സ്ത്രീയുെട ജീവിതചക്രം ശാരീരികവും മാനസികവുമായ ആരോഗ്യവെല്ലുവിളികൾ നിറഞ്ഞതാണ്. കൗമാരകാലം മുതൽ ആർത്തവവിരാമം വരെയുള്ള കാലയളവിൽ നിരവധി മാറ്റങ്ങളിലൂടെയാണ് സ്ത്രീ കടന്നു പോകുന്നത്. ഈ കാലങ്ങളിലെല്ലാം ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ സ്ത്രീയും മനസ്സിലാക്കേണ്ടതുണ്ട്. 1. യൗവനാരംഭം (Puberty) ഈ

സ്ത്രീയുെട ജീവിതചക്രം ശാരീരികവും മാനസികവുമായ ആരോഗ്യവെല്ലുവിളികൾ നിറഞ്ഞതാണ്. കൗമാരകാലം മുതൽ ആർത്തവവിരാമം വരെയുള്ള കാലയളവിൽ നിരവധി മാറ്റങ്ങളിലൂടെയാണ് സ്ത്രീ കടന്നു പോകുന്നത്. ഈ കാലങ്ങളിലെല്ലാം ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ സ്ത്രീയും മനസ്സിലാക്കേണ്ടതുണ്ട്. 1. യൗവനാരംഭം (Puberty) ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീയുെട ജീവിതചക്രം ശാരീരികവും മാനസികവുമായ ആരോഗ്യവെല്ലുവിളികൾ നിറഞ്ഞതാണ്. കൗമാരകാലം മുതൽ ആർത്തവവിരാമം വരെയുള്ള കാലയളവിൽ നിരവധി മാറ്റങ്ങളിലൂടെയാണ് സ്ത്രീ കടന്നു പോകുന്നത്. ഈ കാലങ്ങളിലെല്ലാം ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ സ്ത്രീയും മനസ്സിലാക്കേണ്ടതുണ്ട്. 1. യൗവനാരംഭം (Puberty) ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീയുടെ ജീവിതചക്രം ശാരീരികവും മാനസികവുമായ ആരോഗ്യവെല്ലുവിളികൾ നിറഞ്ഞതാണ്. കൗമാരകാലം മുതൽ ആർത്തവവിരാമം വരെയുള്ള കാലയളവിൽ നിരവധി മാറ്റങ്ങളിലൂടെയാണ് സ്ത്രീ കടന്നു പോകുന്നത്. ഈ കാലങ്ങളിലെല്ലാം ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ സ്ത്രീയും മനസ്സിലാക്കേണ്ടതുണ്ട്.

1. യൗവനാരംഭം (Puberty)
ഈ ഘട്ടത്തിലാണ് മുതിർന്ന ആളെപ്പോലെ ശരീരം പ്രവർത്തിച്ചു തുടങ്ങുന്നത്. ശരീരം ഹോർമോണുകളെ പുറപ്പെടുവിക്കാനും അണ്ഡം ഉൽപാദിപ്പിക്കാനും ആരംഭിക്കും. 10 മുതൽ 14 വയസ്സു വരെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്.

ADVERTISEMENT

∙ശരീരത്തിന്റെ ആകൃതിയിൽ – സ്തനങ്ങൾ, അരക്കെട്ട് ഇവയിൽ മാറ്റങ്ങൾ
∙വജൈനൽ ഹെയർ ഗ്രോത്ത്
∙വൈകാരികമായ മാറ്റങ്ങൾ
∙പെരുമാറ്റത്തിൽ മാറ്റം
∙എതിർലിംഗത്തോടുള്ള ആകർഷണം

Representative image. Photo Credit: Shelyna Long/istockphoto.com

കൗമാരത്തിന്റെ തുടക്കത്തിൽ പ്രായപൂർത്തിയാകൽ രണ്ടു വർഷത്തിനു ശേഷം ആരംഭിക്കും. ആദ്യമൊക്കെ ഇത് വേദന നിറഞ്ഞതാകും. ഇത് മൂലം വൈകാരികമായ മാറ്റം, മുഖക്കുരു, പ്രതിഛായയെക്കുറിച്ചുള്ള ചിന്ത ഇതൊക്കെ വരാം.

