മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും

മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും പല മാറ്റങ്ങൾ സംഭവിക്കുകയും രോഗപ്രതിരോധശേഷി വ്യത്യാസപ്പെടുകയും ചെയ്യുന്നു. 

എന്തുകൊണ്ട് കർക്കടകചികിത്സ?
ഇന്ത്യയിൽ ശിശിരം, വസന്തം, ഗ്രീഷ്‌മം, വർഷം, ശരത്, ഹേമന്തം എന്നീ 6 ഋതുക്കളാണ് കാണപ്പെടുന്നത്. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും തന്നെ വ്യത്യാസപ്പെട്ടുമിരിക്കും. കേരളത്തിൽ സുപ്രധാനമായി ശരത്, ഹേമന്തം, ഗ്രീഷ്‌മം, വർഷം എന്നീ 4 ഋതുക്കളാണ് ഉണ്ടാകാറ്. ഒരു ഋതു പോയി മറ്റൊന്ന് വരുന്ന ഘട്ടത്തെ ഋതുസന്ധി എന്ന് വിളിക്കുന്നു. ഒരു ഋതുവിന്റെ അവസാന 7 ദിനങ്ങളും അടുത്ത ഋതുവിന്റെ ആദ്യ 7 ദിനങ്ങളും ആണ് ഇതിൽ കണക്കാക്കപ്പെടുന്നത്. കാലാവസ്ഥയിലെ ഈ മാറ്റം കാരണം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കും. ആയുർവേദ വിധിയനുസരിച്ച് ഒരു ഋതുവിൽ കോപിച്ച ദോഷങ്ങളെ പുറന്തള്ളാൻ പറ്റിയ ഉത്തമ സമയമാണ് ഋതുസന്ധി. ഈ ഘട്ടത്തിൽ ജീവിത ചര്യകളിലും ആഹാരകാര്യങ്ങളിലും പാലിക്കേണ്ടവ ആയുർവേദ ഗ്രന്ഥങ്ങളിൽ  പ്രതിപാദിക്കുന്നുണ്ട്.

Representational Image Image Credit: puhhha/istockphoto.com
ADVERTISEMENT

സൂര്യൻ ചലിക്കുന്നതനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളുടെ ആരോഗ്യത്തിൽ വ്യത്യാസമുണ്ടാകും ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരായനം എന്നും ദക്ഷിണായനം എന്നും രണ്ടു വിഭാഗമായി ഋതുക്കളെ വേർതിരിച്ചിട്ടുണ്ട്. കർക്കടകം ഒന്നുമുതൽ ധനു വരെയാണ് ദക്ഷിണായനം. ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേക്ക് കടക്കുമ്പോൾ മനുഷ്യരുടെ ആരോഗ്യത്തിൽ പ്രകടമായ മാറ്റം ഉണ്ടാകും. പ്രധാനമായും രോഗപ്രതിരോധശേഷി കുറയും. ഇതിനെ തുടർന്ന് അസുഖങ്ങൾ പെട്ടെന്ന് വരാൻ സാധ്യതയുണ്ട്. സാധാരണയായി വെയിലും മഴയും ഇടവിട്ട് വരുന്ന കർക്കടക മാസത്തിൽ ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെടാറുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് കർക്കടകമാസം ചികിത്സയ്ക്കായി മാറ്റിവെയ്ക്കുന്നത്. കർക്കടകത്തിൽ ദഹനശക്തിയും ദേഹബലവും നന്നേ കുറഞ്ഞിരിക്കും. തിരക്കുപിടിച്ച ഇന്നത്തെ ദൈനംദിന ചുറ്റുപാടിന് ആവശ്യമായ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഊന്നൽ നൽകുന്നതാണ് കർക്കടകചികിത്സ. ഔഷധങ്ങളുടെ ഫലസിദ്ധി വർധിക്കുന്ന കാലമത്രെ കർക്കടകം. മറ്റു ചികിത്സകൾ ചെയ്യാൻ കഴിയാത്തവർക്ക്, കർക്കടകത്തിൽ ഒരു മാസം കൃത്യമായ ഭക്ഷണശീലങ്ങളിലൂടെയും ഔഷധ സേവനത്തിലൂടെയും മറ്റും ആരോഗ്യം പ്രദാനം ചെയ്യുന്ന ഒരു സമഗ്രചികിത്സാരീതിയാണിത്. അതുകൊണ്ടുതന്നെ ഒരു മാസം ചെയ്യുന്ന ചികിത്സ ഒരു വർഷത്തേക്കു തന്നെ ആരോഗ്യത്തിനും മുതൽക്കൂട്ടാകുന്നു. കേരളത്തിന്റെ തനതു കാലാവസ്ഥയ്ക്കും ജീവിതചര്യയ്ക്കും ഭക്ഷണ രീതിക്കുമനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന കർക്കടക ചികിത്സ ഇന്ന് നമ്മുടെ കേരളം വിട്ടു വിദേശരാജ്യങ്ങളിൽ പോലും പ്രസിദ്ധി നേടി കഴിഞ്ഞു.

