അവനു രണ്ടെണ്ണം കൊടുത്താൽ അവന്റെ ഉള്ളിലുള്ളത് മുഴുവൻ നമുക്ക് പുറത്തെടുക്കാം, കള്ള് കൊടുത്തിട്ട് വേണം അവന്റെ രണ്ട് പാട്ടുകേൾക്കാൻ, ഒരു ഫുൾ കൊടുത്തിട്ട് വേണം അവനെക്കൊണ്ട് അവന്മാരെ ചീത്ത വിളിപ്പിക്കാൻ എന്നിങ്ങനെ മദ്യപന്മാരും അല്ലാത്തവരുമായ സുഹൃത്തുക്കൾക്കിടയിൽ ഇത്തരം ഡയലോഗുകൾ കേൾക്കാത്തവരായി

അവനു രണ്ടെണ്ണം കൊടുത്താൽ അവന്റെ ഉള്ളിലുള്ളത് മുഴുവൻ നമുക്ക് പുറത്തെടുക്കാം, കള്ള് കൊടുത്തിട്ട് വേണം അവന്റെ രണ്ട് പാട്ടുകേൾക്കാൻ, ഒരു ഫുൾ കൊടുത്തിട്ട് വേണം അവനെക്കൊണ്ട് അവന്മാരെ ചീത്ത വിളിപ്പിക്കാൻ എന്നിങ്ങനെ മദ്യപന്മാരും അല്ലാത്തവരുമായ സുഹൃത്തുക്കൾക്കിടയിൽ ഇത്തരം ഡയലോഗുകൾ കേൾക്കാത്തവരായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവനു രണ്ടെണ്ണം കൊടുത്താൽ അവന്റെ ഉള്ളിലുള്ളത് മുഴുവൻ നമുക്ക് പുറത്തെടുക്കാം, കള്ള് കൊടുത്തിട്ട് വേണം അവന്റെ രണ്ട് പാട്ടുകേൾക്കാൻ, ഒരു ഫുൾ കൊടുത്തിട്ട് വേണം അവനെക്കൊണ്ട് അവന്മാരെ ചീത്ത വിളിപ്പിക്കാൻ എന്നിങ്ങനെ മദ്യപന്മാരും അല്ലാത്തവരുമായ സുഹൃത്തുക്കൾക്കിടയിൽ ഇത്തരം ഡയലോഗുകൾ കേൾക്കാത്തവരായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവനു രണ്ടെണ്ണം കൊടുത്താൽ അവന്റെ ഉള്ളിലുള്ളത് മുഴുവൻ നമുക്ക് പുറത്തെടുക്കാം, കള്ള്  കൊടുത്തിട്ട് വേണം അവന്റെ രണ്ട് പാട്ടുകേൾക്കാൻ, ഒരു ഫുൾ കൊടുത്തിട്ട് വേണം  അവനെക്കൊണ്ട് അവന്മാരെ ചീത്ത വിളിപ്പിക്കാൻ എന്നിങ്ങനെ മദ്യപന്മാരും അല്ലാത്തവരുമായ സുഹൃത്തുക്കൾക്കിടയിൽ ഇത്തരം ഡയലോഗുകൾ കേൾക്കാത്തവരായി ആരുമുണ്ടാകില്ല. 

മദ്യപാനം പലയാളുകളിലും പലതരത്തിലുള്ള വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടാക്കാറുള്ളത്. വ്യക്തിയുടെ ശാരീരിക-മാനസിക വ്യക്തിത്വം, പരിസ്ഥിതി, ഭാവന, മനഃസ്ഥിതി തുടങ്ങിയ വിവിധ ഘടകങ്ങളാണ് മദ്യത്തിന്റെ പ്രഭാവം പലരിലും ഇങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നതിന് പ്രധാന കാരണം. 

ADVERTISEMENT

മദ്യപാനം ഒരു സാമൂഹിക യാഥാർത്ഥ്യമാണ്. എന്നാൽ ഇതിന്റെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം അത്യന്താപേക്ഷിതമാണ്. നമ്മുടെ ആരോഗ്യത്തെയും സമൂഹത്തെയും സംരക്ഷിക്കുന്നതിന് സുരക്ഷിതമായ മദ്യപാന രീതികൾ സ്വീകരിക്കണം. മദ്യപാനത്തിന്റെ വ്യത്യസ്ത മനഃസ്ഥിതികളെക്കുറിച്ചും അറിഞ്ഞിരിക്കണം. 

