മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒന്നാണ് വീഴ്ചകൾ. മുറിവുകൾക്കും പൊട്ടലുകൾക്കും കാരണമാകുമെന്നു മാത്രമല്ല, ദൈനംദിനകാര്യങ്ങൾ നിർവഹിച്ച് സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവിനെത്തന്നെ അതു ബാധിക്കും. വീഴ്ചയെക്കുറിച്ചുള്ള ഭയവും ചിലപ്പോൾ മാനസികമായി ചിലരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒന്നാണ് വീഴ്ചകൾ. മുറിവുകൾക്കും പൊട്ടലുകൾക്കും കാരണമാകുമെന്നു മാത്രമല്ല, ദൈനംദിനകാര്യങ്ങൾ നിർവഹിച്ച് സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവിനെത്തന്നെ അതു ബാധിക്കും. വീഴ്ചയെക്കുറിച്ചുള്ള ഭയവും ചിലപ്പോൾ മാനസികമായി ചിലരെ ബാധിച്ചേക്കാം. 

വീഴ്ചയ്ക്കുള്ള കാരണങ്ങൾ 
കാഴ്ചക്കുറവ്, മസിലുകളുടെ ബലക്ഷയം, ശാരീരിക പ്രവർത്തനങ്ങളുടെ ഏകോപനത്തിലെ പ്രശ്‌നങ്ങൾ തുടങ്ങിയവ വീഴ്ചയ്ക്കു കാരണമായേക്കാം. 

ADVERTISEMENT

ഹൃദയം, മസ്തിഷ്‌കം, അസ്ഥികൾ, സന്ധികൾ തുടങ്ങിയവയെ ബാധിക്കുന്ന രോഗങ്ങൾ, തൈറോയ്ഡ്, പ്രമേഹം തുടങ്ങിയവ ശരീരത്തിന്റെ ബാലൻസിനെ ബാധിക്കാം. 

വിവിധ മരുന്നുകൾ കഴിക്കുന്നതുമൂലം ചിലപ്പോൾ മന്ദതയോ തലകറക്കമോ ഉണ്ടാകുകയും അതു വീഴ്ചയിലേക്കു നയിക്കുകയും ചെയ്യാം. 

കിടപ്പുമുറി, ടോയ്‌ലറ്റ് എന്നിവിടങ്ങളിലെ വീഴ്ച മിക്കവാറും വെളിച്ചക്കുറവ്, മിനുസമുള്ള തറ, തറയിൽ ചിതറിക്കിടക്കുന്ന പേപ്പറുകളോ മറ്റു വസ്തുക്കളോ, മുറിയിൽ തടസ്സമുണ്ടാക്കുന്ന വസ്തുക്കൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണു സംഭവിക്കുക. 

Representative image. Photo Credit:Fizkes/Shutterstock.com

വീഴ്ചകൾ തടയാൻ 
ലളിതമായ ചില മാർഗങ്ങൾ സ്വീകരിച്ചാൽ വീഴ്ചകൾക്കുള്ള സാധ്യത കുറയ്ക്കാനും വീടും പരിസരവും സുരക്ഷിതമാക്കാനും കഴിയും. 

ADVERTISEMENT

∙ കൃത്യമായ ഇടവേളകളിൽ കാഴ്ചയും കേൾവിയും പരിശോധിക്കുകയും പരിമിതികൾ കണ്ടെത്തിയാൽ അതു പരിഹരിക്കുകയും ചെയ്യുക. ചെവിക്കായം നീക്കം ചെയ്യുന്നതുപോലുള്ള ചെറിയ കാര്യങ്ങൾ പോലും ചിലപ്പോൾ ബാലൻസ് മെച്ചപ്പെടുത്താൻ സഹായിക്കും. കണ്ണട ഉപയോഗിക്കുന്നവർ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി ലെൻസ് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുക. 

∙ കഴിക്കുന്ന മരുന്നുകൾ ബാലൻസിനെ ബാധിക്കുന്നതോ തലകറക്കമുണ്ടാക്കുന്നതോ ആണോയെന്ന് ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുക. ആണെങ്കിൽ അതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുക. 

∙ഭക്ഷണത്തിനിരുന്ന ശേഷം പെട്ടെന്ന് എഴുന്നേൽക്കുമ്പോഴും ഉറക്കത്തിൽനിന്നു ചാടിയെഴുന്നേൽക്കുമ്പോഴും രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടാകാനും തലകറക്കമുണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സൂക്ഷിക്കുക. 

∙സമതലമല്ലാത്തതും പരിചയമില്ലാത്തതുമായ സ്ഥലത്തുകൂടി നടക്കുമ്പോൾ ഒരു ഊന്നുവടിയോ വാക്കറോ ഉപയോഗിക്കുക. 

ADVERTISEMENT

∙റബർ സോൾ ഉള്ള, ഹീൽ കുറഞ്ഞ ചെരുപ്പുകൾ ഉപയോഗിക്കുക. മിനുസമുള്ള സോൾ ഉള്ള ഷൂസോ സ്ലിപ്പറുകളോ ഒഴിവാക്കുക. 

∙പതിവായി വ്യായാമം ചെയ്യുക. ഇത് ശാരീരിക ക്ഷമത നിലനിർത്തുകയും മസിലുകളുടെ ബലം വർധിപ്പിക്കുകയും ചെയ്യും. സന്ധികൾ കൂടുതൽ വഴങ്ങുകയും നടത്തം സുഗമമാകുകയും ചെയ്യും. 

വീടുകൾ സുരക്ഷിതമാക്കാൻ 
∙ പടിക്കെട്ടുകൾ, ഇടനാഴികൾ, ടോയ്‌ലറ്റുകൾ എന്നിവിടങ്ങളിൽ നല്ല വെളിച്ചം ഉറപ്പുവരുത്തുക. 

∙  ലൈറ്റിന്റെ സ്വിച്ചുകൾ, ഫോൺ, എപ്പോഴും ഉപയോഗിക്കുന്ന മറ്റു വസ്തുക്കൾ തുടങ്ങിയവ കയ്യെത്തുന്ന ദൂരത്തിൽ ക്രമീകരിക്കുക. 

∙  പടികളിലും ശുചിമുറികളിലും കൈവരികൾ ഉണ്ടാകണം. 

∙  ശുചിമുറിയുടെ തറയിൽ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിൽ ക്രമീകരിക്കുക. 

∙ വയറുകൾ, ടെലിഫോൺ കേബിളുകൾ തുടങ്ങിയവ നടന്നുപോകുന്ന വഴിയിൽ കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

∙  വീട്ടുപകരണങ്ങൾ നടക്കുന്ന വഴിയിൽ തടസ്സമാകാത്ത രീതിയിൽ ക്രമീകരിക്കുക. 

∙ കട്ടിലുകളും കസേരകളും എളുപ്പത്തിൽ കയറുകയും ഇറങ്ങുകയും ചെയ്യാവുന്ന ഉയരത്തിലുള്ളതാകണം.

(വിവരങ്ങൾക്കു കടപ്പാട്: ദേശീയ വയോജനാരോഗ്യ പരിപാടി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം)

English Summary:

Causes of Elder People Falling