എച്ച്പിവി ബോധവൽക്കരണ ദിനം: സെർവിക്കൽ കാൻസറിന്റെ കാരണം, ലക്ഷണം, പ്രതിരോധം എന്നിവ അറിയാം
എന്താണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്? ഇതൊരു ഡിഎൻഎ വൈറസാണ്. അതു മനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സിൽ കയറിപറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു.
എന്താണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്? ഇതൊരു ഡിഎൻഎ വൈറസാണ്. അതു മനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സിൽ കയറിപറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു.
എന്താണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്? ഇതൊരു ഡിഎൻഎ വൈറസാണ്. അതു മനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സിൽ കയറിപറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു.
എന്താണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്? ഇതൊരു ഡിഎൻഎ വൈറസാണ്. അതു മനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സിൽ കയറിപറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു. ഏതെങ്കിലുമൊരു അവസരത്തിൽ കോശവിഭജനവുമായി ബന്ധപ്പെട്ട ജീനുകളില്‍ എച്ച്പിവി ജനിതക വസ്തുവിന് ഇടപെടാൻ അവസരം കിട്ടിയാൽ കോശവിഭജനപ്രക്രിയയെ അതു താറുമാറാക്കും. അതോടെ കോശം നിയന്ത്രണമില്ലാതെ പെരുകി കാൻസർ ഉണ്ടാക്കുകയും ചെയ്യും. ഹ്യൂമൻ പാപ്പിലോമ വൈറസ് ലൈംഗികബന്ധം വഴി പടരുന്ന വൈറസുകളിൽ ഒന്നാണ്. എച്ച്പിവി വൈറസ് ആണ് സെർവിക്കൽ ക്യാന്‍സറിന് കാരണമാകുന്നത്. ആദ്യകാലഘട്ടത്തിൽ വ്യക്തിശുചിത്വമില്ലായ്മ ആണ് സെർവിക്കൽ കാൻസറിന്റെ കാരണം എന്നാണ് കരുതിയിരുന്നത്. എന്നാൽ നിരന്തര ഗവേഷങ്ങളുടെ ഫലമായാണ് സെർവിക്കൽ കാൻസറിൽ ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ സ്വാധീനം കണ്ടെത്തിയത്. നിരവധി വർഷത്തെ ഗവേഷണങ്ങൾക്കൊടുവിൽ ഹ്യൂമൻ പാപ്പിലേമ വൈറസ് കണ്ട് പിടിച്ചത് ജർമൻ വൈറോളജിസ്റ്റായ ഡോ. ഹെറാൾഡ് സുർ ഹൊസെനായിരുന്നു (Dr. Harald zur Hausen). ആ കണ്ടുപിടിത്തത്തിനായിരുന്നു 2008 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം.
എന്താണ് സെർവിക്കൽ കാൻസർ?
ലോകത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്ന നാലാമത്തെ കാൻസറാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ. സ്ത്രീകളുടെ ഗർഭാശയഗളത്തിലാണ് ഇത് കണ്ടുവരുന്നത്. സ്ത്രീകളിൽ കാണുന്ന ക്യാന്‍സറുകളിലെ 6 മുതൽ 29 ശതമാനം ഗർഭാശയഗള കാന്‍സറുകളാണ്. എന്നാൽ ഇന്ത്യയിൽ കാണപ്പെടുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് ഗർഭാശയഗള കാൻസറിനുള്ളത്. സൗത്ത് ഈസ്റ്റ് ഏഷ്യയിൽ 2 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്, ഇത് ലോകത്തിലെ ഏകദേശം 32 ശതമാനമാണ്, മരണ നിരക്ക് ശരാശരി 1 ലക്ഷം വരും. ലോകത്തിലെ തന്നെ ഗർഭാശയഗള കാന്‍സറിന്റെ 34 ശതമാനമാണ്. കണക്കുകൾ പ്രകാരം സെർവിക്കൽ കാൻസർ കൊണ്ടുള്ള മരണ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പൂർണ്ണമായും തടയാൻ സാധിക്കും.
കാരണങ്ങൾ
∙നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം, പ്രത്യേകിച്ച് 18 വയസ്സിന് താഴെ
∙ഒന്നിലധികം പേരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
∙18 വയസ്സിനു മുമ്പേ ഗർഭിണിയാവുന്നത്
∙അമിതവണ്ണം
∙ഗർഭനിരോധന ഗുളികകൾ അമിതമായി ഉപയോഗിക്കുന്നത്
∙രോഗപ്രതിരോധശേഷിക്കുറവ്.