ചികിത്സയ്ക്കുമുൻപ് ശരീരത്തെ ഒരുക്കണം
ശരീരമാലിന്യങ്ങളെ നിർമാർജനം ചെയ്യുകയാണ് കർക്കടക ചികിത്സയുടെ പ്രധാനലക്ഷ്യം. ഉഴിച്ചിൽ, പിഴിച്ചിൽ, നവരക്കിഴി, ധാര, തല പൊതിച്ചിൽ തുടങ്ങിയ കേരളീയ ചികിത്സകളോടൊപ്പം തന്നെ പഞ്ചകർമ്മ ചികിത്സയും ചെയ്യുന്നത് ശരീരത്തിൽ അടിഞ്ഞു കൂടിയ ദോഷങ്ങൾ പുറന്തള്ളി ദേഹബലം വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. മഴക്കാലത്തുണ്ടാകുന്ന അഗ്നി വൈഷമ്യത്തെ അകറ്റി ശരീരധാതുക്കൾക്ക് പോഷണം നൽകാനും സ്രോതസ്സുകളുടെ രോധം മാറ്റാനും ഇതുവഴി സാധിക്കുന്നു. ഓരോരുത്തരുടെയും ശാരീരിക-മാനസിക പ്രകൃതി, തൊഴിൽ, ജീവിതശൈലി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ചികിത്സ.

ചികിത്സ ഏതായാലും ആരംഭിക്കുന്നതിനുമുൻപായി ശരീരത്തെ ഒരുക്കേണ്ടതുണ്ട്. ചികിത്സ ആരംഭിക്കുന്നതിനുമുൻപ് വൈദ്യനിർദേശപ്രകാരം യുക്തമായ ഔഷധം സേവിച്ച് വയറിളക്കണം. ശരീരശുദ്ധി വരുത്തിയ ശേഷം, തടവൽ, പിഴിച്ചിൽ, ധാര, കിഴികൾ ഇവയിൽ ഏതും ശരീരപ്രകൃതിയ്ക്കനുസരിച്ച് ഒരു ഡോക്‌ടറുടെ സാന്നിധ്യത്തിൽ ചെയ്യാവുന്നതാണ്.

ayurveda massage alternative healing therapy.beautiful caucasian female getting shirodhara treatment lying on a wooden table in India salon

ജീവിതശൈലി മാറ്റാം
ചികിത്സയോടൊപ്പം ജീവിതചര്യകളിലും മാറ്റങ്ങൾ വരുത്തണം. കർക്കടകത്തിൽ മാത്രമല്ല, എല്ലാ കാലത്തും ഇത് പിന്തുടരുകയും വേണം.

