നൂറു വയസ്സു വരെ ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ? എങ്കിൽ കഴിക്കാം ഈ ഭക്ഷണങ്ങൾ
ദീർഘായുസ്സിനായി പിന്തുടരാം ഈ ശീലങ്ങൾ ജീനുകളാണ് ആയുസ്സ് നിർണയിക്കുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാൽ ജീനുകൾക്ക് വളരെ ചെറിയ പങ്കു മാത്രമേ ഉള്ളൂ. ഭക്ഷണവും ജീവിതശൈലിയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് ആയുസ്സിനെ നിർണയിക്കുന്നത്. ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണമെങ്കിൽ ആരോഗ്യകരമായ ജീവിതശൈലി
ദീർഘായുസ്സിനായി പിന്തുടരാം ഈ ശീലങ്ങൾ ജീനുകളാണ് ആയുസ്സ് നിർണയിക്കുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാൽ ജീനുകൾക്ക് വളരെ ചെറിയ പങ്കു മാത്രമേ ഉള്ളൂ. ഭക്ഷണവും ജീവിതശൈലിയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് ആയുസ്സിനെ നിർണയിക്കുന്നത്. ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണമെങ്കിൽ ആരോഗ്യകരമായ ജീവിതശൈലി
ദീർഘായുസ്സിനായി പിന്തുടരാം ഈ ശീലങ്ങൾ ജീനുകളാണ് ആയുസ്സ് നിർണയിക്കുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാൽ ജീനുകൾക്ക് വളരെ ചെറിയ പങ്കു മാത്രമേ ഉള്ളൂ. ഭക്ഷണവും ജീവിതശൈലിയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് ആയുസ്സിനെ നിർണയിക്കുന്നത്. ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണമെങ്കിൽ ആരോഗ്യകരമായ ജീവിതശൈലി
ജീനുകളാണ് ആയുസ്സ് നിർണയിക്കുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാൽ ജീനുകൾക്ക് വളരെ ചെറിയ പങ്കു മാത്രമേ ഉള്ളൂ. ഭക്ഷണവും ജീവിതശൈലിയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാണ് ആയുസ്സിനെ നിർണയിക്കുന്നത്. ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണമെങ്കിൽ ആരോഗ്യകരമായ ജീവിതശൈലി ദിനചര്യയുടെ ഭാഗമാക്കണം. ഇതോടൊപ്പം പ്രധാനമാണ് ശരിയായ, ആരോഗ്യകരമായ ഭക്ഷണക്രമവും.
പ്രത്യേകിച്ച് ഏതെങ്കിലും ഒരു ഭക്ഷണം കഴിച്ചതു കൊണ്ട് ആയുസ്സ് കൂടില്ല. എന്നാൽ പോഷകങ്ങൾ ധാരാളമടങ്ങിയ ചില ഭക്ഷണങ്ങൾ ദീർഘായുസ്സ് നൽകും.
ഇലക്കറികളും പയർവർഗങ്ങളും
വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം അടങ്ങിയ ഇലക്കറികളും പയർ വർഗങ്ങളും ഇൻഫ്ലമേഷൻ തടയുകയും കോശങ്ങൾക്ക് ആരോഗ്യമേകുകയും ചെയ്യും.
ബെറിപ്പഴങ്ങൾ
ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ ബെറിപ്പഴങ്ങൾ, പ്രായമാകലിനും ഗുരുതര രോഗങ്ങൾക്കും കാരണമാകുന്ന ഓക്സീകരണ സമ്മർദത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
മുഴുധാന്യങ്ങൾ
മുഴുധാന്യങ്ങളിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളും നാരുകളും ഉണ്ട്. ഇവ ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ഉപാപചയ പ്രവർത്തനം വർധിപ്പിക്കുകയും ചെയ്യും.
നട്സ്, സീഡ്സ്
നട്സുകളും സീഡ്സും ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, പ്രധാനപ്പെട്ട മൈക്രോന്യൂട്രിയന്റുകൾ ഇവ അടങ്ങിയതാണ്. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
പുളിപ്പിച്ച ഭക്ഷണങ്ങൾ
യോഗർട്ട്, കിംചി തുടങ്ങിയ ഭക്ഷണങ്ങൾ പ്രോബയോട്ടിക്സ് ആണ്. ഇവ ആരോഗ്യകരമായ ഒരു ഗട്ട് മൈക്രോബിയോം നൽകുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയകൾ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
ബ്ലൂ സോൺ ഡയറ്റ്
ശരീരവും മനസ്സും ആരോഗ്യകരമാക്കുന്ന ഒരു സസ്യാധിഷ്ഠിത ഭക്ഷണരീതിയാണിത്. 95 ശതമാനവും പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ ഇവയായിരിക്കും ബ്ലൂ സോണിൽ ഉൾപ്പെട്ട ആളുകൾ കഴിക്കുന്നത്. ഇറച്ചി, പാലുൽപന്നങ്ങൾ, മധുരപലഹാരങ്ങൾ, മധുരപാനീയങ്ങൾ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഇവ വളരെ കുറച്ചു മാത്രമേ കഴിക്കാവൂ. കൂടാതെ പടികൾ കയറുക, പൂന്തോട്ടത്തിൽ ജോലിയെടുക്കുക, നടക്കുക തുടങ്ങിയ ശീലങ്ങളും ഇവർ പിന്തുടരും ഇവയെല്ലാം ആരോഗ്യകരമാണ്.
ഭക്ഷണശീലങ്ങൾ
ആരോഗ്യകരമാക്കുന്നതോടൊപ്പം മറ്റു ചില കാര്യങ്ങളും ആയുർദൈർഘ്യത്തെ സ്വാധീനിക്കുന്നുണ്ട്. അവ എന്തൊക്കെ എന്നറിയാം.
∙അമിതഭക്ഷണം ഒഴിവാക്കാം
വളരെ കുറച്ചു മാത്രം കാലറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആയുർദൈർഘ്യം കൂട്ടും. രോഗങ്ങൾ വരാനുള്ള സാധ്യതയും ഇത് കുറയ്ക്കും. കാലറി കുറയ്ക്കുന്നത് ശരീരഭാരവും കുടവയറും കുറയ്ക്കാനും സഹായിക്കും.
∙ആക്ടീവ് ആയിരിക്കാം
ദിവസവും 15 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കാം. ഇത് ആയുർദൈർഘ്യം കൂട്ടുന്നതോടൊപ്പം അകാലമരണത്തിനുള്ള സാധ്യത 4 ശതമാനം കുറയ്ക്കുന്നു.
∙ഉപേക്ഷിക്കാം പുകവലി
പുകവലിക്കുന്നവർക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് അകാലമരണത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്. പുകവലിക്കുന്നവർക്ക് ജീവിതത്തിലെ പത്തുവർഷങ്ങൾ വരെയാണ് നഷ്ടപ്പെടുന്നത്. നാൽപതു വയസ്സിനു മുൻപ് പുകവലി നിർത്തുന്നവർക്ക് മരണ സാധ്യത കുറയും. 35 വയസ്സിനു മുൻപ് പുകവലി നിർത്തുന്നവർക്ക് എട്ടരവർഷം ആയുസ്സിൽ അധികം ലഭിക്കും. അറുപതുകളിൽ പുകവലി നിർത്തിയാൽ ആയുസ്സിൽ 3.7 വര്‍ഷം ലഭിക്കും. എൺപതുകളിൽ പുകവലി നിർത്തുന്നതു കൊണ്ട് പോലും ആരോഗ്യ ഗുണങ്ങളുണ്ട്.
∙മദ്യപാനം നിയന്ത്രിക്കാം
അമിതമദ്യപാനം, കരൾ രോഗം, ഹൃദ്രോഗം, പാൻക്രിയാസിനുണ്ടാകുന്ന രോഗങ്ങൾ ഇവയ്ക്ക് കാരണമാകും. ഇത് അകാലമരണത്തിലേക്ക് നയിക്കും. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് മരണസാധ്യത 17 മുതൽ 18 ശതമാനം വരെ കുറയ്ക്കും. പോളിഫിനോൾ ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാൽ വൈൻ പൊതുവെ നല്ലതാണെന്ന് പറയാറുണ്ട്. എന്നാൽ ഇതും മിതമായേ ഉപയോഗിക്കാവൂ. സ്ത്രീകൾ 1–2 യൂണിറ്റിലും കുറവു മാത്രമേ ഉപയോഗിക്കാവൂ. ആഴ്ചതോറും മാക്സിമം 7 യൂണിറ്റ് വരെ ഇത് ആകാം. പുരുഷൻമാർക്കാവട്ടെ 3 യൂണിറ്റ് മിനിമവും 14 യൂണിറ്റ് മാക്സിമവും മാത്രമേ ഉപയോഗിക്കാവൂ.
ഉറക്കം
കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യത്തിനും ഉറക്കം ഏറെ പ്രധാനമാണ്. ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ കിടക്കാനും ഉണരാനും ശ്രദ്ധിക്കണം. ഉറക്കത്തിന്റെ സമയവും പ്രധാനമാണ്. ഉറക്കം തീരെ കുറയാനോ കൂടാനോ പാടില്ല. ദിവസം അഞ്ചു മുതൽ ഏഴു മണിക്കൂറിൽ കുറവ് ഉറങ്ങുന്നത് മരണസാധ്യത 12 ശതമാനം കൂട്ടും. 8 മുതൽ 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ആയുർദൈർഘ്യം 38 ശതമാനം വരെ കുറയ്ക്കും. വളരെ കുറച്ചു മാത്രം ഉറങ്ങുന്നത് ഇൻഫ്ലമേഷൻ ഉണ്ടാക്കുകയും പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. ഇവ ആയുർദൈർഘ്യം കുറയ്ക്കും.