ഐവിഎഫ് വിജയനിരക്ക്: ഭക്ഷണക്രമം, വ്യായാമം, സമ്മര്‍ദ്ദ നിയന്ത്രണം എന്നിവ പ്രധാനം
അണ്ഡാശയത്തില്‍ നിന്ന് വളര്‍ച്ചയെത്തിയ അണ്ഡകോശങ്ങള്‍ പുറത്തെടുത്ത് ലാബില്‍ അവയെ ബീജവുമായി സങ്കലനം ചെയ്‌ത്, ഭ്രൂണത്തെ തിരികെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന പ്രക്രിയയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐവിഎഫ്. കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതിമാര്‍ക്ക് വലിയ അനുഗ്രഹമാണ് ഇത്തരത്തിലുള്ള

അണ്ഡാശയത്തില്‍ നിന്ന് വളര്‍ച്ചയെത്തിയ അണ്ഡകോശങ്ങള്‍ പുറത്തെടുത്ത് ലാബില്‍ അവയെ ബീജവുമായി സങ്കലനം ചെയ്‌ത്, ഭ്രൂണത്തെ തിരികെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന പ്രക്രിയയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐവിഎഫ്. കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതിമാര്‍ക്ക് വലിയ അനുഗ്രഹമാണ് ഇത്തരത്തിലുള്ള ഗര്‍ഭധാരണം. എന്നാല്‍ എപ്പോഴും ഇത് വിജയിക്കണമെന്ന് നിര്‍ബന്ധമില്ല.
അണ്ഡകോശങ്ങളുടെ നിലവാരം, ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം, ജനിതകപരമായ അസാധാരണത്വങ്ങള്‍, ജീവിതശൈലി ഘടകങ്ങള്‍, ഭ്രൂണത്തെ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്ന സമയം എന്നിവയെല്ലാം ഐവിഎഫിന്റെ വിജയത്തില്‍ സുപ്രധാനമാണ്. ഐവിഎഫ് പരാജയപ്പെടാനുള്ള കാരണങ്ങള്‍ വിശദീകരിക്കുകയാണ് ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഡല്‍ഹി മാക്‌സ് മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററിലെ സീനിയര്‍ ഡയറക്ടര്‍ ഡോ. സുര്‍വീണ്‍ ഘുമ്മന്‍ സിന്ധു.
1. അണ്ഡകോശങ്ങളുടെ നിലവാരം
പ്രായമാകും തോറും സ്‌ത്രീകളുടെ അണ്ഡകോശങ്ങളുടെ നിലവാരം കുറഞ്ഞ് വരും. 30കളില്‍ ഈ നിലവാരതകര്‍ച്ച ആരംഭിക്കുന്നു. 40കളില്‍ എത്തുമ്പോഴേക്കും ഇത് ഗണ്യമായി കുറയും. ഇതിനാലാണ് 20കളില്‍ തന്നെ അണ്ഡകോശങ്ങളെടുത്ത് ഫ്രീസ് ചെയ്‌ത് സൂക്ഷിക്കാന്‍ വിദഗ്‌ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് പോലെ ബീജത്തിന്റെ നിലവാരവും ചലനക്ഷമതയും അണ്ഡകോശവുമായി സങ്കലനം ചെയ്യാനുള്ള കഴിവും സുപ്രധാനമാണ്.
2. ജനിതക പ്രശ്‌നങ്ങള്‍
ഭ്രൂണം ഗര്‍ഭാശയത്തില്‍ കൃത്യമായി നിക്ഷേപിക്കാന്‍ സാധിക്കാതെ വരുന്നത് ജനിതക പ്രശ്‌നങ്ങള്‍ മൂലവുമാകാം. പ്രീ-ഇംപ്ലാന്റേഷന്‍ ജനറ്റിക് ടെസ്റ്റിങ് നടത്തുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സഹായകമാണ്.
3. ഗര്‍ഭപാത്രത്തിന്റെ പ്രശ്‌നങ്ങള്‍
ഗര്‍ഭപാത്രത്തിന്റെ അകത്തെ ആവരണമായ എന്‍ഡോമെട്രിയല്‍ ലൈനിങ്ങിന്റെ പ്രശ്‌നങ്ങള്‍, അതിനുള്ളിലെ സ്‌കാര്‍ ടിഷ്യൂ, നീര്‍ക്കെട്ട്, ഇവിടേക്കുള്ള കുറഞ്ഞ രക്തപ്രവാഹം എന്നിവയും വിജയകരമായി ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് തടയാം. ഭ്രൂണത്തെ സ്വീകരിക്കാനുള്ള ഗര്‍ഭപാത്രത്തിന്റെ കഴിവിനെ മെച്ചപ്പെടുത്താനുള്ള ഹോര്‍മോണല്‍ തെറാപ്പികളും ശസ്‌ത്രക്രിയകളും ഈ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായിക്കും.
4. രോഗങ്ങള്‍
പോളിസിസ്‌റ്റിക് ഓവറി സിന്‍ഡ്രോം, പ്രമേഹം, എന്‍ഡോമെട്രിയോസിസ്, പ്രതിരോധ സംവിധാനം ശരീരത്തിലെ കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയും ഐവിഎഫ് പരാജയത്തിന് പിന്നിലെ കാരണങ്ങളാകാം. ഇമ്മ്യൂണോളജിക്കല്‍ പരിശോധനകളിലൂടെ ഈ പ്രശ്‌നങ്ങളെ കണ്ടെത്താനാകും.
5. നിക്ഷേപിക്കുന്ന സമയം
ബീജസങ്കലനം നടത്തിയ ശേഷം ലഭിക്കുന്ന ഭ്രൂണത്തെ എപ്പോള്‍ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു എന്നതും നിര്‍ണ്ണായകമാണ്. ആര്‍ത്തവചക്രത്തില്‍ വളരെ നേരത്തെയോ വൈകിയോ ഈ പ്രക്രിയ നടന്നാല്‍ ഇംപ്ലാന്റേഷന്‍ വിജയകരമാകണമെന്നില്ല.
ആന്റിഓക്‌സിഡന്റുകളും പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്‌നുകളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം ചേര്‍ന്ന സന്തുലിതമായ ഭക്ഷണക്രമം, വ്യായാമം എന്നിവ ഐവിഎഫ് വിജയനിരക്ക് വര്‍ദ്ധിക്കാന്‍ സഹായിക്കും. മദ്യപാനം, പുകവലി, സോഡ, സംസ്‌കരിച്ച ഭക്ഷണം, ജങ്ക് ഫുഡ്, സോഫ്‌ട് ചീസ്, മെര്‍ക്കുറി സാന്നിധ്യമധികമുള്ള മീന്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. യോഗ, ധ്യാനം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ സമ്മര്‍ദ്ധവും നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.