ADVERTISEMENT

എന്ത് കഴിക്കാം 
ഭക്ഷണകാര്യത്തിൽ നമ്മൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് കർക്കടകം. പാകം ചെയ്ത ആഹാരം മാത്രം സേവിക്കുക. ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാൻ അത്താഴം 8 മണിക്ക് മുമ്പ് കഴിക്കുക. ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് നിത്യജീവിതത്തിലും ഒഴിവാക്കുന്നത് നന്ന്. ദഹിക്കാൻ എളുപ്പമുള്ളവ കഴിക്കാം. പുളി, ഉപ്പ് രസങ്ങളുള്ള ആഹാരങ്ങൾ ഉൾപ്പെടുത്താം. ക്ഷാരഗുണം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും നല്ലത്. കുമ്പളം, മത്തൻ, ചേന, സവാള, വെളുത്തുള്ളി, തക്കാളി തുടങ്ങിയ പച്ചക്കറികളും മുന്തിരി, ഉറുമാമ്പഴം, നാരങ്ങ, പൈനാപ്പിൾ എന്നീ പഴങ്ങളും ആവാം. ധാന്യങ്ങളായി അരി, ഗോതമ്പ് എന്നിവ കഴിക്കാം. ചെറുപയർ, സൂപ്പ്, തേൻ എന്നിവ നല്ലതാണ്. 

എന്തു കുടിക്കാം
കുടിക്കാനായി, തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ജീരകം, ചുക്ക്, കൊത്തമല്ലി ഇവ ഏതെങ്കിലും ഇട്ട് വെള്ളം തിളപ്പിക്കാം. മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, രാമച്ചം, പർപ്പടകപ്പുല്ല് ഇവയിട്ട് തിളപ്പിച്ചുണ്ടാക്കുന്ന പാനീയം വളരെ മികച്ചതാണ്. ഉചിതമായ അരിഷ്ടാസവങ്ങൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം സേവിക്കുക.

ശരീര ദുർഗന്ധമകറ്റാനായി രാമച്ചം, തുളസിയില, നാല്‌പാമരം എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കാം. കുളിക്കുന്നതിനുമുൻപ് ദേഹത്ത് എണ്ണയോ കുഴമ്പോ തേച്ചുപിടിപ്പിക്കാം. എണ്ണ തേച്ചു കുളി രക്തചംക്രമണം വർധിപ്പിക്കുവാനും ശരിര ക്ഷീണം അകറ്റി ഊർജ്ജം കൈവരാനും ജരാനരകൾ തടയാനും, ത്വക്കിനും ഏറെ ഗുണകരമാകുന്നു.

വീടും പരിസരവും അപരാജിതധൂപ ചൂർണം ഉപയോഗിച്ച് പുകയ്ക്കുക. പുറത്ത് പോയിവന്നാൽ കൈകാലുകൾ അല്പം ഉപ്പ് ചേർത്ത വെള്ളത്തിൽ കഴുകി വെളിച്ചെണ്ണ പുരട്ടാം. അതോടൊപ്പം മലമൂത്രവിസർജനം കൃത്യസമയത്ത് നടത്തണം. വസ്ത്രങ്ങൾ നന്നായി ഈർപ്പം അകറ്റി ധരിക്കുക.

ADVERTISEMENT

∙പ്രമേഹം, അമിത ബി.പി, കൊളസ്ട്രോൾ എന്നീ പ്രശ്‌നങ്ങളുള്ളവർ അതിനുള്ള മരുന്നുകൾ കർക്കടകത്തിലും തുടരണം.

ഒഴിവാക്കേണ്ടവ
പഴകിയതും ഫ്രിഡ്‌ജിൽ സൂക്ഷിച്ചവയും വീണ്ടും ചൂടാക്കിയവയും ജങ്ക് ഫുഡ്‌സ് എന്നിവ പാടെ ഉപേക്ഷിക്കുക. പാക്കറ്റിലും ടിന്നിലുമടച്ച പാനീയങ്ങൾ, മദ്യം, ബിയർ എന്നിവ ഒഴിവാക്കാം.

അമിതമായിട്ടുള്ള മാംസാഹാരങ്ങളുടെയും മദ്യം, പുകവലി എന്നിവയും കുറയ്ക്കുക. പകലുറങ്ങുന്നതും രാത്രി ഉറക്കമൊഴിക്കുന്നതും ഒഴിവാക്കണം.

