോതിനെ കുറിച്ചറിയാനാണ് വൈറ്റമിന്‍ പ്രൊഫൈല്‍ എടുക്കുന്നത്. വൈറ്റമിന്‍ ഡിയുടെ അഭാവം എല്ലുകളുടെ പ്രശ്‌നത്തിലേക്കും വൈറ്റമിന്‍ ബി12ന്റെ അഭാവം വിളര്‍ച്ചയിലേക്കും നയിക്കാം. ക്ഷീണം, വേദന, എല്ലുകള്‍ക്കു ബലമില്ലായ്‌മ എന്നിവ നേരിടുന്ന പെണ്‍കുട്ടികള്‍ക്കും വൈറ്റമിന്‍ പ്രൊഫൈല്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്.
4. മൂത്ര പരിശോധന
വയര്‍വേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രത്തില്‍ രക്തം, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ എന്നിവയ്‌ക്കെല്ലാം മൂത്ര പരിശോധന നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. മൂത്രനാളിയുമായി ബന്ധപ്പെട്ട അണുബാധകള്‍ കണ്ടെത്താനും മൂത്ര പരിശോധന സഹായകമാണ്.
5. മലപരിശോധന
വയറും കുടലുമായി ബന്ധപ്പെട്ട അണുബാധകള്‍ കണ്ടെത്താന്‍ മലപരിശോധന നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. മലിനമായ ഭക്ഷണം കഴിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഇത് സഹായകമാണ്. വയര്‍വേദന, അതിസാരം, പനി എന്നിവയുമായി ബന്ധപ്പെട്ടും മലപരിശോധന ചെയ്‌തു നോക്കാറുണ്ട്.
6. കാഴ്‌ച പരിശോധന
കാഴ്‌ചയുമായി ബന്ധപ്പെട്ട തകരാറുകള്‍ നേരത്തെ തന്നെ തിരിച്ചറിയാനും പരിഹരിക്കാനും കാഴ്‌ച പരിശോധന സഹായിക്കും. തലവേദന, കാഴ്‌ചയ്‌ക്ക് മങ്ങല്‍, അക്ഷരങ്ങള്‍ക്കു വ്യക്തതക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും കാഴ്‌ച പരിശോധന ചെയ്‌തു നോക്കേണ്ടതാണ്.
7. ഹോര്‍മോണ്‍ പരിശോധന
പെണ്‍കുട്ടികളില്‍ ആര്‍ത്തവാരംഭം വൈകിയാല്‍ ഹോര്‍മോണ്‍ പരിശോധന ചെയ്‌തു നോക്കേണ്ടതാണ്. പോളിസിസ്‌റ്റിക് ഓവറി സിന്‍ഡ്രോം, തൈറോയ്‌ഡിന്റെ പ്രവര്‍ത്തനം, പ്രത്യുത്‌പാദനശേഷി, അഡ്രിനാല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം എന്നിവയെ കുറിച്ചെല്ലാം അറിയാന്‍ ഹോര്‍മോണ്‍ പരിശോധന സഹായിക്കും.
സ്ത്രീകളിലെ ഹോർമോൺ മാറ്റങ്ങളും ആരോഗ്യവും: വിഡിയോ