മദ്യപാനം മൂലമുള്ള പൊതുവായ പ്രതികരണങ്ങൾ:
•സന്തോഷവും ചിരിയും
ചില വ്യക്തികളിൽ മദ്യം അകത്തു ചെന്നാൽ വളരെയധികം സന്തോഷവാന്മാരായി കാണപ്പെടുകയും വെറുതെ സദാസമയവും ചിരിക്കുന്നതായും കാണാം. അതുകൊണ്ടുതന്നെ ഈ വ്യക്തിക്ക് എന്തോ തകരാറുള്ളതായി ചുറ്റുമുള്ളവർക്ക് തോന്നാം. ഇത്തരക്കാരിൽ മദ്യം ഡോപാമിൻ എന്ന സന്തോഷഹോർമോണിന്റെ ഉത്പാദനം വലിയ തോതിൽ വർധിപ്പിക്കുന്നതിനാലാണ് ഇവരിൽ  സന്തോഷവും ചിരിയും അനുഭവപ്പെടുന്നത്.

ADVERTISEMENT

•സംസാര പ്രിയത്വം
മദ്യപിക്കുമ്പോൾ പലരിലും ചില നിർബന്ധങ്ങളെയും ഉൾവലിവുകളെയും ലഘൂകരിക്കുകയും സംസാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരക്കാരിൽ മദ്യം അകത്തു ചെന്നാൽ ഇവർ  അസാധാരണമായി സംസാരിക്കാൻ തുടങ്ങുകയും ചുറ്റുമുള്ളവർക്ക് അസ്വാഭാവികമായി തോന്നുകയും ചെയ്യാം.  ഈ അവസ്ഥ മുതലെടുത്ത് ഇവരിൽ നിന്ന് രഹസ്യങ്ങൾ ചോർത്തുന്നവരും കുറവല്ല.
വ്യക്തിഗത രഹസ്യങ്ങൾ പുറത്താകൽ,  ബിസിനസ് രഹസ്യങ്ങളുടെ ചോർച്ച എന്നിവ ഇതിനുദാഹരണങ്ങളാണ്. 

•അമിത ആവേശവും ധൈര്യവും
ചിലരിൽ മദ്യം അകത്തു ചെന്നാൽ അസാധാരണമാം വിധം ധൈര്യവും ആവേശവുമുണ്ടാകും. ഇത് പല എടുത്തുചാട്ടങ്ങളിലേക്കും പ്രകോപനങ്ങളിലേക്കും വഴി തെളിയിക്കും. മദ്യം വ്യക്തിയുടെ നിർണ്ണയ ശക്തിയെ സാരമായി ബാധിക്കുന്നതിനാലാണ് ഇത്തരത്തിൽ  അപകടകരമായ തീരുമാനങ്ങൾ എടുക്കാൻ ഇടയാക്കുന്നത്. താൻ മുൻപ് നേരിട്ടുള്ള ഏതെങ്കിലും വിഷമകരമായ സാഹചര്യങ്ങൾക്ക് കാരണക്കാരായവരെ നേരിലോ ഫോണിലൂടെയോ  മറ്റോ ചോദ്യം ചെയ്യലും ശകാരിക്കലും, വീട്ടിലും ഓഫീസിലും പൊതുസ്ഥലങ്ങളിലും ആരെയും കൂസാതെ കയറിച്ചെന്ന് അസാധാരണമാം വിധം പെരുമാറുക എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.

Representative image. Photo Credit:wsfurlan/istockphoto.com
ADVERTISEMENT

•സ്നേഹപ്രകടനം
ചില വ്യക്തികളിൽ മദ്യം ആ വ്യക്തിയുടെ സാമൂഹിക നിരോധങ്ങൾ ഇളക്കിവിടുകയും സ്നേഹപ്രകടനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് തന്റെ ചുറ്റുമുള്ളവരോട് അമിത സ്നേഹപ്രകടനങ്ങൾക്ക് കാരണമാകുന്നു. ഇക്കാരണത്താൽ ഇവരുടെ പങ്കാളികളിൽ പലരും മദ്യപാനം എതിർക്കാതിരിക്കുന്നവരുമുണ്ട്. ഈ അവസ്ഥയെ പലതരത്തിൽ ചൂഷണം ചെയ്യുന്നവരും കുറവല്ല. ഉദാഹരണത്തിന് ആരെങ്കിലും എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാൽ കയ്യിലുള്ളതെല്ലാം നൽകുക, വാഗ്ദാനങ്ങൾ നൽകുക, അതുകൊണ്ടുതന്നെ ഇവരിൽ നിന്നും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മറ്റുള്ളവർ അപഹരിക്കുക സാധാരണമാണ്.   

