മോഹൻലാൽ എന്ന മഹാനടന്റെ ഏറ്റവും നല്ല വേഷപകർച്ചയിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ സിനിമയാണ് തന്മാത്ര. മറവി രോഗത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സിനിമ. ഡിമൻഷ്യ അഥവാ മേധാക്ഷയത്തെ വ്യക്തമായി അവതരിപ്പിച്ചു എന്നതിൽ ബ്ലസി എന്ന സംവിധായകന് അഭിമാനിക്കാം. ഡിമൻഷ്യ എന്നത് പലർക്കും കേവലം ഒരു മറവിരോഗം മാത്രമാണ്.

മോഹൻലാൽ എന്ന മഹാനടന്റെ ഏറ്റവും നല്ല വേഷപകർച്ചയിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ സിനിമയാണ് തന്മാത്ര. മറവി രോഗത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സിനിമ. ഡിമൻഷ്യ അഥവാ മേധാക്ഷയത്തെ വ്യക്തമായി അവതരിപ്പിച്ചു എന്നതിൽ ബ്ലസി എന്ന സംവിധായകന് അഭിമാനിക്കാം. ഡിമൻഷ്യ എന്നത് പലർക്കും കേവലം ഒരു മറവിരോഗം മാത്രമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാൽ എന്ന മഹാനടന്റെ ഏറ്റവും നല്ല വേഷപകർച്ചയിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ സിനിമയാണ് തന്മാത്ര. മറവി രോഗത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സിനിമ. ഡിമൻഷ്യ അഥവാ മേധാക്ഷയത്തെ വ്യക്തമായി അവതരിപ്പിച്ചു എന്നതിൽ ബ്ലസി എന്ന സംവിധായകന് അഭിമാനിക്കാം. ഡിമൻഷ്യ എന്നത് പലർക്കും കേവലം ഒരു മറവിരോഗം മാത്രമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാൽ എന്ന മഹാനടന്റെ ഏറ്റവും നല്ല വേഷപകർച്ചയിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ സിനിമയാണ് തന്മാത്ര. മറവി രോഗത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ സിനിമ. ഡിമൻഷ്യ അഥവാ മേധാക്ഷയത്തെ വ്യക്തമായി അവതരിപ്പിച്ചു എന്നതിൽ ബ്ലസി എന്ന സംവിധായകന് അഭിമാനിക്കാം. 

ഡിമൻഷ്യ എന്നത് പലർക്കും കേവലം ഒരു മറവിരോഗം മാത്രമാണ്. യഥാർത്ഥത്തിൽ എന്താണ് ഡിമൻഷ്യ? 
ചിന്തകളെ വേർതിരിച്ച് പ്രാവർത്തികമാക്കാനുള്ള കഴിവ് കുറഞ്ഞുവരുന്ന ഒരു അവസ്ഥയാണ് ഡിമൻഷ്യ. മറവിയെന്നത് അതിന്റെ ഒരു ഭാഗം മാത്രം. കേവലം മറവിയിൽ തുടങ്ങി ഒരാളെ നിഷ്ക്രിയനാക്കി അകാലമൃത്യുവിലേക്ക് നയിക്കുന്ന ഒരു രോഗമായി വേണം ഇതിനെ കണക്കാക്കാൻ. 

ADVERTISEMENT

മറവി എന്നത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണെന്നാണ് പലരും കരുതുന്നത്. ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്. പ്രായമാകുമ്പോൾ മറവി ബാധിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. അതുപോലെതന്നെ ഡിമൻഷ്യ എന്നത് ഒരു രോഗാവസ്ഥയാണ്. അത് പല രോഗങ്ങളുടെയും ലക്ഷണങ്ങളായി കണ്ടേക്കാം. അതുകൊണ്ട്തന്നെ വിശദമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ ഏകദേശം അഞ്ചു കോടി ജനങ്ങളെ ബാധിക്കുന്ന ഒരു അവസ്ഥയാണിത്. 60 മുതൽ 70 ശതമാനം വരെ ഉള്ള ഡിമൻഷ്യ രോഗികളും അൽസ്ഹൈമേഴ്സ് എന്ന രോഗം ബാധിച്ചവരാണ്. 

