വണ്ണം കുറയ്ക്കാൻ പലവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മിൽ പലരും. നമ്മുടെ ലുക്കിന്റെ മാത്രം പ്രശ്നമല്ല ഇന്ന് പൊണ്ണത്തടി. ലോകമെമ്പാടും ഒരു പകർച്ചവ്യാധി പോലെ പടർന്ന ആരോഗ്യപ്രശ്നമായി അത് മാറിയിരിക്കുകയാണ്. ലോകത്ത് നൂറുകോടിയോളം പേർ പൊണ്ണത്തടിമൂലം കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ്

വണ്ണം കുറയ്ക്കാൻ പലവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മിൽ പലരും. നമ്മുടെ ലുക്കിന്റെ മാത്രം പ്രശ്നമല്ല ഇന്ന് പൊണ്ണത്തടി. ലോകമെമ്പാടും ഒരു പകർച്ചവ്യാധി പോലെ പടർന്ന ആരോഗ്യപ്രശ്നമായി അത് മാറിയിരിക്കുകയാണ്. ലോകത്ത് നൂറുകോടിയോളം പേർ പൊണ്ണത്തടിമൂലം കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണം കുറയ്ക്കാൻ പലവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മിൽ പലരും. നമ്മുടെ ലുക്കിന്റെ മാത്രം പ്രശ്നമല്ല ഇന്ന് പൊണ്ണത്തടി. ലോകമെമ്പാടും ഒരു പകർച്ചവ്യാധി പോലെ പടർന്ന ആരോഗ്യപ്രശ്നമായി അത് മാറിയിരിക്കുകയാണ്. ലോകത്ത് നൂറുകോടിയോളം പേർ പൊണ്ണത്തടിമൂലം കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണം കുറയ്ക്കാൻ പലവഴികളും പരീക്ഷിക്കുന്നവരായിരിക്കും പലരും. കാഴ്ചയുടെ മാത്രം പ്രശ്നമല്ല ഇന്ന് പൊണ്ണത്തടി. ലോകമെമ്പാടും ഒരു പകർച്ചവ്യാധി പോലെ പടർന്ന ആരോഗ്യപ്രശ്നമായി അത് മാറിയിരിക്കുകയാണ്. ലോകത്ത് നൂറുകോടിയോളം പേർ പൊണ്ണത്തടിമൂലം കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഈ സംഖ്യ അതിവേഗം കുതിച്ചുയരുകയും ചെയ്യുന്നു. ഏതാണ്ട് അറുപത്തിയഞ്ചോളം ആരോഗ്യപ്രശ്നങ്ങൾക്ക് അമിതവണ്ണം കാരണമാകുന്നുണ്ട്. ഹൃദ്രോഗങ്ങൾ, പ്രമേഹം എന്നിവയ്ക്ക് പുറമെ കരളിന്റെ ആരോഗ്യത്തെയും അമിതവണ്ണം മോശമായി ബാധിക്കുന്നുണ്ട്.

Representative Image. Photo Credit : ZzzVuk / iStockPhoto.com

മദ്യപാനികൾക്ക് മാത്രമാണ് കരൾരോഗങ്ങൾ ഉണ്ടാകുന്നതെന്നാണ് നമ്മൾ പണ്ട് കരുതിയിരുന്നത്. എന്നാൽ മദ്യപാനമില്ലാത്തവരിലും കണ്ടുവരുന്ന നോൺ-ആൾക്കഹോളിക്‌ ഫാറ്റി ലിവർ ഡിസീസ് ഇന്ന് ധാരാളം ആളുകളിൽ കണ്ടുവരുന്നുണ്ട്. ദഹനപ്രക്രിയയുമായി ബന്ധമുള്ളതായത് കൊണ്ട്, മെറ്റബോളിക് അസോസിയേറ്റഡ് ഫാറ്റിലിവർ ഡിസീസ് എന്നും ഇപ്പോൾ ഇതറിയപ്പെടുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ ലിവർ സിറോസിസിലേക്കോ കാൻസറിലേക്കോ വരെ നയിച്ചേക്കാവുന്ന നിശബ്ദവില്ലനാണ് ഈ രോഗം. ഇപ്പോഴത്തെ ജീവിതശൈലിയും ഭക്ഷണക്രമവും കാരണം കുട്ടികളിൽ പോലും ഫാറ്റി ലിവർ കാണപ്പെടുന്നത് ആശങ്കയുളവാക്കുന്നു.

ADVERTISEMENT

കരളെന്ന ആത്മാർഥ സുഹൃത്ത്
നമ്മുടെ ശരീരത്തിലെ ഒരു അത്ഭുതഅവയവമാണ് കരൾ. പല തരത്തിലുള്ള നിർണായകരാസപ്രവർത്തനങ്ങൾക്കും അത് വേദിയാകുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുന്നതിനുള്ള രസങ്ങൾ ഉത്പാദിപ്പിക്കുന്നതും ഊർജം നൽകുന്നതും കരളാണ്. വിഷവസ്തുക്കളെപുറന്തള്ളി ശരീരത്തെ ‘ഡീടോക്‌സിഫൈ’ ചെയ്യുന്നതും ഈ അവയവമാണ്. അഞ്ഞൂറിലേറെ ശാരീരികപ്രവർത്തനങ്ങളിൽ കരൾ പങ്കുവഹിക്കുന്നുണ്ടെന്നാണ് കരുതുന്നത്. കരൾ കേടായാൽ ഈ പ്രവർത്തനങ്ങൾ അവതാളത്തിലാവുകയും വിഷവസ്തുക്കൾ ശരീരത്തിൽ തന്നെ തുടരാൻ ഇടയാകുകയും ചെയ്യും. എന്നാൽ കേടായാലും സ്വയം ഭേദമാക്കാൻ കഴിവുള്ള ഒരവയവമാണ് കരൾ. വിശ്രമിക്കാൻ അല്പം സമയം അനുവദിച്ചാൽ കരൾ വീണ്ടും അതിന്റെ പ്രവർത്തനങ്ങൾ യാതൊരു പരാതിയുമില്ലാതെ തുടരും. ആരോഗ്യമുള്ള ഒരാളുടെ കരളിൽ കൊഴുപ്പിന്റെ സാന്നിധ്യമുണ്ടാകില്ല. അല്ലെങ്കിൽ വളരെ നിസാരമായ അളവിൽ മാത്രമേ ഉണ്ടാവുകയുള്ളു. കരളിലെ കൊഴുപ്പിന്റെ ശേഖരം അമിതമാകുമ്പോഴാണ് അതൊരു ആരോഗ്യപ്രശ്നമായി മാറുന്നത്. ശരീരഭാരം കൂടുന്തോറും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവരിലും ടൈപ്പ് 2 പ്രമേഹമുള്ളവരിലും രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉള്ളവരിലും ഈ രോഗമുണ്ടാകാൻ സാധ്യതയുണ്ട്. തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ ഒന്നും കാണാറില്ല. പലരും ഫാറ്റിലിവർ ഡിസീസിന്റെ രണ്ടാം ഘട്ടത്തിൽ എത്തുമ്പോഴാണ് രോഗം തിരിച്ചറിയുന്നത്. പ്രധാനമായും നാല് ഘട്ടങ്ങളാണ് ഫാറ്റിലിവർ രോഗത്തിനുള്ളത്. ആദ്യത്തെ രണ്ടുഘട്ടങ്ങൾ ജീവിതശൈലി മാറ്റിക്കൊണ്ട് നമുക്ക് സ്വയം ഭേദമാക്കാൻ കഴിയും. മൂന്നാമത്തെ സ്റ്റേജ് ഫൈബ്രോസിസ് ആണ്. കരളിന് ചുറ്റും നേരിയ വ്രണങ്ങളും പാടുകളും കാണുന്ന ഘട്ടമാണിത്. നമ്മുടെ കൈയിലോ കാലിലോ ചെറിയ മുറിവുകൾ ഉണ്ടായാൽ അത് ഉണങ്ങിയ ശേഷം ആ ഭാഗത്തെ തൊലി കട്ടിയുള്ളതായി കാണാറില്ലേ? അതിന് സമാനമായ അവസ്ഥയാണ് ഫാറ്റിലിവറിന്റെ മൂന്നാം സ്റ്റേജിൽ എത്തിയിട്ടുള്ള കരളിന്റേത്. ഈ ഘട്ടത്തിൽ കരളിന്റെ പ്രവർത്തനത്തിൽ താളപ്പിഴകൾ കണ്ടുതുടങ്ങും. അതിനെ പൂർവ്വാവസ്ഥയിലേക്ക് മടക്കികൊണ്ടുവരാൻ മരുന്നുകളുടെ സഹായം ആവശ്യമായി വന്നേക്കാം. നാലാം ഘട്ടത്തിൽ കരൾ സിറോസിസ് എന്ന അവസ്ഥയിലേക്ക് കടക്കുന്നു. ഇവിടെ കരളിന്റെ പ്രവർത്തനം പൂർണമായും താളംതെറ്റുകയും സ്വയം ഭേദമാകാനുള്ള അതിന്റെ ശേഷി നഷ്ടമാകുകയും ചെയ്യുന്നു. തക്കസമയത്ത് കരൾ മാറ്റിവെക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണംവരെ സംഭവിച്ചേക്കാവുന്ന ഘട്ടമാണിത്. ക്യാൻസർ പോലെയുള്ള ചില സാഹചര്യങ്ങളിൽ രോഗം മൂർച്ഛിച്ച കരളിന്റെ ഭാഗം മുറിച്ചുമാറ്റേണ്ടി വരാറുണ്ട്.

Representative image. Photo Credit: Staras/istockphoto.com

ശരീരം കാണിച്ചുതരുന്ന അപകടസൂചനകൾ
കുടവയറുള്ളവരും പുകവലി, മദ്യപാനം എന്നീ ശീലങ്ങളുള്ളവരും ഫാറ്റിലിവറിനെതിരെ ജാഗ്രത പുലർത്തണം. വലതുവശത്തെ വാരിയെല്ലിന് താഴെ വേദനയോ അസുഖകരമായ പ്രതീതിയോ തോന്നുന്നത് ഫാറ്റി ലിവർ കൂടുന്നതിന്റെ ലക്ഷണമാകാം. കാരണമില്ലാതെ എപ്പോഴും ക്ഷീണം തോന്നുക, പെട്ടെന്ന് ശരീരഭാരം കുറയുക, കൈ, കാൽ, വയർ എന്നിവിടങ്ങളിൽ നീര്, എവിടെയെങ്കിലും തട്ടിയാലുടൻ ആ ഭാഗത്ത് രക്തം കട്ടപിടിച്ച് ചുവക്കുന്ന പ്രവണത, വിശപ്പില്ലായ്മ എന്നിവ ഫാറ്റിലിവർ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളാകാം. രോഗം ഗുരുതരമാകുമ്പോൾ മഞ്ഞപ്പിത്തമുണ്ടാകുന്നു.

ADVERTISEMENT

പലപ്പോഴും മറ്റെന്തെങ്കിലും ആവശ്യത്തിന് അൾട്രാസൗണ്ട് സ്കാൻ ചെയ്യുമ്പോഴാണ് ഫാറ്റിലിവർ തിരിച്ചറിയുന്നത്. ലിവർ ഫങ്ഷൻ ടെസ്റ്റ് (എൽ.എഫ്.ടി) എന്ന രക്തപരിശോധനയിലൂടെയും ഫാറ്റി ലിവർ ഉണ്ടോയെന്ന് കണ്ടെത്താം. അമിതവണ്ണമുള്ളവർ ഫാറ്റിലിവർ ഉണ്ടോയെന്ന് കണ്ടെത്താൻ ഈ പരിശോധനകൾ നടത്തുന്നത് അഭികാമ്യമാണ്‌. രോഗം ഏത് സ്റ്റേജിലാണെന്ന് കണ്ടെത്തിയ ശേഷം അതിനാവശ്യമായ ചികിത്സ തുടങ്ങേണ്ടതുണ്ട്. എങ്കിലും ജീവിതശൈലിയിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരുന്നത് തന്നെയാണ് ഏറ്റവും നല്ല പോംവഴികൾ.

Representative image. Photo Credit:Prostock-studio/Shutterstock.com

ജീവിതശൈലിയിലൂടെ ഫാറ്റിലിവറിനെ അകറ്റാം
ഫാറ്റിലിവർ ഭേദമാക്കാനും അതൊഴിവാക്കാനും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അമിതഭാരവും പഞ്ചസാരയുടെ ഉപയോഗവും ഒഴിവാക്കുന്നതാണ് അതിൽ പ്രധാനം. നമ്മൾ കൊച്ചുകുട്ടികൾക്ക് ഉൾപ്പെടെ നൽകുന്ന പല ഭക്ഷണങ്ങളിലും അമിതമായ മധുരം അടങ്ങിയിട്ടുണ്ട്. നിരന്തരം അമിതമധുരമടങ്ങിയ ഭക്ഷണം കഴിക്കുന്നത് കരളിന് ദോഷകരമാണ്. അമിതമായ അളവിൽ ചോറ് കഴിക്കുന്നതും പ്രശ്നമാണ്. ഈ ചോറിൽ നിന്ന് കിട്ടുന്ന ഊർജം ചെലവഴിക്കാൻ ആവശ്യമായ വ്യായാമം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആ ഊർജം കൊഴുപ്പായി കരളിലും വയറിലും അടിയും. പിന്നീട് അത് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്കും പ്രമേഹത്തിലേക്കും നയിച്ചേക്കാം. ചോറിനൊപ്പം ആരോഗ്യകരമായ പ്രോട്ടീനും ഫൈബറും കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ചോറ് മാത്രം കഴിച്ച് വയർ നിറയ്ക്കരുത്. വെള്ള അരിക്ക് പകരം തവിടുള്ള ബ്രൗൺ റൈസ് തെരഞ്ഞെടുക്കാം. അരിക്ക് പകരം ഗോതമ്പും ഓട്സും ഉൾപ്പെടുത്താം.

Image Credits: olhovyi_photographer /Shutterstock.com
ADVERTISEMENT

ആവശ്യത്തിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പ്രോസസ് ചെയ്തതും വറുത്തതുമായ ഫാസ്റ്റ് ഫുഡ് തിരക്കേറിയ ജീവിതത്തിനിടയിൽ വളരെ സൗകര്യപ്രദമാണെങ്കിലും അവ സ്ഥിരം കഴിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ഒത്തിരിനേരം എണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന ഭക്ഷണങ്ങളും മൈദയും ഒഴിവാക്കണം. പ്രിസർവേറ്റിവുകൾ ചേർത്ത് ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്ന മാംസവും മറ്റ് പലഹാരങ്ങളും നിയന്ത്രിക്കണം. പകരം പച്ചക്കറികളും ഇലവർഗങ്ങളും ഉൾപ്പെടെയുള്ള ‘നാച്ചുറൽ’ ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തണം. വിറ്റാമിൻ ഡിയും, വിറ്റാമിൻ, മൽസ്യവിഭവങ്ങളിൽ കാണുന്ന ഒമേഗ 3യും കരളിന് നല്ലതാണ്.