രോഗ ലക്ഷണങ്ങൾ
∙രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഇടവിട്ടിട്ടുള്ള രക്തം പോക്ക്, ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തം പോക്ക്, വെള്ളപോക്ക്
∙ ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അടിവയറ്റിൽ ഉണ്ടാകുന്ന വേദന, നടുവേദന, അകാരണമായിട്ടുള്ള ഭാരക്കുറവ്
∙ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം ആർത്തവത്തിനു ശേഷമുള്ള അകാരണമായ രക്തസ്രാവം
എന്നാൽ സെർവിക്കൽ കാൻസറിന്റെ തുടക്കത്തിൽ പലപ്പോഴും രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാവാറില്ല. സെർവിക്കൽ കാൻസറിന് ഏറ്റവും പ്രധാനമായ പ്രതിരോധ മാർഗമായി കാണുന്നത് പ്രതിരോധ കുത്തിവെപ്പുകൾ തന്നെയാണ്. കൂടാതെ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുന്നത് മാരകമാകാതെയിരിക്കാൻ സഹായിക്കും. സ്ക്രീനിംഗ് ടെസ്റ്റുകൾ സെർവിക്കൽ കാൻസർ കണ്ടുപിടിക്കാനുള്ള സ്ക്രീനിംഗ് ടെസ്റ്റുകളിൽ പ്രധാനം പാപ് സ്മിയർ ടെസ്റ്റ്, ലിക്വിഡ് ബേസ്‌ഡ് സൈറ്റോളജി LB സൈറ്റോളജി), VIA VILI(IA (visual inspection with acetic acid) and VILI (visual inspection using Lugol's iodine), HPV ഡി എൻ എ ടെസ്റ്റിംഗ്, കോൾപോസ്‌കോപ്പി (Colposcopy) എന്നിവയാണ്. 21 വയസു കഴിഞ്ഞ സ്ത്രീകൾ 3 വർഷത്തിലൊരിക്കൽ പാപ് സ്മിയർ ചെയ്യേണ്ടതുണ്ട്. കാൻസറിന്റെ മുന്നോടിയായി ഗർഭാശയഗളത്തിൽ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. എന്നാൽ പാപ് ടെസ്റ്റിലൂടെ 10, 15 വർഷം മുമ്പ് തന്നെ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താവുന്നതാണ്. ഗർഭാശയത്തിൽ നിന്ന് സ്പാച്ചുല കൊണ്ട് ശേഖരിക്കുന്ന കോശങ്ങൾ ഒരു ഗ്ലാസ് സ്ലൈഡിൽ വെച്ച് കെമിക്കൽ റീ ഏജന്റുകൾ കൊണ്ട് നിറം നൽകി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയർ ടെസ്റ്റ്. ഈ ടെസ്റ്റ് വേദനാരഹിതവും ഒരു മിനിറ്റ് കൊണ്ട് കഴിയുന്നതും ചിലവുകുറഞ്ഞതുമാണ്. 10 വർഷം കഴിഞ്ഞ് ക്യാൻസർ വരാൻ സാധ്യതയുണ്ടെങ്കിൽ പോലും ഈ ടെസ്റ്റിലൂടെ മനസിലാക്കി ചികിൽസ ലഭ്യമാക്കാം. പല ഗുഹ്യ രോഗങ്ങളും അണുക്കൾ പരത്തുന്ന രോഗങ്ങളും ട്യൂമറുകളും എല്ലാം ഈ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാൻ കഴിയും. ഗർഭാശയ മുഖത്തുണ്ടാകുന്ന കോശവ്യതിയാനങ്ങൾ സെർവിക്കൽ കാൻസർ ആവുന്നതിനു മുൻപേയുള്ള ഘട്ടങ്ങളെയാണ് സീ ഐ എൻ (സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ / Cervical Intraepithelial Neoplasia) എന്ന് പറയുന്നത്. സീ ഐ എൻ ക്യാന്‍സറായി മാറാൻ 10 വർഷമെങ്കിലും എടുക്കും. സി ഐ എൻ ലീഷൻ മേൽപറഞ്ഞ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ കണ്ടെത്തിയാൽ ലീപ്(LEEP), ക്രയോതെറാപ്പി(CRYOTHERAPY) തുടങ്ങിയ ലഘുവായ ചികിത്സാരീതികളിലൂടെ എളുപ്പത്തിൽ നിർമാർജനം ചെയ്യാൻ പറ്റും. ക്രയോതെറാപ്പി 10 മിനിറ്റ് കൊണ്ട് ചെയ്യാൻ പറ്റുന്ന ലഘുവായ ചികിത്സാരീതിയാണ്. സി ഐ എൻ ബാധിച്ച ഭാഗത്തെ ലീപ് ഇലക്ട്രോൺ കൊണ്ട് നിർമാർജനം ചെയ്യുന്ന രീതിയാണ് ലീപ് സർജറി.
എച്ച്പിവി വാക്സിനേഷൻ
ലോകത്തെ മിക്കവാറും വികസിത രാജ്യങ്ങളെല്ലാം കുട്ടികളിൽ എച്ച്പിവി വാക്സിനേഷൻ നൽകിക്കഴിഞ്ഞു. സെർവിക്കൽ കാൻസർ തടയാനുള്ള ഫലപ്രദമായ വാക്‌സിനേഷൻ ആണ് എച്ച്പിവി വാക്സിനേഷൻ. ഈ അണുബാധയോടൊപ്പം വജൈനൽ കാൻസർ, വൽവാ കാൻസർ, എനൽ കാൻസർ (Anal Cancer), പിനൈൽ കാൻസർ (Penile Cancer), ഓറൽ ആൻഡ് ഓറോഫാരിങ്കയൽ കാൻസർ (oral and oropharyngeal cancer) തുടങ്ങി എട്ടോളം കാൻസറുകൾ എച്ച്പിവി വാക്സിനേഷൻ കൊണ്ട് തടയാനാകും.