Representative image. Photo Credit:DMP/istockphoto.com

60 വയസ്സിനുമേൽ പ്രായമുള്ള അഞ്ച് മുതൽ എട്ട് ശതമാനം വരെ ഉള്ള ആളുകളിൽ ഈ രോഗമുണ്ട്. പ്രായമായവരിൽ ഉണ്ടാകാവുന്ന പരിമിതികളുടെയും പരാശ്രയത്തിന്റെയും പ്രധാന കാരണമായി ഈ രോഗത്തെ കണക്കാക്കാം. ഡിമൻഷ്യ ഒരു വ്യക്തിയുടെ ചിന്താശക്തിയെയും ഓർമയെയും ബാധിച്ച്, ദൈനംദിന ജീവിതത്തെ ദുസ്സഹമാക്കുന്നു.

മറവി അല്ല മേധാക്ഷയം
കേവലം മറവിയല്ല മേധാക്ഷയം എന്ന ഡിമൻഷ്യ. മറവി ഉണ്ടെന്ന് വെച്ച് ഡിമൻഷ്യ ആകണമെന്ന് നിർബന്ധവുമില്ല.

ADVERTISEMENT

∙മേധാക്ഷയത്തിന്റെ ആദിമ‌രൂപങ്ങൾ 
മേധാക്ഷയം (ഡിമൻഷ്യ) പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ചില സൂചനകൾ ഇത്തരക്കാരിൽ കണ്ടുവരാറുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയുന്നത് നമ്മെ രോഗനിർണയത്തിന് സഹായിക്കാറുണ്ട്.

1. വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. പെട്ടെന്ന് ദേഷ്യപ്പെടുക, സങ്കടം വരുക എന്നിവ ആദ്യമേ ഇതിന്റെ  ആദിമ രൂപങ്ങളായി കാണാറുണ്ട്.

2. ആളുകളുമായി ഇടപഴകാനുള്ള കഴിവ് നഷ്ടപ്പെടുക. ഇത് പലപ്പോഴും സ്വഭാവ വൈകൃതങ്ങളായി ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. എപ്പോഴും നല്ല രീതിയിൽ ഇടപെട്ട് കൊണ്ടിരുന്ന ആൾ സാമാന്യ മര്യാദകൾ ലംഘിക്കുന്നതായി ആളുകൾ പരാതിപ്പെട്ടേക്കാം. 

3. ഉത്സാഹക്കുറവ്. ഏതു കാര്യവും ഉത്സാഹത്തോടെ ചെയ്തിരുന്ന വ്യക്തികളിൽ ക്രമേണ അത് നഷ്ടപ്പെട്ട് അലസരായി പെരുമാറുന്നത് ഈ രോഗത്തിന് തുടക്കമാണോ എന്ന് സംശയി ക്കേണ്ടിയിരിക്കുന്നു.

ADVERTISEMENT

മേധാക്ഷയ ലക്ഷണങ്ങൾ
ഡിമൻഷ്യയുടെ ലക്ഷണങ്ങളെ മൂന്ന് ഘട്ടങ്ങളായി പരിഗണിക്കാം. പ്രാരംഭദശയിൽ കാണുന്ന ലക്ഷണങ്ങൾ ക്രമേണ വർധിച്ചാണ് രോഗം പരിസമാപ്തിയിൽ എത്തുന്നത്. മിക്കവാറുമുള്ള മേധാക്ഷയ രോഗങ്ങളെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ പറ്റിയില്ലെങ്കിലും രോഗ പരിണാമത്തെയും ലക്ഷണങ്ങളെയും നിയന്ത്രിക്കുവാൻ സാധിക്കുമെന്നതിനാൽ ഇതിന്റെ തുടക്കമുള്ള ലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സിക്കേണ്ടത് തികച്ചും ആവശ്യമാണ്.

തുടക്ക ലക്ഷണങ്ങൾ  
1.  മറവി
പൊതുവേ തുടക്കത്തിൽ കാണപ്പെടുന്ന ലക്ഷണം മറവിയാണ്. സാധാരണയായി കൂടെ കഴിയുന്നവരാണ് അല്ലെങ്കിൽ അടുത്തിടപഴകുന്നവരാണ് മറവി ഉണ്ടെന്ന് ആദ്യം ശ്രദ്ധിക്കുന്നത്. ചില വാക്കുകൾ മറന്നു പോകുകയായിരിക്കാം ആദ്യമായി കാണപ്പെടുന്ന ലക്ഷണം. ചിലപ്പോൾ ഒരു വസ്തുവിന്റെ പേരാവും മറന്നുപോവുക.
2.  സമയത്തെക്കുറിച്ചുള്ള ധാരണ പിശക്. രാവിലെ എന്നുകരുതി വൈകുന്നേരം ഓഫീസിൽ പോവുക. ദിവസം ഏതെന്ന് കൺഫ്യൂഷൻ ഉണ്ടാകുക മുതലായവ.