വേനൽകാലത്ത് ധാരാളമായി നമ്മൾ സോഡ അടങ്ങിയ ശീതളപാനീയങ്ങൾ കഴിക്കാറുണ്ട്. ഇവയിൽ ധാരാളം മധുരവും കലോറിയും ഫ്രക്ടോസ് സിറപ്പും അടങ്ങിയിട്ടുണ്ട്. ദിവസവും ഭക്ഷണത്തോടൊപ്പം ഇവ ശീലമാക്കിയിട്ടുള്ള നിരവധിയാളുകളുണ്ട്. അവർ ഫാറ്റിലിവർ രോഗത്തെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഇത്തരം പല പാനീയങ്ങളിലും മധുരപലഹാരങ്ങളും കൃത്രിമമധുരവും ചേർക്കാറുണ്ട്. സിറോ ഷുഗർ എന്ന പേരിലൊക്കെയാണ് ഇവ മാർക്കറ്റിലുള്ളത്. കലോറിയില്ലെന്ന പേരിൽ ഈ കൃത്രിമമധുരപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും കരളിന് ദോഷമാണെന്ന് പല പഠനങ്ങളും പറയുന്നു. ഇത്തരം കുറുക്കുവഴികൾ തേടാതെ മധുരക്കൊതി ആരോഗ്യകരമായ രീതിയിൽ നിയന്ത്രിക്കുന്നത് തന്നെയാണ് ഏറ്റവും അഭികാമ്യം.

ഏതാനും ദിവസങ്ങൾക്കുള്ളിൽ പെട്ടെന്ന് ഭാരം കുറയ്ക്കുമ്പോഴും കൂട്ടുമ്പോഴും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഒരു മാസത്തിൽ പരമാവധി മൂന്നോ നാലോ കിലോഗ്രാം വരെ കുറയ്ക്കുന്നതാണ് ഉത്തമം. ഒരാഴ്ചകൊണ്ട് അഞ്ചോ പത്തോ കിലോ കുറയ്ക്കാനായി ക്രാഷ് ഡയറ്റുകൾ പിന്തുടരുന്നത് നല്ലതല്ല. അത് കരളിന് കൂടുതൽ ജോലിഭാരമുണ്ടാക്കുന്നു. കൊഴുപ്പിനാൽ പൊതിയപ്പെട്ട കരളാണെങ്കിൽ പ്രത്യേകിച്ച്. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ചില മരുന്നുകൾ കഴിച്ചാലും ഫാറ്റിലിവർ ഉണ്ടാകാം. പാരസെറ്റമോൾ അതിലൊന്ന് മാത്രമാണ്.

ആഹാരം മിതമായി കഴിക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം കൂടുതലുള്ളവർ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറച്ച്, ചെലവാക്കുന്ന ഊർജത്തിന്റെ അളവ് കൂറ്റൻ ശ്രദ്ധിക്കണം. ചെറിയദൂരങ്ങൾ നടക്കുന്നതും ലിഫ്റ്റിന് പകരം കോണിപ്പടികൾ കയറുന്നതും ശീലമാക്കാം. അപ്പോൾ ശരീരത്തിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പ് ശരീരം ഊർജ്ജമാക്കി മാറ്റും. അതിനായി സ്ഥിരമായി വ്യായാമം ചെയ്യുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ലഘുവ്യായാമങ്ങൾ ഏതാനും മാസക്കാലം സ്ഥിരമായി ചെയ്യുമ്പോൾ തന്നെ ഫാറ്റിലിവർ ഭേദമാകാറുണ്ട്. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർ ശരീരത്തിന് ആവശ്യത്തിന് വ്യായാമം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും മിതവേഗത്തിൽ നടക്കുന്നത് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നു. മധുരമിടാത്ത കട്ടൻകാപ്പി (കോഫി) ഒന്നോ രണ്ടോ ഗ്ലാസ് ദിവസവും കുടിക്കുന്നതും കരളിനെ ഏറെ സഹായിക്കും. ശരീരത്തിന് ആവശ്യമായ വെള്ളം ദിവസവും കുടിക്കണം. ആവശ്യത്തിന് ഉറക്കവും അനിവാര്യമാണ്. ഫാറ്റിലിവർ തുടങ്ങിയിട്ടുണ്ടെങ്കിൽ മദ്യം പൂർണമായും ഒഴിവാക്കണം.

ഡോ. എൻ. മുഹമ്മദ് ഫവാസ്

(ലേഖകൻ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ അസോസിയേറ്റ് കൺസൾട്ടന്റാണ്)

English Summary:

Fatty Liver cases are increasing due to Obesity