ഋതുവാകുന്ന സമയത്ത് ഉണ്ടാകുന്ന മാറ്റങ്ങളെ കൈകാര്യം ചെയ്യാം.
∙രക്ഷിതാവിനോടോ സഹോദരങ്ങളോടോ നിങ്ങൾക്കുണ്ടാവുന്ന മാറ്റങ്ങളെപ്പറ്റി തുറന്നു സംസാരിക്കാം.
∙അയൺ, കാൽസ്യം, വിറ്റമിനുകൾ തുടങ്ങിയവ ലഭിക്കാൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കൊഴുപ്പുള്ള ഭക്ഷണങ്ങളും ഒഴിവാക്കാം.
∙ആർത്തവസമയത്ത് ശുചിത്വം പാലിക്കാം. വെള്ളവും സോപ്പും ഉപയോഗിച്ച് യോനി വൃത്തിയാക്കാം. പരുക്കൻ സോപ്പുകൾ ഒഴിവാക്കാം.

കൗമാരവും യൗവനാരംഭവും
15 മുതൽ 25 വയസ്സുവരെയുള്ള പ്രായം മാറ്റത്തിന്റെ ഘട്ടമാണ്. ഈ സമയത്താണ് ശരീരവുമായി കംഫർട്ടബിൾ ആവുന്നതും, നിങ്ങൾ ആരാണെന്ന് സ്വയം തിരിച്ചറിയുന്നതും. ഈ കാലയളവിൽ,

ADVERTISEMENT

∙മാനസികാരോഗ്യം ആയിരിക്കണം പ്രധാനം.
∙സമപ്രായക്കാരുടെ പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കാതെ ശ്രദ്ധിക്കുക. അങ്ങനെയുണ്ടെങ്കിൽ സഹായം േതടുക.
∙ഉറക്കം തടസ്സപ്പെടാതെ നോക്കുക.
∙സമീകൃതാഹാരം ശീലമാക്കാം.

Representative Image. Photo Credit : LaylaBird / iStockPhoto.com

ഈ പ്രായത്തില്‍ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS), പോളി സിസ്റ്റിക് ഒവേറിയൻ ഡിസീസ് (PCOD) ഇവ ക്രമം തെറ്റിയ ആർത്തവം മൂലമോ ആർത്തവം വരാഞ്ഞതു മൂലമോ ഉണ്ടാകാം. കൂടാതെ ശരീരഭാരം കൂടുക, മുഖക്കുരു, വന്ധ്യത, മുടികൊഴിച്ചിൽ എന്നിവയും ഉണ്ടാകാം. ജീവിതശൈലിയിൽ മാറ്റം വരുത്തുക വഴി ഈ പ്രശ്നങ്ങൾ പരിഹരിക്കാം. സ്തനാർബുദം, അണ്ഡാശയ അർബുദം, സെർവിക്കൽ കാൻസർ എന്നിവയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകേണ്ടത് പ്രധാനമാണ്. രോഗലക്ഷണങ്ങൾ, കാരണങ്ങൾ ഇവയും അറിഞ്ഞിരിക്കണം.

ആർത്തവ വിരാമം
ആർത്തവം അവസാനിച്ചശേഷമുള്ള വർഷങ്ങളിൽ സ്ത്രീകൾക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. ചിലപ്പോൾ പ്രതീക്ഷിക്കാതെ വർധിച്ച അളവിൽ രക്തസ്രാവം ഉണ്ടാകാം. ഗർഭാശയത്തിലെ മുഴകൾ (Fibroids) ആകാം ഇതിനു കാരണം.

ആർത്തവ വിരാമ ഘട്ടങ്ങളിൽ വിഷാദം, ഉത്കണ്ഠ എന്നിവയുണ്ടാകാം. ഈ സമയങ്ങളിൽ കുടുംബത്തിലുള്ളവരോടും സുഹൃത്തുക്കളോടും സംസാരിക്കാം. മെച്ചപ്പെട്ട ജീവിതശൈലി പിന്തുടരാനും ശ്രദ്ധിക്കാം.

ADVERTISEMENT

ആരോഗ്യകരമായ ജീവിത ശൈലിക്ക് ചില നുറുങ്ങുകൾ
∙ആരോഗ്യ പരിശോധനകൾ
ഇത് ഗുരുതര രോഗങ്ങൾ ഉണ്ടെങ്കിൽ നേരത്തെ കണ്ടെത്താൻ സഹായിക്കും.

∙നല്ല ഉറക്കം
സമ്മർദമില്ലാത്ത മനസ്സിനും ആരോഗ്യമുള്ള ശരീരത്തിനും തടസ്സമില്ലാത്ത ഉറക്കം ആവശ്യമാണ്.

∙ആരോഗ്യ ഭക്ഷണം
കൊഴുപ്പുള്ളതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഒരു ദിവസം 20 മിനിറ്റ് എങ്കിലും ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരീരഭാരം നിയന്ത്രിക്കാനും സമ്മർദമകറ്റാനും സഹായിക്കും.

English Summary:

Health Tips for Women at Every Stage of Life