ഇന്ന് മൊബൈല്‍ ഫോണും ലാപ്ടോപ്പും െടലിവിഷനും എല്ലാം ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. ഇവയുമായുള്ള വർധിച്ച സമ്പർക്കം കണ്ണുകൾക്ക് ദോഷം െചയ്യും. ദീർഘനേരം ഉള്ള സ്ക്രീൻ ഉപയോഗം കണ്ണുകൾക്ക് സ്ട്രെയ്ൻ ഉണ്ടാക്കും. തലവേദന, കണ്ണുകൾ വരളുക, കണ്ണിനു ചുറ്റും കറുത്ത പാട് കൂടാതെ മയോപ്പിയ, ഹൈപ്പറോപ്പിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് മൊബൈല്‍ ഫോണും ലാപ്ടോപ്പും െടലിവിഷനുമെല്ലാം ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. എന്നാൽ  ഇവയുമായുള്ള വർധിച്ച സമ്പർക്കം കണ്ണുകൾക്ക് ദോഷം ചെയ്യും. ദീർഘനേരമുള്ള സ്ക്രീൻ ഉപയോഗം കണ്ണുകൾക്ക് സ്ട്രെയ്ൻ ഉണ്ടാക്കും. തലവേദന, കണ്ണുകൾ വരളുക, കണ്ണിനു ചുറ്റും കറുത്ത പാട് കൂടാതെ മയോപ്പിയ, ഹൈപ്പറോപ്പിയ തുടങ്ങിയ കാഴ്ച പ്രശ്നങ്ങൾ ഇവയ്ക്കും കാരണമാകും. എൽഇഡി, ടിഎഫ്ടി സ്ക്രീനുകളിൽ നിന്നു വരുന്ന പ്രകാശം പിറ്റ്യൂട്ടറി ഹോർമോണുകളെയും ന്യൂറോ ട്രാൻസ്മിറ്ററുകളെയും തടസ്സപ്പെടുത്തും. ഇത് ഉറക്കത്തെയും ബാധിക്കും. ക്രമേണ ബൗദ്ധിക പ്രവർത്തനങ്ങളെ ബാധിക്കുകയും സമ്മർദം, ഉത്കണ്ഠ ഇവയ്ക്ക് കാരണമാകുകയും ചെയ്യും.

നേത്രസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആയുർവേദം നിർദേശിക്കുന്ന ചില വഴികളുണ്ട് അവ ഏതൊക്കെ എന്നു നോക്കാം.
∙കണ്ണ് കഴുകാം –
ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ കണ്ണ് കഴുകാം. ഇത് കണ്ണിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യും. ഇത് കണ്ണിന് തണുപ്പും ആരോഗ്യവും നൽകും.
∙ഒഴിവാക്കാം ഇവ – സൗന്ദര്യവർധക വസ്തുക്കളായ ഐലൈനർ, കൺമഷി, മസ്കാര തുടങ്ങിയവയിൽ അപകടകരമായ രാസവസ്തുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കണ്ണുകൾക്ക് ദോഷം വരാതിരിക്കാനായി ആയുർവേദിക് കൺമഷിയോ മെഡിസിനൽ ഐലൈനറോ ഉപയോഗിക്കാം. ഇത് കണ്ണുകളെ ആകർഷകമാക്കും എന്നു മാത്രമല്ല സംരക്ഷണവും ഏകും.

Representative image. Photo Credit: Deepak Sethi/istockphoto.com
ADVERTISEMENT

∙ഹെഡ് മസാജ് – തലയിൽ വെളിച്ചെണ്ണയോ മറ്റ് എസൻഷ്യൽ ഓയിലുകളോ പുരട്ടി തടവാം. തലയിൽ തടവുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും കണ്ണിലെ പേശികളെ റിലാക്സ് ചെയ്യിക്കുകയും കണ്ണുനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ചെയ്യും.
∙കൈകൾ കൂട്ടിത്തിരുമ്മാം – കൈപ്പത്തികൾ തമ്മിൽ കൂട്ടിത്തിരുമ്മുക. ഏതാണ്ട് പത്ത് സെക്കന്റ് തിരുമ്മിയ ശേഷം കൈകളിലെ ഇളംചൂട് അടച്ച കണ്ണുകൾക്ക് മീതെ കൊള്ളിക്കുക. നേത്രഗോളത്തിന് സമ്മർദം കൊടുക്കാതെ വേണം കൈകൾ വയ്ക്കാൻ. രണ്ടു മൂന്നു മിനിറ്റ് ഈ നില തുടരുക. ഒപ്പം ദീർഘമായി ശ്വാസമെടുക്കുക. സ്ക്രീനുകൾക്കു മുന്നിൽ ഒരുപാടു സമയം ചെലവിടുന്നുണ്ടെങ്കിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും ഇത് ആവർത്തിക്കുക. ഇത് കണ്ണിനുണ്ടാവുന്ന സ്ട്രെയ്ൻ കുറയ്ക്കും.
∙നേരിട്ട് വെയിൽ കൊള്ളാതിരിക്കാം– പുറത്തു പോകുമ്പോൾ നേരിട്ട് കണ്ണിൽ വെയിലടിക്കാതെ തണലത്തു നിൽക്കാൻ ശ്രദ്ധിക്കാം. ഒരുപാടു മണിക്കൂർ പുറത്ത് െചലവിടേണ്ടി വരുകയാണെങ്കിൽ ഒരു തൊപ്പിയോ കണ്ണടയോ ധരിക്കാം.

∙ഭക്ഷണത്തിൽ ശ്രദ്ധിക്കാം – പിത്ത ദോഷം ബാലൻസ് ചെയ്യാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പോഷകഗുണങ്ങളുള്ള തണുപ്പു തരുന്ന ഭക്ഷണം കഴിക്കാം. വെള്ളരി, തേങ്ങാവെള്ളം, ഇലക്കറികൾ, മുന്തിരിങ്ങ, മെലൺ തുടങ്ങിയ പഴങ്ങൾ കഴിക്കാം.
∙ത്രിഫല– ആരോഗ്യമുള്ള കണ്ണുകൾക്കായി ത്രിഫല ഉപയോഗിച്ച് കണ്ണ് കഴുകാം. ഒരു ടീസ്പൂൺ ത്രിഫല ഇട്ട് വെള്ളം തിളപ്പിക്കുക. ഇത് തണുത്ത ശേഷം അരിക്കുക. ഈ ലായനിയിൽ അഞ്ചു മുതൽ ഏഴു മിനിറ്റു വരെ കണ്ണുകൾ മുക്കുക. കണ്ണിന്റെ വരൾച്ച, ചുവപ്പുനിറം, അസ്വസ്ഥത ഇവയെല്ലാം അകറ്റാൻ ഇത് സഹായിക്കും.

English Summary:

Revitalize Your Vision: Top Ayurvedic Practices for Eye Health in the Digital Age

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT