മുഖക്കുരു, നീർക്കെട്ട്; അമിതമായി മധുരം കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് എന്തൊക്കെ?
മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ അൽപം ശ്രദ്ധിക്കാം. നാച്വറൽ ഷുഗർ പോലും ആരോഗ്യകരമെങ്കിലും മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. എന്തുതരം പഞ്ചസാര ആണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ശരീരഭാരം അമിതമായി മധുരം കഴിക്കുന്നത് പെട്ടെന്ന് ശരീരഭാരം കൂടാൻ കാരണമാകും.

മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ അൽപം ശ്രദ്ധിക്കാം. നാച്വറൽ ഷുഗർ പോലും ആരോഗ്യകരമെങ്കിലും മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. എന്തുതരം പഞ്ചസാര ആണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
ശരീരഭാരം
അമിതമായി മധുരം കഴിക്കുന്നത് പെട്ടെന്ന് ശരീരഭാരം കൂടാൻ കാരണമാകും.
മുഖക്കുരു
ശരീരത്തിലെ അവയവങ്ങൾക്കു മാത്രമല്ല, ചർമത്തിനും മധുരം ദോഷം ചെയ്യും. അമിതമായി മധുരം കഴിച്ചാല്‍ ചർമത്തിൽ പാടുകളും മുഖക്കുരുവും ഉണ്ടാകും.
മൂഡ് സ്വിങ്ങ്സ്
മധുരം അമിതമായി കഴിക്കുന്നത് മുഡ്സ്വിങ്ങ്സിനു കാരണമാകും. മാത്രമല്ല എത്ര മധുരം കഴിക്കുന്നുവോ ഇനിയും അത്രയും കൂടുതൽ മധുരം കഴിക്കാൻ വീണ്ടും തോന്നുകയും ചെയ്യും.
പ്രതിരോധശക്തി
മധുരത്തിന്റെ അമിതോപയോഗം രോഗപ്രതിരോധ ശക്തി കുറയാന‍് കാരണമാകും. മധുരം പൂർണമായും ആഗിരണം ചെയ്യപ്പെടാതെ ബാക്കി വരുകയും ഇത് ചെറുകുടലിലെത്തുകയും അവിടത്തെ ബാക്ടീരിയകൾക്ക് ഇത് ഭക്ഷണമാകുകയും എൻഡോടോക്സിൻ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും. ഈ എൻഡോടോക്സിനുകൾ രക്തത്തിൽ കലരുകയും ഇൻഫ്ലമേഷൻ ഉണ്ടാക്കുകയും പ്രതിരോധശേഷി ഇല്ലാതാക്കുകയും ചെയ്യും.
വീക്കം
ബാക്കി വരുന്ന ഷുഗർ ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടില്ലെങ്കിൽ അത് ഇൻഫ്ലമേഷന് കാരണമാകും. ശരീരത്തിൽ പ്രായമാകൽ വേഗത്തിലാകാനും ഇത് കാരണമാകും.