ദീർഘ ചതുരാകൃതിയിലുള്ള മധുരക്കിഴങ്ങിനു പാൻക്രിയാസുമായി നല്ല സാമ്യമുണ്ട്. മധുരക്കിഴങ്ങിൽ വൈറ്റമിൻ എ, ബി6, വൈറ്റമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, സെലിനിയം, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാകരോട്ടിൻ, സിയാക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ പാൻക്രിയാസിനെ ഓക്സിഡേറ്റീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീർഘ ചതുരാകൃതിയിലുള്ള മധുരക്കിഴങ്ങിനു പാൻക്രിയാസുമായി നല്ല സാമ്യമുണ്ട്. മധുരക്കിഴങ്ങിൽ വൈറ്റമിൻ എ, ബി6, വൈറ്റമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, സെലിനിയം, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാകരോട്ടിൻ, സിയാക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ പാൻക്രിയാസിനെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്നു സംരക്ഷിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു
മധുരക്കിഴങ്ങിനു കുറഞ്ഞ ഗ്ലൈസീമിക് സൂചികയാണുള്ളത്. ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും പാൻക്രിയാസിന്റെ ആരോഗ്യം പരിപാലിക്കുകയും ചെയ്യുന്നു. ഇതു പാൻക്രിയാറ്റിക് കാൻസർ സാധ്യതയും കുറയ്ക്കുന്നു. മധുരക്കിഴങ്ങിൽ ആന്തോസയാനിൻ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റി ഇൻഫ്ലമേറ്റി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാകരോട്ടിൻ ഫ്രീറാഡിക്കലുകളിൽ നിന്നും പാൻക്രിയാസിനെ സംരക്ഷിക്കുന്നു.

ADVERTISEMENT

മധുരക്കിഴങ്ങിൽ പ്രീബയോട്ടിക്ക് ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതു കുടലിലെ നല്ല ബാക്ടീരിയകളെ നിലനിർത്തി ഗട്ട് മൈക്രോബയോമിനെ ആരോഗ്യകരമാക്കുന്നു. ആരോഗ്യമുള്ള ഗട്ട് മൈക്രോബയോം പാൻക്രിയാസിന്റെ ആരോഗ്യത്തിനും ആവശ്യമാണ്. ഇതു പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

കാൻസർ കോശങ്ങളെ അകറ്റുന്നു
കാൻസർ കോശങ്ങളെ അകറ്റുന്ന നിരവധി മൈക്രോന്യൂട്രിയന്റുകൾ മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി6 ധാരാളമടങ്ങിയിട്ടുള്ളതിനാൽ ഹൃയാഘാത സാധ്യത കുറയ്ക്കുന്നു. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമായ വൈറ്റമിൻ സി, അമിതവണ്ണം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു. മാംഗനീസ് ശരീരത്തിലെ എൻസൈമുകളുടെ പ്രവർത്തനത്തിനും മുറിവ് ഉണങ്ങുന്നതിനും സഹായിക്കുന്നു.

English Summary:

Sweet Potatoes: The Pancreas Powerhouse You Need in Your Diet. Fight Inflammation and Protect Your Pancreas The Sweet Potato Advantage.