ഇടയ്‌ക്കിടെ മൂത്രമൊഴിക്കല്‍, അമിതമായ ക്ഷീണവും വിശപ്പും; കുട്ടികളിലെ ഈ ലക്ഷണങ്ങൾ പ്രമേഹത്തിന്റേതാകാം
ശരീരം ഭക്ഷണത്തിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹം രണ്ട് തരമുണ്ട്. ടൈപ്പ് 1 പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കാണപ്പെടുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇന്‍സുലിന്‍
ശരീരം ഭക്ഷണത്തിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹം രണ്ട് തരമുണ്ട്. ടൈപ്പ് 1 പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കാണപ്പെടുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇന്‍സുലിന്‍
ശരീരം ഭക്ഷണത്തിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹം രണ്ട് തരമുണ്ട്. ടൈപ്പ് 1 പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കാണപ്പെടുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇന്‍സുലിന്‍
ശരീരം ഭക്ഷണത്തിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹം രണ്ട് തരമുണ്ട്. ടൈപ്പ് 1 പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കാണപ്പെടുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇന്‍സുലിന്‍ നിര്‍മ്മിക്കുന്ന പാന്‍ക്രിയാസിലെ കോശങ്ങളെ തന്നെ ആക്രമിക്കുമ്പോഴാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇത് മൂലം ശരീരത്തിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയാതെ വരികയും രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുകയും ചെയ്യും. ജീവിതത്തില്‍ ഉടനീളം ഇന്‍സുലിന്‍ ചികിത്സ ആവശ്യമുള്ള രോഗമാണ് ടൈപ്പ് 1 പ്രമേഹം.
അതേ സമയം ടൈപ്പ് 2 പ്രമേഹം പൊതുവേ മുതിര്‍ന്നവരില്‍ വരുന്നതാണെങ്കിലും കുട്ടികളിലും കൗമാരക്കാരിലും ഇത് അപൂര്‍വമായി കാണപ്പെടാറുണ്ട്. ശരീരം ഇന്‍സുലിനോട് പ്രതിരോധം വളര്‍ത്തുകയോ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. മോശം ഭക്ഷണക്രമം, ശാരീരിക വ്യയാമത്തിന്റെ അഭാവം, അമിത ഭാരം എന്നിവയെല്ലാം ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കുട്ടികളിലെ പ്രമേഹം തിരിച്ചറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായകമാണ്.
1. ഇടയ്‌ക്കിടെ മൂത്രമൊഴിക്കല്‍
അമിതമായ ദാഹം, ഇടയ്‌ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍ എന്നിവയെല്ലാം പ്രമേഹ ലക്ഷണങ്ങളാണ്. കുട്ടി കിടക്കയില്‍ മൂത്രമൊഴിക്കുന്നുണ്ടോ എന്നും ബാത്‌റൂമിലേക്ക് ഇടയ്‌ക്കിടെ പോകുന്നുണ്ടോ എന്നും വലിയ അളവില്‍ മൂത്രമൊഴിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.
2. തീവ്രമായ വിശപ്പ്
കുട്ടിക്ക് അമിതമായ വിശപ്പ് ഉണ്ടാവുകയും എത്ര കഴിച്ചിട്ടും ഭാരം കുറയുകയും ചെയ്‌താല്‍ പ്രമേഹ ലക്ഷണമായി അതിനെ കണക്കാക്കണം.
3. അമിതമായ ക്ഷീണം
ആവശ്യത്തിന് വിശ്രമിച്ചിട്ടും ഉറങ്ങിയിട്ടും കുട്ടി എപ്പോഴും ക്ഷീണിതനായി കാണപ്പെട്ടാല്‍ പ്രമേഹമാണെന്ന് സംശയിക്കാം.
4. കാഴ്‌ചയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍
കാഴ്‌ച മങ്ങല്‍, ഏതില്ലെങ്കിലും ദൃഷ്ടി ഉറപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ സൂചനയാകാം. കാഴ്‌ച പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നേത്രരോഗ വിദഗ്‌ധനെ ഉടനെ കാണാന്‍ മറക്കരുത്.
5. മുറിവുകള്‍ കരിയാന്‍ താമസം
ശരീരത്തിലെ മുറിവുകള്‍ കരിയാന്‍ കാലതാമസമുണ്ടാകുന്നതും പ്രമേഹ ലക്ഷണമാണ്.
6. ഇടയ്‌ക്കിടെ അണുബാധ
അടിക്കടി ഉണ്ടാകുന്ന അണുബാധകള്‍, പ്രത്യേകിച്ചും ചര്‍മ്മം, മോണ, മൂത്രനാളി എന്നിവിടങ്ങളിലെ അണുബാധകള്‍ പ്രമേഹ ലക്ഷണമാണ്. വര്‍ധിച്ചു വരുന്ന പഞ്ചസാര ബാക്ടീരിയകളുടെ വളര്‍ച്ചയ്‌ക്ക് യോജിച്ച സാഹചര്യമുണ്ടാക്കുന്നതാണ് ഇതിന് കാരണം.
7. വര്‍ധിച്ച ദാഹം
കുട്ടി അമിതമായ ദാഹം പ്രകടിപ്പിക്കുന്നതും അടിക്കടി വെള്ളം ചോദിക്കുന്നതും പ്രമേഹത്തിന്റെ സൂചനയാകാം. അമിതമായ തോതില്‍ മൂത്രമൊഴിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം പരിഹരിക്കാനുള്ള ശരീരത്തിന്റെ നടപടിയാണ് ഈ അമിത ദാഹം.
8. മൂഡ് മാറ്റങ്ങള്‍
പെട്ടെന്ന് ദേഷ്യം, മൂഡ് മാറ്റങ്ങള്‍, പെരുമാറ്റത്തിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ എന്നിവയ്‌ക്കൊപ്പം അമിത ദാഹവും മൂത്രൊഴിപ്പും കൂടി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇത് പ്രമേഹം മൂലമാണെന്ന് കരുതാം.
9. മരവിപ്പ്
കൈകാലുകളില്‍ മരവിപ്പും തരിപ്പും തോന്നുന്നതും പ്രമേഹ ലക്ഷണമാണ്.
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ഡോക്ടറെ കാണേണ്ടതാണ്. പ്രമേഹം ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെങ്കിലും ഇത് ഫലപ്രമായി നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടിയുടെ ദീര്‍ഘകാല ആരോഗ്യത്തിനും ക്ഷേമത്തിനും നിരന്തരമായ പരിശോധനകളും തുടര്‍ച്ചയായ ചികിത്സയും അത്യാവശ്യമാണ്.
കുട്ടികളിലെ കിഡ്നി രോഗലക്ഷണങ്ങൾ: വിഡിയോ