3. സ്ഥിരമായി പോകുന്ന വഴി തെറ്റി പോവുക.
4.  സങ്കീർണമായ പ്രശ്നങ്ങൾ മുമ്പത്തെ പോലെ കൈകാര്യം ചെയ്യാൻ സാധിക്കാതെ വരുക. ആസൂത്രണവും സംഘടനാ പാടവവും നഷ്ടപ്പെടുക മുതലായവ.
5. കണക്കുകൂട്ടുന്നത് തെറ്റി പോവുക. 
6. പെട്ടെന്ന് ദേഷ്യം വരിക മുതലായ സ്വഭാവ വ്യതിയാനങ്ങൾ

രോഗം കുറേക്കൂടി മുന്നോട്ടു പോകുമ്പോൾ ഇനി പറയുന്ന ലക്ഷണങ്ങൾ കണ്ടെന്നുവരാം.

Representative image. Photo Credit:Daisy Daisy/istockphoto.com

∙റീസന്റ് മെമ്മറി ലോസ്
ദൈനംദിന കാര്യങ്ങളിലെ മറവിയാണ് ഇതിൽ മുഖ്യം. ഭക്ഷണം കഴിച്ചത് മറന്നു പോയി വീണ്ടും ഭക്ഷണം ആവശ്യപ്പെടുക. മരുന്ന് കഴിച്ചത് മറന്നു പോയി വീണ്ടും അത് തന്നെ എടുത്ത് കഴിക്കുക. വീട്ടിലെ ജോലി എന്താണ് ചെയ്തത് എന്ന് മറന്നു പോവുക. സ്റ്റൗ ഓഫാക്കാൻ മറന്നു പോകുക മുതലായവ.

∙വീട്ടിലെ തന്നെ വഴി തെറ്റി പോവുക.
വീട്ടിലെ ടോയ്‌ലറ്റിന്റെ സ്ഥാനം എവിടെയാണെന്ന് മറന്നു പോയിട്ട് ഓരോ മുറിയുടെയും വാതിൽ തുറന്നു നോക്കുക. അലമാരയിൽ വെക്കേണ്ടത് എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക, അടുക്കള ആണെന്ന് ധരിച്ച് പാത്രങ്ങളെല്ലാം ബാത്റൂമിൽ കൊണ്ടുപോയി വയ്ക്കുക, ചെരുപ്പ് എവിടെയാണ് ഊരി ഇട്ടതെന്ന് മറന്നു പോവുക മുതലായവ.

∙സ്ഥിരം പോകുന്ന ഇടങ്ങൾ മറന്നു പോവുക
പള്ളിയും, ക്ഷേത്രവും ഒക്കെ എവിടെയാണെന്ന് മറന്നുപോവുക. 

∙വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരുകൾ മറന്നുപോവുക 

∙ മറ്റുള്ളവരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ് നഷ്ടപ്പെടുക.
ഇതുകൊണ്ട് പലപ്പോഴും അവർ മിണ്ടാതിരിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഒരു സ്വഭാവവ്യതിയാനം ആയിട്ടാണ് പലപ്പോഴും കൂടെയുള്ളവർ അതിനെ കാണുക.

∙സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിന് മറ്റുള്ളവരുടെ സഹായം തേടുക 

∙മറ്റു സ്വഭാവ വ്യതിയാനങ്ങൾ കണ്ടു വരിക. ചോദിച്ച കാര്യങ്ങൾ തന്നെ വീണ്ടും ചോദിക്കുക. പറമ്പിലും വഴിയിലും ഒക്കെ ചുറ്റി തിരിയുക മുതലായവ.

ഇതിന്റെ അന്ത്യഘട്ടം 
മേധാക്ഷയത്തിന്റെ അന്ത്യഘട്ടത്തിൽ രോഗി പൂർണ്ണമായും നിഷ്ക്രിയനായി പരസഹായം കൂടാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിത്തീരുന്നു. സമയ കാല ബോധം നഷ്ടപ്പെടുന്നു. ആളുകളെ തിരിച്ചറിയാൻ സാധിക്കാതെയാകുന്നു. ഭക്ഷണം കഴിക്കാൻ കൂടി പരസഹായം വേണ്ടിവരുന്നു. നടക്കാൻ പറ്റാത്ത അവസ്ഥ. എങ്ങനെ നടക്കണം എന്ന് മറന്നു പോകുന്നു. സ്വഭാവ വ്യതിയാനവും ദേഷ്യവും വർധിക്കുന്നു. ഉത്കണ്ഠ, നിരാശ, വിഷാദം എന്നിവയുണ്ടാകുന്നു. മര്യാദകൾ മറന്നുപോകുന്നു, സംശയങ്ങൾ ഉടലെടുക്കുന്നു.

എന്താണ് കാരണം?  
നാഡീവ്യൂഹങ്ങൾക്കും നാഡീകോശങ്ങൾക്കും നഷ്ടം സംഭവിക്കുമ്പോളാണ് ഈ രോഗം പിടിപെടുന്നത്. 

അതുകൊണ്ടുതന്നെ ഏതൊക്കെ നാഡീവ്യൂഹവും നാഡീകോശങ്ങളും നശിച്ചു പോയോ അതിന്റെ ലക്ഷണങ്ങളാവും ഊ രോഗിയിൽ പ്രധാനമായും കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ ഓരോ രോഗിയിലും ലക്ഷണങ്ങളും വ്യത്യസ്തമാകും.

മേധാക്ഷയത്തിന്റെ കാരണങ്ങളും പ്രതിവിധികളും 
മേധാക്ഷയം അഥവ ഡിമൻഷ്യയെ പൊതുവിൽ രണ്ടായി തരംതിരിക്കാം.
1. ചികിൽസിച്ച് ഭേദമാക്കാൻ സാധ്യമല്ലാത്ത ഇറിവേഴ്‌സിബിൾ ഡിമൻഷ്യ.
2. പരിവർത്തനത്തിന് വിധേയമായേക്കാവുന്ന അഥവാ റിവേഴ്സ് ചെയ്ത് എടുക്കാവുന്ന തരം റിവേഴ്‌സിബിൾ ഡിമൻഷ്യ.
ഭൂരിഭാഗം മേധാക്ഷയവും ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കാത്തതും പുരോഗമിക്കുന്നതുമായ ഒന്നാണ്. ഉദാഹരണത്തിന് അൽസ്ഹൈമേഴ്സ്, വാസ്കുലർ ഡിമൻഷ്യ, പാർക്കിൻസോനിസം കാരണം ഉണ്ടാകുന്ന ഡിമൻഷ്യ ഇവയൊക്കെ ഈ ഗണത്തിൽ പെടുത്താവുന്നതാണ്.
എന്നാൽ റിവേഴ്സ്സിബിൾ ഡിമൻഷ്യ അഥവാ പരിവർത്തന വിധേയമാക്കാവുന്ന ഡിമൻഷ്യ, ശരിയായ ചികിത്സ കൊണ്ട് ഒരു അളവ് വരെ ഇതിനെ ഭേദമാക്കാവുന്ന രോഗാവസ്ഥയാണ്. അത് വ്യത്യസ്തമായ കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. 

1. അണുബാധ മൂലമോ രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാർ മൂലമോ ഉണ്ടാകാവുന്ന ഡിമൻഷ്യ. ഉദാഹരണം മൾട്ടിപ്പിൾ സ്ക്ലിറോസിസ് .
2. ഹോർമോണുകളുടെ പ്രവർത്തന കുറവുമൂലമോ മെറ്റബോളിക്ക് കാരണങ്ങൾ മൂലമോ ഉണ്ടാകാവുന്ന ഡിമൻഷ്യ .
ഉദാഹരണത്തിന് തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുക, സോഡിയത്തിന്റെയും കാൽസ്യത്തിന്റെ അളവിലുള്ള വ്യതിയാനങ്ങൾ എന്നിവ
3. പോഷകാഹാരക്കുറവ് മൂലമുള്ള ഉള്ള മേധാക്ഷയം. 
നിർജലീകരണം അഥവാ ഡീഹൈഡ്രേഷൻ. അമിത മദ്യപാനം മൂലമുള്ള ശാരീരികാവസ്ഥ, വൈറ്റമിൻ ബി വണ്ണിന്റെ  കുറവ്, B6, B12, കോപ്പർ, വൈറ്റമിൻ ഡി മുതലായവയുടെ കുറവ്.
4. ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ ഡിമെൻഷ്യ ഉണ്ടാക്കിയേക്കാം. 
5. ഹെഡ് ഇൻജുറി മൂലമുണ്ടാവുന്ന ഡിമൻഷ്യ. 
ഇത് പ്രത്യേകിച്ച് പ്രായമായവരിൽ തല ഇടിച്ചുണ്ടാകുന്ന വീഴ്ചയ്ക്ക് ശേഷമായി കണ്ടുവരാറുണ്ട്.
6. വിഷാംശങ്ങൾ ഉള്ളിൽ കടന്നാൽ ഉണ്ടാകാവുന്ന ഡിമൻഷ്യ. 
ഉദാഹരണത്തിന് ലെഡ് മെർക്കുറി, ചില കീടനാശിനികൾ മുതലായവ. 

ഡിമൻഷ്യ ഉണ്ടാക്കാൻ സാധ്യതയുള്ള മറ്റു കാരണങ്ങൾ 
തലച്ചോറിലുണ്ടാകുന്ന ട്യൂമറുകൾ, തലച്ചോറിൽ ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥകൾ. 
ഉദാഹരണത്തിന് നിയന്ത്രിക്കാൻ പറ്റാത്ത ആസ്തമ, ഹൃദ്രോഗം, കാർബൺ മോണോക്സൈഡ് മുതലായ വിഷാംശങ്ങൾ ശ്വസിക്കുക, ഉറക്കത്തിലുള്ള ശ്വാസതടസ്സം അഥവാ സ്ലീപ് അപ്നിയ സിൻഡ്രോം മുതലായവ കാരണങ്ങളാണ്.

രോഗസാധ്യത ഉള്ളവർ ആരൊക്കെ? റിസ്ക് ഫാക്റ്റേഴ്സ് എന്തൊക്കെ?
1. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് സാധാരണ മേധാക്ഷയം കണ്ടുവരുന്നത്. എന്നാൽ പ്രായമാകുന്ന എല്ലാവരിലും ഉണ്ടാകുന്ന ഒരു അവസ്ഥ അല്ല ഇതന്നും മനസ്സിലാക്കണം.
2. പാരമ്പര്യം 
3. ഡൗൺസിൻഡ്രോം മുതലായ ബുദ്ധിമാന്ദ്യമുള്ള ആളുകൾ, വ്യായാമക്കുറവ് അനാരോഗ്യകരമായ ഭക്ഷണ രീതികൾ, അതായത് തലച്ചോറിന്റെ സംരക്ഷണത്തിന് ആവശ്യമായ പോഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താതെ ഇരിക്കുക. മെഡിറ്ററേനിയൻ ഡയറ്റ്. 
4. അമിത മദ്യപാനവും പുകവലിയും. 
ഹൃദ്രോഗവും അനുബന്ധരോഗങ്ങളും, നിയന്ത്രിക്കാനാവാത്ത ബ്ലഡ് പ്രഷർ, അമിതവണ്ണം എന്നിവയൊക്കെ പിന്നീട് ഡിമെൻഷ്യയുടെ റിസ്ക് ഫാക്റ്റേഴ്സ് ആണ്. ഇത് വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും മരുന്നിലൂടെയും നിയന്ത്രിക്കേണ്ടതാണ്. അനിയന്ത്രിതമായ പ്രമേഹവും ഡിമൻഷ്യയ്ക്കു കാരണമാകാം.
ചികിത്സിക്കാതെ ഉള്ള വിഷാദരോഗവും ഡിമൻഷ്യയുടെ റിസ്ക് ഫാക്ടർ തന്നെയാണ്. ഉറക്കത്തിൽ ഉണ്ടാകുന്ന ശ്വാസതടസ്സം ആണ് മറ്റൊരു കാരണം. അത് പലരും കൂർക്കംവലി ആയി അവതരിപ്പിക്കാറുണ്ട്.

മേധാക്ഷയത്തെ തടയാൻ കഴിയുമോ?
1. ഡിമെൻഷ്യ വരാനുള്ള റിസ്ക് ഫാക്റ്റേഴ്സ് ഉള്ളവർ ചില കാര്യങ്ങൾ ചെയ്യുന്നത് അതിനെ തടയിടുന്നതിന് സഹായകരമാണ്. 
മനസ്സെപ്പോഴും പ്രവർത്തനക്ഷമമാക്കുക, വായനയും ചെസ്സ് പോലെയുള്ള കളികളും, അന്താക്ഷരി, അക്ഷരശ്ലോകങ്ങൾ  മുതലായ വിനോദങ്ങളും, കടംകഥകളുമൊക്കെ ഉൾപ്പെടുത്താം.
2. ശാരീരിക വ്യായാമം .
3. സാമൂഹ്യപ്രവർത്തനങ്ങളിലൊക്കെ ഏർപ്പെട്ട് എപ്പോഴും കർമ്മനിരതരായി ഇരിക്കുക.
4. മദ്യപാനം പുകവലി മുതലായ ദുശീലങ്ങൾ ഉള്ളവർ അതിൽ നിന്നും മോചനം നേടുക.
5. ഹൃദ്രോഗവും അനുബന്ധരോഗങ്ങളും ചികിത്സയിലൂടെ പരിഹരിക്കുക. ബിപി കൊളസ്ട്രോൾ ഡയബറ്റിസ് ഒക്കെ കൺട്രോൾ ആയിട്ട് തന്നെ നിർത്തുക. 
6. ഉൽക്കണ്ഠ, വിഷാദം മുതലായ മനോരോഗങ്ങളെ ചികിത്സിച്ചു ഭേദപ്പെടുത്തുക.
7. പോഷകസമൃദ്ധമായ ആഹാരങ്ങൾ കഴിക്കുക, ഒമേഗാ ത്രീ ഫാറ്റി ആസിഡ് ഉള്ള മത്സ്യം മുതലായ ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. പഴങ്ങളും പരിപ്പുകളും, പച്ചക്കറികളും പച്ചിലകളും കഴിക്കുക. കശുവണ്ടി, ബദാം മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. 
8. മെഡിറ്ററേനിയൻ ഡയറ്റ് ഡിമൻഷ്യ വരാതിരിക്കാനുള്ള ഉത്തമമായ ആഹാരരീതി ആയി പരിഗണിക്കാറുണ്ട്. ഡ്രൈഫ്രൂട്ട്സ് ,നട്സ്, പച്ചിലകൾ മത്സ്യങ്ങൾ മുതലായവ അടങ്ങിയതാണ് മെഡിറ്ററേനിയൻ ഡയറ്റ്. 
9.  കൃത്യസമയത്തും ഏഴ് മണിക്കൂറിലും കുറയാതെ ഉറങ്ങുക. ഉറക്കത്തിൽ ശ്വാസതടസ്സം നേരിടുന്നവർക്ക് അതിനുള്ള പ്രത്യേക ചികിത്സ എടുത്ത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക.

ഇറിവേഴ്സബിളും പുരോഗമിക്കുന്നതുമായ ഡിമൻഷ്യയെ ചികിത്സിച്ചു ഭേദപ്പെടുത്താൻ പറ്റിയില്ലെങ്കിലും അതിന്റെ ലക്ഷണങ്ങളെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതിനും, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മരുന്നുകൾകൊണ്ട് സാധ്യമാണ്. ആഗോളതലത്തിൽ ഈ രോഗത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുന്നതിനും ഈ രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് വേണ്ടുന്ന സഹായവും ധൈര്യവും നൽകുന്നതിനും രോഗനിവാരണത്തിന് വേണ്ട റിസർച്ചുകൾ ചെയ്യുന്നതിനുമായി വിവിധ സംഘടനകൾക്ക് രൂപം നൽകിയിട്ടുണ്ട്. 

ഡിമൻഷ്യ എന്ന മഹാരോഗം രോഗം ഇപ്പോൾ ശാസ്ത്രലോകത്തിനു മുൻപിൽ കീറാമുട്ടിയായി നിൽക്കുന്നു എന്നത് ഒരു സത്യമായി നിലനിൽക്കുമ്പോഴും ഇത്തരം വലിയ വെല്ലുവിളികളെ നേരിടുവാൻ പര്യാപ്തമായി വരുംവർഷങ്ങളിൽ ശാസ്ത്രം പുരോഗമിക്കും എന്നതാണ് നമ്മുടെ പ്രതീക്ഷ.
(ലേഖിക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കൺസൽട്ടൻറ് സൈക്യാട്രിസ്റ്റ് ആണ് )

English Summary:

Dementia: Causes, Symptoms, and Hope for Prevention & Management

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT