ചോദ്യങ്ങൾ ആവർത്തിക്കാം, പരിസരബോധമില്ലാതെ വസ്ത്രം മാറാം; ഡിമൻഷ്യ പരിചരണത്തിൽ അറിയേണ്ടത്
ഡിമൻഷ്യ ബാധിതരെ പരിചരിക്കുന്നതിൽ നല്ല കരുതലും ശ്രദ്ധയും ആവശ്യമാണ്. മറവി ഒരു രോഗമാണെന്നും അവർ ചെയ്യുന്നത് തെറ്റല്ലെന്നും മനസ്സിലാക്കിയുള്ള ഇടപെടലാണ് ആവശ്യം. മറവിബാധിതരുടെ പരിചരണത്തിൽ സംസ്ഥാന സാമൂഹികസുരക്ഷാ മിഷൻ നൽകുന്ന നിർദേശങ്ങൾ ഇങ്ങനെ: ∙ ഉറക്കം കൃത്യമാക്കാം. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ

ഡിമൻഷ്യ ബാധിതരെ പരിചരിക്കുന്നതിൽ നല്ല കരുതലും ശ്രദ്ധയും ആവശ്യമാണ്. മറവി ഒരു രോഗമാണെന്നും അവർ ചെയ്യുന്നത് തെറ്റല്ലെന്നും മനസ്സിലാക്കിയുള്ള ഇടപെടലാണ് ആവശ്യം. മറവിബാധിതരുടെ പരിചരണത്തിൽ സംസ്ഥാന സാമൂഹികസുരക്ഷാ മിഷൻ നൽകുന്ന നിർദേശങ്ങൾ ഇങ്ങനെ:
∙ ഉറക്കം കൃത്യമാക്കാം. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം നിശ്ചയിക്കണം. രാത്രിയിൽ നേരത്തെ ഉറങ്ങുന്നതിനായി പകൽ സമയത്തെ ഉറക്കം പൂർണമായി ഒഴിവാക്കാം.
∙ കഴിവുള്ള കാര്യങ്ങൾ സ്വയം ചെയ്യാൻ അനുവദിക്കുക. സംഗീതം ആസ്വദിക്കുന്നതിനും കൃഷിപ്പണിയിലും പൂന്തോട്ട പരിപാലത്തിനും അടുക്കളയിൽ സഹായിക്കുന്നതിനും അവസരം നൽകണം.
∙പഴയ ചിത്രങ്ങൾ, ഓർമക്കുറിപ്പുകൾ, പുസ്തകങ്ങൾ എന്നിവയിലൂടെ വീണ്ടും ഓർമ പുതുക്കാൻ അവസരമുണ്ടാക്കാം. വായനാശേഷി നഷ്ടമായിട്ടുണ്ടെങ്കിൽ ഓഡിയോ-വിഡിയോ ഉപയോഗിക്കാം. വ്യക്തിയുടെ ഹോബികളുമായി ബന്ധപ്പെട്ട ചിത്ര പുസ്തകങ്ങളും മാസികകളും സമ്മാനിക്കുന്നതും വായിക്കാൻ പ്രേരിപ്പിക്കുന്നതും നല്ലതാണ്.
∙കൃത്യമായ ഇടവേളകളിൽ ഭക്ഷണം നൽകണം. താൻ എപ്പോഴാണ് ഭക്ഷണം കഴിച്ചത് എന്ന് ഓർത്തിരിക്കാൻ ഡിമൻഷ്യ ബാധിതർക്ക് ബുദ്ധിമുട്ടുണ്ടാകാം.
∙ദിവസവും വ്യായാമം ചെയ്യുന്നത് ശാരീരികക്ഷമത നിലനിർത്തുന്നതിനും രാത്രി ഉറക്കം കൃത്യമാക്കാനും സഹായിക്കും. രാത്രിയിൽ ശാരീരിക വ്യായാമങ്ങൾ ഒഴിവാക്കണം. പകൽ സമയത്ത് നടക്കാൻ പ്രേരിപ്പിക്കാം.
∙ചിലർ നന്നായി വസ്ത്രം ധരിക്കുന്നതിൽ അഭിമാനിക്കുന്നു. ചിലർ അതിന് വലിയ പ്രാധാന്യം നൽകുന്നില്ല. രോഗികളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കണ്ടെത്തി അതിനനുസരിച്ച് പ്രവർത്തിക്കണം.
∙പൊതുസ്ഥലത്ത് വച്ച് ഡിമൻഷ്യ ബാധിതർ വസ്ത്രങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയാൽ ശബ്ദമുയർത്താതെ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം.
∙ ശുചിമുറി എപ്പോഴാണ് ഉപയോഗിക്കേണ്ടതെന്ന് രോഗിക്ക് അറിയില്ലായിരിക്കാം. അതിനാൽ, ഓരോ 2 മണിക്കൂറിലും രോഗിയെ ശുചിമുറിയിൽ കൊണ്ടുപോകേണ്ടത് പ്രധാനമാണ്. ഡിമെൻഷ്യ ബാധിച്ച ഒരു വ്യക്തിക്ക് ശുചിമുറിയിൽ പോകുന്നതിന് സഹായം ആവശ്യമായി വന്നേക്കാം.
∙ഡോക്ടർ നിർദേശിക്കുന്ന പ്രകാരം മരുന്നുകളുടെ പട്ടിക ക്രമീകരിക്കുക. എല്ലാ മരുന്നുകളുടെയും കാലഹരണ തീയതി നിരീക്ഷിക്കണം. കാലഹരണപ്പെട്ട മരുന്നുകൾ ഉടനടി നശിപ്പിക്കണം. ഗുളികകൾ വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, ദ്രവരൂപത്തിലുള്ള മരുന്നുകൾ നൽകണം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ രോഗബാധിതരെ പ്രകോപിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഒഴിവാക്കുക. ശാന്തമായ അന്തരീക്ഷം ഒരുക്കുക.
∙ രോഗി ഒരേ ചോദ്യം ആവർത്തിച്ച് ചോദിച്ചേക്കാം. ക്ഷമയോടെ അവരെ കേൾക്കാനും മറുപടി പറയാനും ശ്രദ്ധിക്കണം
∙ ശകാരം ഒഴിവാക്കുക. സ്‌നേഹപൂർണമായ ഇടപെടലാണ് ആവശ്യം.
∙മൂർച്ചയുള്ളതും അപകടകരവുമായ വസ്തുക്കൾ രോഗികളിൽ നിന്നു മാറ്റി സൂക്ഷിക്കുക. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യുക.
∙ ശുചിമുറിക്കുള്ളിലും പുറത്തും തെന്നിവീഴാനുള്ള സാഹചര്യമില്ലെന്ന് ഉറപ്പാക്കുക.
∙ രോഗികളിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക.
∙ രോഗിയുടെ സാന്നിധ്യത്തിൽ അവരുടെ അവസ്ഥ ചർച്ച ചെയ്യുന്നത് ഒഴിവാക്കുക. ഇത് അവരെ അസ്വസ്ഥരാക്കും.
∙ ഡിമെൻഷ്യ ബാധിതരായ വ്യക്തിയുമായി സംഘർഷത്തിൽ ഏർപ്പെടുന്നതും ഒഴിവാക്കണം. ഇത് രോഗമാണെന്നും അവരുടെ തെറ്റല്ലെന്നുമുള്ള തിരിച്ചറിവുണ്ടാകണം.
∙ നർമബോധം നിലനിർത്താൻ ശ്രദ്ധിക്കുക. രോഗിയോട് തമാശ പറയാനും ചിരിക്കാനും കഴിയണം. മാനസിക സമ്മർദത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ നർമത്തിന് കഴിയും.