•ഉറക്കക്കുറവ്
 മദ്യം ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കക്കുറവിനും അസ്വസ്ഥതകൾക്കും കാരണമാകുകയും ചെയ്യുന്നു. ഇത്തരക്കാർ ഉറക്കമില്ലാതെയിരിക്കുക മാത്രമല്ല മറ്റുള്ളവരെ ഉറങ്ങാൻ അനുവദിക്കാതെ മാനസികമായും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുകയോ മറ്റോ ചെയ്തേക്കാം.   

•ആക്രമണ സ്വഭാവം
മദ്യം ചില വ്യക്തികളിൽ ആക്രമണ സ്വഭാവത്തെ വർധിപ്പിക്കുകയും അക്രമാസക്തമായ പ്രവർത്തനങ്ങൾക്ക് കാരണമാകുകയും പ്രോത്സാഹനമാകുകയും ചെയ്യുന്നു. രണ്ടെണ്ണം അകത്തു ചെന്നാൽ ഇവരിൽ ആക്രമണ സ്വഭാവം ഉടലെടുക്കും. ഇത്തരക്കാരാണ് ഫുട്ബോൾ ഗ്രൗണ്ടുകളിലും തിയേറ്ററുകളിലും ബാറുകളിലും മറ്റു പൊതുസ്ഥലങ്ങളിലും മദ്യപിച്ചു ബഹളം വെക്കുന്നതും അടിയുണ്ടാക്കുന്നതും. പ്രകോപിതരായാൽ ഇവർ തന്റെ പങ്കാളിയെയും  മക്കളെയും തുടങ്ങി സകലരെയും ഉപദ്രവിക്കാനിടയുണ്ട്. മദ്യ ലഹരിയിൽ സെക്‌ഷ്വൽ സാഡിസം മുതൽ  ക്രിമിനൽ കുറ്റകൃത്യങ്ങൾ വരെ ചെയ്യുന്നതും ഇത്തരക്കാരാണ്. മദ്യപരിൽ ഏറ്റവും കൂടുതൽ അപകടകാരികളും ഇക്കൂട്ടർ തന്നെ.  
ഇതൊന്നുമല്ലാതെ വളരെ ഒതുങ്ങി ഒരു പ്രതികരണവുമില്ലാത്ത വിധം വളരെ നിശബ്ദരായി ഇരിക്കുന്നവരും കുറവല്ല.  

മദ്യം വാങ്ങി തരുന്നവരും കുടിപ്പിക്കുന്നവരും 
മദ്യശക്തിയിലുള്ളവരിൽ നിന്ന് ബിസിനസ്സ് രഹസ്യങ്ങൾ മുതൽ കിടപ്പറ രഹസ്യങ്ങൾ വരെ ചോർത്തുന്നവരും രണ്ടെണ്ണം അകത്തു ചെന്നാൽ രഹസ്യങ്ങൾ മുഴുവനും വിളിച്ചുപറയുന്നവരുമുണ്ട്.
പലരുടെയും അവിഹിത കഥകൾ വരെ പുറത്താകുന്നത് പലപ്പോഴും ഇത്തരത്തിലായിരിക്കാം. പലപ്പോഴും തെറ്റായ ഉദ്ദേശത്തോട് കൂടെ തങ്ങളുടെ സ്വാർത്ഥ ലാഭത്തിനായി മറ്റുള്ളവരെ ഉപയോഗിക്കുകയുമാവാം അവരുടെ ലക്ഷ്യം. മദ്യ ലഹരിയിൽ സ്ത്രീപുരുഷ ഭേദമന്യേ ലൈംഗിക ചൂഷണം ചെയ്യുന്നവരും മദ്യം നൽകി ലൈംഗിക ദുരുപയോഗം ചെയ്യുന്നവരും കുറവല്ല.  ഇതുപോലെ  മദ്യം വാങ്ങി കൊടുക്കുന്നവനും അത് നിർബന്ധിച്ചു കുടിപ്പിക്കുന്നവനും പല ലക്ഷ്യങ്ങളുമുണ്ടാകാം എന്നോർക്കുക. ഇങ്ങനെയൊക്കെയാകാം മദ്യപാനം പലപ്പോഴും  ആത്മാർത്ഥ ബന്ധങ്ങൾക്ക് വരേ കോട്ടങ്ങൾ സംഭവിക്കുന്നതും വ്യക്തി സുരക്ഷയ്ക്കു വരെ ഭീഷണിയാകുന്നതും.
(ലേഖകന്‍ പ്രൊഫഷണൽ സോഷ്യൽ വർക്കർ, ചൈൽഡ് അഡോളസെണ്ട് & റിലേഷൻഷിപ് കൗൺസിലർ ആണ്)

English Summary:

Which Drunk Personality Are You? The Surprising Truth About Alcohol's Effects. Alcohol's Surprising Effects: Why You Act So Different After a Few Drinks.