കടന്നൽ കുത്തിയാൽ ആദ്യം ചെയ്യേണ്ടത് എന്ത്? മരണം സംഭവിക്കുമോ?
അലർജി മൂലമുള്ള റിയാക്‌ഷനാണു കടന്നലിന്റെ കുത്തേറ്റാൽ മരണകാരണമാകുന്നത്. കടന്നലുകൾ കുത്തിയാൽ ഒരു വിഷമാണു ശരീരത്തിലെത്തുന്നത്. വിഷവസ്തു എത്തുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമുണ്ടാകും. ഇതുവഴി ശ്വാസതടസം, ശബ്ദം നഷ്ടപ്പെടൽ, നെഞ്ചിൽ നീർക്കെട്ട്, ഛർദി എന്നിവ ഉണ്ടായി മരണം സംഭവിക്കാം. ശ്വാസകോശം, ഹൃദയം

അലർജി മൂലമുള്ള റിയാക്‌ഷനാണു കടന്നലിന്റെ കുത്തേറ്റാൽ മരണകാരണമാകുന്നത്. കടന്നലുകൾ കുത്തിയാൽ ഒരു വിഷമാണു ശരീരത്തിലെത്തുന്നത്. വിഷവസ്തു എത്തുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമുണ്ടാകും. ഇതുവഴി ശ്വാസതടസം, ശബ്ദം നഷ്ടപ്പെടൽ, നെഞ്ചിൽ നീർക്കെട്ട്, ഛർദി എന്നിവ ഉണ്ടായി മരണം സംഭവിക്കാം. ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് അവയുടെ പ്രവർത്തനം തകരാറിലാക്കാനും കഴിയും.
ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് ഒന്നോ രണ്ടോ കുത്തു കിട്ടിയാലും അതു ഗുരുതരമാകാറില്ല. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളും അലർജിയും ഉള്ളവർക്കു കടന്നലിന്റെ കുത്തേറ്റാൽ മരണകാരണമായേക്കാം.
കൂടുതൽ അളവിൽ കുത്തേൽക്കുന്നതും സ്ഥിതി ഗുരുതരമാക്കും.
കടന്നലിന്റെ കുത്തേറ്റാൽ ഉടൻ കുത്തേറ്റ ഭാഗം വെള്ളം ഉപയോഗിച്ചു നന്നായി കഴുകണം. ശേഷം, കുത്തേറ്റ ഭാഗത്ത് ഐസ് വയ്ക്കണം. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. ചിലരിൽ കടന്നലിന്റെ കുത്തേറ്റു 12 മണിക്കൂർ കഴിഞ്ഞ ശേഷമാകും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. കടന്നലിന്റെ കുത്തേൽക്കുന്ന സ്ഥലത്ത് ചിലർ മഞ്ഞൾ, ടൂത്ത് പേസ്റ്റ്, തേൻ എന്നിവ പുരട്ടുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ ഇതിനു ശാസ്ത്രീയ അടിത്തറയില്ല.
(വിവരങ്ങൾ നൽകിയത്: ഡോ. ബി.പത്മകുമാർ (പ്രിൻസിപ്പൽ, കൊല്ലം മെഡിക്കൽ കോളജ്), ഡോ. പ്രശാന്തകുമാർ (മെഡിസിൻ വിഭാഗം അഡിഷനൽ പ്രഫസർ, കോട്ടയം മെഡിക്കൽ കോളജ്))