ഈ വൈറസ് ശരീരത്തിൽ എത്തിയാൽ ഒരുപാടു കാലത്തിനു ശേഷവും കാൻസർ വരാനുള്ള സാധ്യതകളുണ്ട്, ലൈംഗിക ബന്ധം വഴി പടരുന്ന വൈറസ് ആയതിനാലാണ് 9 വയസ്സു മുതൽ 14 വയസ്സുവരെ കുട്ടികളിൽ എച്ച്പിവി വാക്സിനേഷൻ ഫലപ്രദമാകുന്നത്. അതായത് ആദ്യ ലൈംഗികബന്ധത്തിന് മുമ്പേ ഈ വാക്സിനേഷൻ ലഭിച്ചിരിക്കുന്നതാണ് ഏറ്റവും ഫലപ്രദം.
ഡോ. ഹെറാൾഡ് സുർ ഹൊസെനും ഓസ്ട്രേലിയൻ വൈറോളജിസ്റ്റായ ഇയാൻ ഫ്രാസിറുമാണ് (Ian Frazer) എച്ച്പിവി വാക്‌സിൻ വികസിപ്പിച്ചെടുത്തത്. നിരവധി വർഷത്തെ ഗവേഷണങ്ങൾക്കൊടുവിൽ കണ്ടെത്തിയ എച്ച് പി വി വാക്സിൻ 100 ശതമാനം വരെ എഫിക്കെസി ഉള്ള വാക്സിൻ ആയാണ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ വികസിത രാജ്യങ്ങളിലും എച്ച്പിവി വാക്സിനേഷൻ നടന്നിട്ടുണ്ട്. ആൺകുട്ടികളിലും പെൺകുട്ടികളിലും ഈ വാക്സിനേഷൻ ഫലപ്രദമാണ്. 9 തൊട്ട് 14 വയസ്സു വരെയുള്ള കുട്ടികളിൽ രണ്ട് ഡോസായാണ് വാക്സിനേഷൻ നൽകേണ്ടത്. ആദ്യ ഡോസ് കഴിഞ്ഞ് ആറുമാസത്തിനും 12 മാസത്തിനും ഇടയിലാണ് അടുത്ത ഡോസ് നൽകേണ്ടത്. മുതിർന്നവരിൽ 15 മുതൽ 26 വയസു വരെയുള്ളവർ 3 ഡോസായാണ് വാക്സിനേഷൻ നൽകുന്നത്. ആദ്യ ഡോസ് കഴിഞ്ഞ് 2 മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 4 മാസം കഴിഞ്ഞ് മൂന്നാമത്തെ ഡോസും നൽകേണ്ടത്. ഇപ്പോൾ ഏകദേശം 2000 മുതൽ 3000 വരെ രൂപ വരും ഒരു ഡോസിന്. HPV വാക്‌സിനേഷൻ എല്ലാവരിലും എത്തിക്കുന്നതിലൂടെ ഗർഭാശയള കാൻസർ ഒരു പരിധി വരെ നമുക്ക് തടയാകും. കേരളത്തിലെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും കാൻസർ പ്രിവെൻ്റിവ് ഹെൽത്ത് സെൻററുകളിലും എച്ച്പിവി വാക്സിനേഷൻ ലഭ്യമാണ്. ഒട്ടേറെ കാലത്തെ ഗവേഷണത്തിനും ക്ലിനിക്കൽ ട്രയലുകൾക്കും ശേഷമാണ് ഈ വാക്സിനേഷൻ ജനങ്ങളിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ സുരക്ഷിതമാണ് HPV വാക്സിൻ.
നമ്മുടെ വാക്‌സിനേഷൻ പദ്ധതികളിൽ അധികം വൈകാതെ തന്നെ ഈ വാക്സിനേഷൻ ഇടം പിടിക്കും. ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ ശ്രദ്ദിക്കപ്പെട്ട നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു 9 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കായുള്ള എച്ച്പിവി വാക്സിനേഷൻ പദ്ധതി. ഈ പദ്ധതി നടപ്പിൽ വരുന്നതിന് മുൻപ് തന്നെ ഇപ്പോൾ ഇപ്പോൾ 9 വയസു തൊട്ടു 14 വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എച്ച് പി വി വാക്സിനേഷൻ എത്രയും പെട്ടെന്ന് നൽകാനുള്ള നടപടി രക്ഷിതാക്കൾക്ക് സ്വീകരിക്കാവുന്നതാണ്. അങ്ങനെ അവരെ ഈ മഹാമാരിയിൽ നിന്നും നമുക്ക് എത്രയും പെട്ടെന്ന് സുരക്ഷിതരാക്കാം.
ഹോർമോൺ മാറ്റങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു: വിഡിയോ