മുഖക്കുരു നെറ്റിയിലോ, കവിളിലോ, താടിയിലോ? സ്ഥാനം നോക്കി ആരോഗ്യപ്രശ്നം അറിയാം
മുഖക്കുരു പലരെയും സംബന്ധിച്ച് ഒരു സൗന്ദര്യപ്രശ്‌നമാണ്. എന്നാല്‍ ഇതിനും അപ്പുറം നമ്മുടെ ആരോഗ്യനിലയെ പറ്റി പല മുന്നറിയിപ്പുകളും മുഖക്കുരുവിന് നല്‍കാന്‍ സാധിക്കുമെന്ന് ചൈനീസ് പരമ്പരാഗത വൈദ്യശാസ്‌ത്രം പറയുന്നു. മുഖം വായിച്ച് ആരോഗ്യ പ്രവചനം നടത്തുന്ന ഈരീതിയെ ചൈനീസ് ഭാഷയില്‍ മിയന്‍ ഷിയാങ്

മുഖക്കുരു പലരെയും സംബന്ധിച്ച് ഒരു സൗന്ദര്യപ്രശ്‌നമാണ്. എന്നാല്‍ അതിനും അപ്പുറം നമ്മുടെ ആരോഗ്യനിലയെ പറ്റി പല മുന്നറിയിപ്പുകളും മുഖക്കുരുവിന് നല്‍കാന്‍ സാധിക്കുമെന്ന് ചൈനീസ് പരമ്പരാഗത വൈദ്യശാസ്‌ത്രം പറയുന്നു. മുഖം വായിച്ച് ആരോഗ്യ പ്രവചനം നടത്തുന്ന ഈ രീതിയെ ചൈനീസ് ഭാഷയില്‍ മിയന്‍ ഷിയാങ് എന്നാണ് വിളിക്കുന്നത്.
ഇതിന്റെ ശാസ്‌ത്രീയ യുക്തിയെയും കൃത്യതയെയും സംബന്ധിച്ച് ശാസ്‌ത്ര സമൂഹം രണ്ട് തട്ടിലാണെങ്കിലും 3000ലധികം വര്‍ഷമായി ചൈനയില്‍ മിയന്‍ ഷിയാങ് നിലനിന്നു വരുന്നു. ചൈനീസ് പരമ്പരാഗത വൈദ്യശാസ്‌ത്രം അനുസരിച്ച് മുഖത്തിന്റെ ഓരോ ഭാഗത്തും വരുന്ന കുരുക്കള്‍ ഇനി പറയുന്ന ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
1. നെറ്റിയില്‍ കുരു
നെറ്റിയിലെ കുരു ദഹനസംവിധാനത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് സൂചന നല്‍കുന്നു. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, മോശം ഭക്ഷണക്രമം എന്നിവ മൂലം നെറ്റിയില്‍ കുരുക്കള്‍ ഉണ്ടാകാമെന്നാണ് ചൈനീസ് പാരമ്പര്യവൈദ്യം പറയുന്നത്. സമ്മര്‍ദ്ദം, ഉറക്കമില്ലായ്‌മ എന്നിവയും നെറ്റിയിലെ കുരുവിന് പിന്നിലുണ്ടാകാമെന്നും ഇവര്‍ വിശ്വസിക്കുന്നു.
2. ചെന്നിയിലെ കുരു
നെറ്റിക്കും ചെവിക്കും ഇടയിലുള്ള ചെന്നിഭാഗത്തെ കുരുക്കളെ മിയന്‍ ഷിയാങ് ബന്ധിപ്പിക്കുന്നത് വൃക്കയും മൂത്രസഞ്ചിയുമായും ബന്ധപ്പെട്ട അണുബാധ അടക്കമുള്ള പ്രശ്‌നങ്ങളുമായാണ്.
3. പുരികങ്ങള്‍ക്കിടയില്‍ കുരു
കണ്‍പുരികങ്ങള്‍ക്കിടയിലെ കുരു കരള്‍ പ്രശ്‌നം മൂലമാകാമെന്നും മിയന്‍ ഷിയാങ് പറയുന്നു. മദ്യപാനം, കൊഴുപ്പുള്ള ഭക്ഷണം, വിഷാംശം എന്നിവ മൂലം കരള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ പുരികങ്ങള്‍ക്കിടയിലെ കുരുക്കള്‍ അടക്കമുള്ള ചര്‍മ്മ പ്രശ്‌നങ്ങളായി ഇവ പുറത്ത് വരുമെന്ന് വിശ്വസിക്കപ്പെടുന്നു.
4. കണ്ണുകള്‍ക്ക് താഴെയുള്ള കുരു
കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, കുരുക്കള്‍, തടിപ്പ് എന്നിവ ശരീരത്തിന്റെ നിര്‍ജലീകരണത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും സൂചനയാണെന്ന് ചൈനീസ് വൈദ്യശാസ്‌ത്രം ചൂണ്ടിക്കാണിക്കുന്നു.
5. മൂക്കിലെ കുരു
മൂക്കിന്റെ ഇടത് ഭാഗം ഹൃദയത്തിന്റെ ഇടത് വശവുമായും വലത് ഭാഗതം ഹൃദയത്തിന്റെ വലത് വശവുമായും ബന്ധപ്പെട്ടിരിക്കുന്നതായി ചൈനീസ് പാരമ്പര്യ വൈദ്യം വിശ്വസിക്കുന്നു. മൂക്കില്‍ വരുന്ന ചുവപ്പ്, കറുത്ത കുരുക്കള്‍, എണ്ണമയം എന്നിവയെല്ലാം കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുടെ ലക്ഷണങ്ങളായാണ് കണക്കാക്കുന്നത്.
6. കവിളിലെ കുരു
കവിളുകളിലെ കുരുക്കള്‍ വയര്‍, പ്ലീഹ, ശ്വാസകോശ സംവിധാനം എന്നിവയുമായി ചൈനീസ് പാരമ്പര്യവൈദ്യം ബന്ധിപ്പിക്കുന്നു. ഉദാഹരണത്തിന് കവിളിലെ ചുവപ്പ് വയറിലെ അണുബാധയുടെ ലക്ഷണമാണെന്നും ഇവിടെ ഉണ്ടാകുന്ന വിണ്ടുകീറല്‍ അലര്‍ജി, സൈനസ് അണുബാധ പോലുള്ള ശ്വാസകോശ പ്രശ്‌നങ്ങളുടെ സൂചനയാണെന്നും ഇവര്‍ വിശ്വസിക്കുന്നു.
7. താടിയിലെ കുരു
താടിയില്‍ വരുന്ന കുരുക്കളെ ബന്ധപ്പെടുത്തുന്നത് ഹോര്‍മോണല്‍ അസുന്തലനവും പ്രത്യുത്‌പാദന സംവിധാനത്തിലെ പ്രശ്‌നങ്ങളുമായാണ്. ആര്‍ത്തവസമയത്തെ ഹോര്‍മോണല്‍ മാറ്റങ്ങളും സമ്മര്‍ദ്ദവും ഈ മേഖലയിലെ ചര്‍മ്മം വിണ്ടുകീറലും കുരുക്കളുമൊക്കെയായി പുറത്ത് കാണപ്പെടാമെന്ന് ചൈനീസ് വൈദ്യശാസ്‌ത്രം പറയുന്നു.