പ്രസവാനന്തരം കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും വേണം പരിചരണം; ശരീരത്തിനും മനസ്സിനും ആരോഗ്യം പ്രധാനം
പ്രസവാനന്തരമുള്ള ആരോഗ്യസംരക്ഷണത്തിന് സ്‌ത്രീകള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സൈക്യാട്രിസ്റ്റ് ഡോ. മധുര സമുദ്ര എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 1. ശരീരം പറയുന്നത് കേള്‍ക്കാം മാതൃത്വം ശാരീരികവും വൈകാരികവുമായ പലതും അമ്മയില്‍ നിന്ന് ആവശ്യപ്പെടാറുണ്ട്.

ഒരു കുഞ്ഞ് ജനിക്കുക എന്നത് സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമാണ് ജീവിതത്തില്‍ ഉണ്ടാക്കുക. ഇതിന് ശേഷം അവരുടെ ലോകം മുഴുവന്‍ പലപ്പോഴും ശിശുപരിചരണത്തിലേക്ക് ഒതുങ്ങി പോകാറുണ്ട്. എന്നാല്‍ പ്രസവാനന്തരമുള്ള ഘട്ടത്തില്‍ സ്വന്തം ശാരീരിക, മാനസിക ആരോഗ്യത്തിനും സ്‌ത്രീകള്‍ മുന്‍ഗണന നല്‍കേണ്ടതാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. പ്രസവാനന്തരമുള്ള ആരോഗ്യസംരക്ഷണത്തിന് സ്‌ത്രീകള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സൈക്യാട്രിസ്റ്റ് ഡോ. മധുര സമുദ്ര എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1. ശരീരം പറയുന്നത് കേള്‍ക്കാം
മാതൃത്വം ശാരീരികവും വൈകാരികവുമായ പലതും അമ്മയില്‍ നിന്ന് ആവശ്യപ്പെടാറുണ്ട്. ഇതിനാവശ്യമായ ശക്തി ലഭിക്കണമെങ്കില്‍ ശരിയായ വിശ്രമം അമ്മമാര്‍ക്ക് ലഭിക്കണം. അമ്മമാര്‍ക്ക് ശരിയായ വിശ്രമം ലഭിക്കണമെങ്കില്‍ പങ്കാളിയും ചുറ്റുമുള്ള കുടുംബവും ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്‌ക്കേണ്ടത് അത്യാവശ്യമാണ്. സഹായത്തിന് ഒരാള്‍ കൂടെയുള്ളത് അമ്മമാരുടെ ഭാരം ലഘൂകരിക്കും.
2. പോഷണം മുഖ്യം
വൈറ്റമിന്‍ ഡിയും മഗ്നീഷ്യവും അയണും പോലുള്ള പോഷണങ്ങള്‍ അടങ്ങിയ സന്തുലിത ഭക്ഷണക്രമം അമ്മയുടെയും നവജാതശിശുവിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ആവശ്യത്തിന് വെള്ളവും ആരോഗ്യകരമായ മറ്റ് പാനീയങ്ങളും കുടിക്കുന്നത് കുഞ്ഞിന് മുലപ്പാല്‍ ശരിക്ക് ലഭിക്കാന്‍ സഹായിക്കും.
3. വ്യായാമം
നടത്തം, പോസ്‌റ്റ് നേറ്റല്‍ യോഗ, കെഗല്‍ വ്യായാമങ്ങള്‍ പോലുള്ള ലഘുവായ വ്യായാമങ്ങള്‍ കരുത്തും ഊര്‍ജ്ജവും തിരികെ പിടിക്കാന്‍ അമ്മമാരെ സഹായിക്കും. പതിയെ ആരംഭിച്ച് ക്രമത്തില്‍ മാത്രമേ വ്യായാമങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാന്‍ പാടുള്ളൂ. ഇത് പരുക്ക് ഒഴിവാക്കാനും ശരീരത്തിന്റെ റിക്കവറി വേഗത്തിലാക്കാനും സഹായിക്കും. അമ്മമാരുടെ കരുത്തും ശരീരവഴക്കവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താനുള്ള പ്രത്യേക പോസ്‌റ്റ് നേറ്റല്‍ ഫിറ്റ്‌നസ് പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്.
4. തുറന്ന ആശയവിനിമയം
വൈകാരികമായ പിന്തുണ തേടാനും തുറന്ന ആശയവിനിമയം നടത്താനും ഈ ഘട്ടത്തില്‍ മടി കാണിക്കരുത്. സ്വന്തം മാനസികാരോഗ്യവും മുഖ്യമാണെന്ന തിരിച്ചറിവ് വേണം. പ്രസവാനന്തര വിഷാദരോഗത്തിന്റെയും ഉത്‌കണ്‌ഠയുടെയും ലക്ഷണങ്ങളെ സംബന്ധിച്ചും ധാരണ ഉണ്ടാക്കേണ്ടതാണ്. ആവശ്യമെങ്കില്‍ കൗണ്‍സിലറുടെ സേവനം തേടാം.
5. സ്വയം പരിചരണം
ചൂട് വെള്ളത്തില്‍ കുളി, പുസ്‌തക വായന, ചെറു മയക്കങ്ങള്‍, ഇഷ്ടപ്പെട്ട ഹോബികള്‍ എന്നിങ്ങനെ സ്വന്തം സന്തോഷത്തിന് ആവശ്യമായ കാര്യങ്ങള്‍ക്കും അമ്മമാര്‍ സമയം കണ്ടെത്തണം.
6. എല്ലാം ചെയ്യുന്ന സൂപ്പര്‍ വുമണ്‍ ആകേണ്ട
തന്റെ ശരീരത്തിന്റെയും മനസ്സിന്റെയും പരിമിതകളെ കുറിച്ച് ധാരണ വേണം. കുഞ്ഞിന്റെ എല്ലാക്കാര്യങ്ങള്‍ക്കും പുറമേ കുടുംബത്തിന്റെ എല്ലാക്കാര്യങ്ങളും ആരുടെയും സഹായമില്ലാതെ ഒറ്റയ്‌ക്ക് ചെയ്യുന്ന സൂപ്പര്‍ വുമണ്‍ ആയിക്കളയാം എന്ന് ഒരിക്കലും കരുതരുത്. സ്വയം താങ്ങാന്‍ പറ്റുന്ന ജോലികള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കുക. സഹായം തേടാന്‍ മടി കാണിക്കരുത്. ജോലികള്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വീതിച്ച് നല്‍കുന്നത് കുഞ്ഞുമായി കൂടുതല്‍ നേരം ചെലവിട്ട് ആത്മബന്ധം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും.