ഭക്ഷണം കഴിച്ചതിനു ശേഷവും വിശപ്പോ? കാരണങ്ങൾ ഇതാകാം
വയറു നിറയെ ഭക്ഷണം കഴിച്ച ശേഷവും വിശക്കാറുണ്ടോ? ഉണ്ട് എന്നാണുത്തരമെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. നിരവധി പേർ നേരിടുന്ന ഒരു പ്രശ്നമാണിത്. ഭക്ഷണം, ഹോർമോണുകൾ, ഭക്ഷണസമയം, ജീവിതശൈലി തുടങ്ങി നിരവധി ഘടകങ്ങളാകാം ഈ വിശപ്പിനു പിന്നിൽ. വിശപ്പകറ്റാൻ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിച്ചു കൊണ്ടിരിക്കും. അനാരോഗ്യകരമായ ഈ

വയറു നിറയെ ഭക്ഷണം കഴിച്ച ശേഷവും വിശക്കാറുണ്ടോ? ഉണ്ട് എന്നാണുത്തരമെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. നിരവധി പേർ നേരിടുന്ന ഒരു പ്രശ്നമാണിത്. ഭക്ഷണം, ഹോർമോണുകൾ, ഭക്ഷണസമയം, ജീവിതശൈലി തുടങ്ങി നിരവധി ഘടകങ്ങളാകാം ഈ വിശപ്പിനു പിന്നിൽ. വിശപ്പകറ്റാൻ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിച്ചു കൊണ്ടിരിക്കും. അനാരോഗ്യകരമായ ഈ കഴിപ്പ് ശരീരഭാരം കൂടാൻ കാരണമാകും. ഭക്ഷണം കഴിച്ച ശേഷമുള്ള ഈ വിശപ്പ് അകറ്റാൻ ആദ്യം ഇതിന്റെ കാരണങ്ങൾ അറിയുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് ഇങ്ങനെ വിശക്കുന്നതെന്നും ഇതിന് പരിഹാരം എന്ത് എന്നുമറിയാം.
∙പ്രോട്ടീന്റെയും ഫൈബറിന്റെയും കുറവ്
വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുന്നതിൽ പ്രധാനപ്പെട്ടവയാണ് മാംസ്യ (Protein) വും നാരുക (Fibre)ളും അനാവശ്യമായി വിശക്കുന്നത് തടയാൻ ഇവയ്ക്ക് സാധിക്കും. അതുകൊണ്ട് ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീനും ഫൈബറും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
∙ദാഹം
വിശപ്പിനെയും ദാഹത്തെയും തമ്മിൽ ചിലപ്പോൾ തിരിച്ചറിയാൻ പറ്റാതെ വരും. പല സമയങ്ങളിലും ദാഹിക്കുമ്പോൾ ലഘുഭക്ഷണം കഴിക്കും. വിശക്കുമ്പോൾ വെള്ളം കുടിച്ചു നോക്കൂ. മികച്ച ഒരു കലോറി ഫ്രീ പരിഹാരം കൂടിയാണിത്.
∙വേഗത്തിൽ കഴിക്കുക
ഭക്ഷണം ശരിയായി ചവയ്ക്കാതെ വളരെ പെട്ടെന്ന് ധൃതിയിൽ കഴിച്ചാൽ വയറു നിറഞ്ഞതായി തോന്നില്ല. അതുകൊണ്ട് ഭക്ഷണം ഓരോ വായും ആസ്വദിച്ച്, ചവച്ചരച്ച് കഴിക്കുക.
∙അമിത വ്യായാമം
വ്യായാമം ചെയ്യുമ്പോൾ നമ്മള്‍ കരുതുന്നതിലുമധികം കാലറി ശരീരത്തിന് ആവശ്യമായി വരും. കഠിനവ്യായാമങ്ങളിൽ ഏർപ്പെടുക ആണെങ്കിൽ വയറു നിറയ്ക്കാൻ പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ആവശ്യത്തിന് കാലറി ശരീരത്തിലെത്തിയില്ലെങ്കിൽ അത് വ്യായാമത്തെയും ബാധിക്കും.
∙രക്തത്തിലെ പഞ്ചസാര
വിശപ്പും ഭക്ഷണത്തോടുള്ള ആസക്തിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാലുണ്ടാകുന്ന പാർശ്വഫലങ്ങളാണ് പ്രമേഹരോഗിയാണെങ്കിലും പ്രീഡയബെറ്റിക് ഘട്ടത്തിലാണെങ്കിലും പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണ്.
ചെയ്യേണ്ടത്
∙ആരോഗ്യകരമായ, പോഷകസമ്പുഷ്ടമായ പ്രഭാത ഭക്ഷണം കഴിച്ച് ദിവസം തുടങ്ങാം.
∙അവശ്യപോഷകങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം കൃത്യസമയത്തു തന്നെ കഴിക്കുക.
∙ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക.
∙ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുക.
∙വളരെ സാവധാനത്തിൽ, ചവച്ചരച്ച് ഭക്ഷണം കഴിക്കുക.
∙സ്ട്രെസ്സ് നിയന്ത്രിക്കുക. നന്നായി ഉറങ്ങുക.
∙ഭക്ഷണം കഴിക്കുന്ന സമയത്ത് തടസങ്ങൾ ഒഴിവാക്കുക.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