ഔഷധക്കഞ്ഞി
ആഹാരത്തിലെ പോഷകാംശങ്ങളുടെ ദഹനവും ആഗിരണവും സുഗമമാക്കുന്ന ഔഷധക്കഞ്ഞികൾ രോഗാതുരത കൂടിയ കർക്കടക മാസത്തിൽ പ്രതിരോധ ശേഷി ക്രമീകരിയ്ക്കുന്നതിന് വളരെ പ്രയോജനപ്പെടുന്നു.

കർക്കിടക കഞ്ഞിയുടെ ഗുണങ്ങൾ
പ്രതിരോധശേഷി വർധിപ്പിക്കുന്നു. ശരീരത്തെ വിഷവിമുക്തമാക്കുകയും ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും നിലവിലുളള വൈകല്യങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും രക്തയോട്ടം സുഗമമാക്കാനും സുഖ നിദ്രക്കും, സന്ധികൾക്ക് അയവും സുഖശോധനയും നൽകുവാനും ഇത് സഹായിക്കും.

Representative image. Photo Credit: santhosh_varghese/istockphoto.com

ആയുർവേദ വിധിപ്രകാരം ചികിത്സയ്ക്കായും രോഗപ്രതിരോധത്തിനായും ശരീരപുഷ്ട‌ിക്കായും വിവിധതരം ഔഷധക്കഞ്ഞിക്കൂട്ടുകൾ (പേയ) പ്രതിപാദിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ദേഹപ്രകൃതിക്കനുസരിച്ചും ദഹനശക്തിക്കനുസരിച്ചും വേണം ഔഷധക്കഞ്ഞിക്കൂട്ട് തീരുമാനിക്കുവാൻ. കർക്കടകക്കഞ്ഞി പ്രായമായവർക്കും കുട്ടികൾക്കും ഉപയോഗിക്കാം. എളുപ്പം ദഹിക്കുന്ന ഔഷധ കഞ്ഞികൾ പ്രായമായവർക്ക് വളരെ അഭികാമ്യമാണ്. കർക്കടകക്കഞ്ഞി കുട്ടികൾക്ക് നൽകുമ്പോൾ തേങ്ങാപ്പാല്, ജീരകം ആവശ്യമെങ്കിൽ അല്‌പം കരിപ്പെട്ടി, ശർക്കര എന്നിവ ചേർത്ത് സ്വാദിഷ്ടമായി നൽകുന്നതാണ് ഉത്തമം.

പ്രമേഹം, ഹ്യദ്രോഗം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ, വൈദ്യനിർദ്ദേശത്താൽ മാത്രം ഔഷധക്കഞ്ഞിക്കൂട്ട് സേവിക്കേണ്ടതാകുന്നു. പ്രമേഹ രോഗികൾക്ക് സാധാരണ കഞ്ഞിക്ക് പകരം തവിടുളള അരിയോട് ഒന്നിച്ച് ചാമ, തിന, വരക്, ബാർലി ഗോതമ്പോ റാഗിയോ എന്നിവ ചേർത്ത് കഞ്ഞിയാക്കിയാൽ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്തുന്നതിനു കൂടുതൽ നല്ലതാണ്. പ്രമേഹ പ്രതിരോധമരുന്നുകൾ അതിൽ ചേർക്കുകയും ചെയ്യാം.

പനിയുള്ള അവസ്ഥകളിൽ അമിതമായി തേങ്ങ ചേർക്കാതെ മുയൽ ചെവിയൻ, മുക്കുറ്റി, പൂവാംകുറുൽ, മുത്തങ്ങ ഇവ ചേർത്ത് കഞ്ഞി വെക്കുന്നത് വളരെ നല്ലതാണ്

കർക്കടകക്കഞ്ഞിയ്‌ക്കൊപ്പം മുതിര, ചെറുപയർ എന്നീ പയർ വർഗ്ഗങ്ങളും പച്ചക്കറികളും ചേർത്ത് തയ്യാറാക്കിയ സൂപ്പ് ഉപയോഗിക്കുകയോ അല്ലാത്തപക്ഷം അധികമായി മസാലകളോ എണ്ണയോ ചേർക്കാത്ത കറികളോ ഉപയോഗിക്കാവുന്നതാണ്.

ശരിയായ അളവിൽ അന്നജവും മാംസ്യവും കൊഴുപ്പും ധാതുലവണങ്ങളും ചേർത്ത് തയ്യാറാക്കുന്ന ഈ ഔഷധക്കഞ്ഞികൾ പതിവായി കഴിക്കുന്ന ആഹാരത്തിന് പകരം ഒരു നേരത്തെ പ്രധാന ഭക്ഷണമായി തന്നെ ഉൾപ്പെടുത്താവുന്നതാണ്. രാത്രി ഭക്ഷണം ഔഷധക്കഞ്ഞിയാക്കുന്നത് ഏറെ ഫലപ്രദമാകും. ചെറിയുള്ളി നെയ്യിൽ വറുത്ത് ചേർത്ത് അല്പം ഇന്തുപ്പും ചേർത്ത് കഞ്ഞിയിൽ ഉപയോഗിക്കാം. ചുക്ക്, ജീരകം, മല്ലി, കുരുമുളക് എന്നിവചേർത്തും ഔഷധക്കഞ്ഞി ഒരുക്കാവുന്നതാണ്.

Photo Credit: Novikov Alex/ Shutterstock.com

വിപണിയിൽ ലഭിക്കുന്ന ഔധഷക്കഞ്ഞിക്കൂട്ടുകൾ അല്ലാതെ വീടുകളിൽ നമുക്ക് സ്വന്തമായും എളുപ്പത്തിൽ ഉണ്ടാക്കാം. ഇതിനായി മട്ടയരിയോ, ഞവരയരിയോ ആവശ്യാനുസരണം എടുക്കാം. വെന്ത അരിയലേക്ക് മുക്കുറ്റി, കീഴാർനെല്ലി, ചെറു തഴുതാമ, മുയൽച്ചെവിയൻ, കറുക, കടലാടി. പൂവാംകുറുന്നില, നിലംപരണ്ട, തൊട്ടാവാടി, കുറുന്തോട്ടി, തുളസി തകര ഇവയിൽ ലഭ്യമായ ഇലകളുടെ ഇടിച്ചു പിഴിഞ്ഞ നീരും കൂടാതെ മേമ്പൊടിയായി ഉലുവ, ചുക്ക്, ജീരകം, കുരുമുളക് എന്നിവയും പൊടിച്ചതും ഇവ നല്ലവണ്ണം കുറുകിയ ശേഷം, തേങ്ങാപ്പാലും ഇന്തുപ്പും ചേർത്ത് ചെറു ചൂടോടെ സേവിക്കാം.

ഉലുവക്കഞ്ഞി
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും വീട്ടിൽ സുഗമമായി ലഭിക്കുന്നവയും ആണ് ഇതിന്റെ ചേരുവകൾ. ഉലുവ തലേ ദിവസം കഴുകി കുതിർത്തു വയ്ക്കുക. പിറ്റേന്ന് രാവിലെ നെല്ലുകുത്തരി കഴുകിയതും ഉലുവയും ചേർത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് ഉരുക്കിയ ശർക്കരയും ചേർത്ത്, വറ്റിവരുമ്പോൾ ചിരകിയ തേങ്ങയും ചേർക്കാം. വാതരോഗങ്ങൾക്കും സ്ത്രീരോഗങ്ങൾക്കും ഉദരരോഗങ്ങൾക്കും ഉത്തമമാണ് ഉലുവ. കർക്കടകമാസത്തിൽ പിന്തുടരുന്ന മറ്റൊരു ആഹാരരീതിയാണ് പത്തില വയ്ക്കൽ. 10 വ്യത്യസ്ത‌മായ ചെടികളുടെ മൂപ്പെത്താത്ത ഇലകൾ ചെറുതായി നുറുക്കി കറികളായും തോരനായും ഉപയോഗിക്കാം. തഴുതാമ, മത്തനില, കുമ്പളത്തില, പയറില, ചീര, മുത്തിൾ, വേലിച്ചീര, മണിത്തക്കാളിയില എന്നിവയാണ് പത്തിലകൾ. ഇവയ്ക്ക് പ്രാദേശികഭേദമുണ്ട്. 

മുക്കുടി സേവ
വെണ്ണ മാറ്റിയ മോരിൽ (വെളളം ചേർത്ത് മിക്സ‌ിയിൽ കടഞ്ഞെടുത്തത് ) ആയുർവേദ മരുന്നുകൾ ചേർത്തുണ്ടാക്കുന്ന പാനീയമാണ് മുക്കുടി.

ചേരുവകൾ
മുത്തിൾ നീര് 20 ml
പുലിയാറൽ നീര് 20 ml
കുടകപ്പാലയരി 1 g
കുരുമുളക്1 g
കൊത്തമ്പാലയരി2 g
അയമോദകം 2 g
ചുക്ക് 2 g
ഉലുവ 2 g
മഞ്ഞൾ 1 g
ഇന്തുപ്പ്2 pinch
മോര് 150 ml

ഉണ്ടാക്കുന്ന വിധം
1. എടുത്ത് വെച്ചിരിക്കുന്ന ഔഷധങ്ങളുടെ നീര്, പുളിയില്ലാത്ത മോരുമായി ചേർക്കുക.
2. മറ്റുള്ള ചേരുവകൾ പൊടിച്ച് ചേർക്കുക. ഇന്തുപ്പ് ചേർത്ത് വീണ്ടും മിക്‌സ് ചെയ്യുക.
3. ഈ മരുന്ന് വെറും വയറ്റിൽ ഒന്ന് മുതൽ മൂന്ന് ദിവസം വരെ കഴിക്കാവുന്നതാണ്.

സ്ത്രീകൾക്ക് പ്രത്യേകശ്രദ്ധ
രോഗപ്രതിരോധശേഷി കുറയുന്ന മഴക്കാലത്ത് സ്ത്രീകൾക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കൗമാരക്കാർക്ക് തവിടുള്ള ധാന്യങ്ങൾ, എള്ള്,  മുതിര, വാഴപ്പിണ്ടി, വെളുത്തുള്ളി, മുട്ട എന്നിവയടങ്ങിയ ആഹാരം ശീലിക്കാം. ഒപ്പം ലഘുവ്യായാമങ്ങളും ചെയ്യണം. ച്യവനപ്രാശം, അമൃതപ്രാശം എന്നിവയിൽ ഏതെങ്കിലും ശീലിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. 

ആർത്തവവിരാമത്തിന്റെ ഫലമായുള്ള അസ്വസ്ഥതകൾ മഴക്കാലത്ത് വർധിക്കാനിടയുണ്ട്. തവിടുള്ള ധാന്യങ്ങൾ, മഞ്ഞൾ, പച്ചക്കറികൾ എന്നിവയടങ്ങിയ ആഹാരമാണ് ഉചിതം. ചേമ്പ്, ചേന, കാച്ചിൽ എന്നിവയെല്ലാം മാറിമാറി ഭക്ഷണത്തിലുൾപ്പെടുത്താം.

Image credits : suriya yapin / Shutterstock.com

കേശസംരക്ഷണം
മഴക്കാലത്ത് തലമുടിയുടെ ആരോഗ്യത്തിലും അല്പം ശ്രദ്ധവേണം. താരനും മുടിക്കായയും വരാൻ സാധ്യത കൂടുതലുള്ള സമയമാണിത്. മുടി കഴുകാൻ അധികം ചൂടോ തണുപ്പോ ഇല്ലാത്ത വെള്ളമാണ് ഉത്തമം. ഓരോരുത്തർക്കും അനുയോജ്യമായ എണ്ണമാത്രം ഉപയോഗിക്കുക. എണ്ണ അധികനേരം തലയോട്ടിയിൽ നിർത്തരുത്. താളി ഉപയോഗിച്ച് കഴുകാം. ഷാംപൂ ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവർ സൾഫേറ്റ് ഫ്രീയായ വീര്യം കുറഞ്ഞവ ഉപയോഗിക്കാം. അഷ്ടഗന്ധം മുതലായ ഔഷധക്കൂട്ടുകളിട്ട പുക തലമുടിയിൽ കൊള്ളിക്കുന്നത് മുടിക്കായ തടയാൻ നല്ലതാണ്.

English Summary:

Karkidaka Treatment Benefits