ബോധം കെട്ട് ഉറങ്ങുന്നതല്ല സുഖനിദ്ര; ഉറക്കത്തിന് പിന്നിലെ ശാസ്ത്രം ഇതാണ്
വാട്‌സ് ആപ്പ് വഴി പലര്‍ക്കും ഗുഡ്‌നൈറ്റ് സന്ദേശം അയക്കുന്നവരാണ് നാം. എന്നാല്‍ എന്താണ് ഈ ആശംസിക്കുന്ന ശുഭനിദ്രയെന്നോ സുഖനിദ്രയെന്നോ നമ്മളില്‍ പലര്‍ക്കും അറിയില്ല. പലരെയും സംബന്ധിച്ച് കട്ടിലില്‍ കിടന്ന് ലൈറ്റ് ഓഫാക്കിയാല്‍ ഉടനെ ഉറങ്ങുന്നതും മറ്റ് തടസ്സങ്ങളൊന്നും ഇല്ലാതെ രാവിലെ മാത്രം

വാട്‌സ്‌ആപ്പ് വഴി പലര്‍ക്കും ഗുഡ്‌നൈറ്റ് സന്ദേശം അയക്കുന്നവരാണ് നാം. എന്നാല്‍ എന്താണ് ഈ ആശംസിക്കുന്ന ശുഭനിദ്രയെന്നോ സുഖനിദ്രയെന്നോ നമ്മളില്‍ പലര്‍ക്കും അറിയില്ല. പലരെയും സംബന്ധിച്ച് കട്ടിലില്‍ കിടന്ന് ലൈറ്റ് ഓഫാക്കിയാല്‍ ഉടനെ ഉറങ്ങുന്നതും മറ്റ് തടസ്സങ്ങളൊന്നും ഇല്ലാതെ രാവിലെ മാത്രം ഉണരുന്നതുമാണ് സുഖനിദ്ര.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പലഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ഒരു ചാക്രിക പ്രക്രിയയാണ് ഉറക്കം. ഇതിനിടയില്‍ നാം പല തവണ ഉണരുന്നുണ്ട്. വീണ്ടും അടുത്ത ഘട്ടത്തിലെ ഉറക്കത്തിലേക്ക് വീഴുന്നുണ്ട്. ചിലര്‍ പിറ്റേ ദിവസം ഇതിനെ കുറിച്ച് ഓര്‍ക്കും. മറ്റു ചിലര്‍ ഓര്‍ക്കില്ല. അത്രേയുള്ളൂ വ്യത്യാസം.
മുതിര്‍ന്ന ഒരാള്‍ ഒരു രാത്രിയില്‍ ഉറക്കത്തിന്റെ അഞ്ചോ ആറോ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നുണ്ടെന്നാണ് കണക്ക്. ഈ ഘട്ടങ്ങളുടെ അവസാനം ഉണരുന്നത് തികച്ചും സാധാരണമാണ് താനും. അതായത് അഞ്ചോ ആറോ തവണ നിങ്ങള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍വിലേക്ക് എത്താറുണ്ട് എന്നര്‍ത്ഥം. പ്രായമാകുമ്പോള്‍ ഇത്തരത്തില്‍ ഉണരുന്ന തവണകളുടെ എണ്ണം വർധിക്കാം.
നോണ്‍ റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ്, റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ് എന്നിങ്ങനെ ഉറക്കം പ്രധാനമായും രണ്ട് വിധത്തിലുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ കണ്ണുകള്‍ അടഞ്ഞിരിക്കുമ്പോഴും ദ്രുതമായി ചലിക്കുന്ന ഘട്ടമാണ് റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ്. അതില്ലാത്ത ഉറക്കത്തിന്റെ ആദ്യ ഘട്ടങ്ങളാണ് നോണ്‍ റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ്.
ഉറക്കത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളായ നോണ്‍ റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ്പില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ തുടങ്ങും. തലച്ചോറിലെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തങ്ങളും പേശികളുടെ പ്രവര്‍ത്തനവും ഹൃദയമിടിപ്പ് നിരക്കും ശ്വാസോച്ഛാസവുമെല്ലാം പതിയെ ആകുന്ന ഘട്ടങ്ങളാണ് ഇവ. ആഴത്തിലുള്ള ഉറക്കത്തിന്റെയും സ്വപ്‌നങ്ങളുടെയുമൊക്കെ ഘട്ടമാണ് റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപിന്റേത്.
മുതിര്‍ന്നവരില്‍ 25 ശതമാനത്തിനും പെട്ടെന്ന് ഉറങ്ങാന്‍ കഴിയാതിരിക്കുകയും ഉറങ്ങിയാല്‍ വേഗം ഉണരുകയും ചെയ്യുന്ന ഇന്‍സോംനിയ പ്രശ്‌നം ഉണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉറക്കത്തില്‍ ശ്വാസം ഭാഗികമായോ പൂര്‍ണ്ണമായോ നിലയ്‌ക്കുന്ന സ്ലീപ് അപ്‌നിയയും പലര്‍ക്കും അനുഭവപ്പെടാറുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ച് ഇന്‍സോംനിയയും സ്ലീപ് അപ്‌നിയയും വരാനുള്ള സാധ്യതയും വര്‍ധിക്കും.
പലതരം ആരോഗ്യപ്രശ്‌നങ്ങള്‍, വേദന, ചിലതരം മരുന്നുകള്‍ എന്നിവയും ഉറക്കത്തെ ബാധിക്കാം. പല ഘട്ടങ്ങളിലൂടെയുള്ള ഉറക്കത്തെ കൃത്യമായി അളക്കാന്‍ സ്‌മാര്‍ട്ട് വാച്ചുകളിലെ സ്ലീപ് ട്രാക്കിങ് ഡിവൈസുകള്‍ക്ക് സാധിച്ചെന്ന് വരില്ല. സ്ലീപ് ലാബുകളിലെ പോളിസോംനോഗ്രാഫിയാണ് ഉറക്കത്തിന്റെ ഘട്ടങ്ങള്‍ അളക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം. ഉറക്ക സമയത്തെ ശ്വാസോച്ഛാസം, ഓക്‌സിജന്‍ സാച്ചുറേഷന്‍, തലച്ചോറിലെ തരംഗങ്ങള്‍, ഹൃദയനിരക്ക് എന്നിവയെല്ലാം പോളിസോംനോഗ്രാഫി കൃത്യമായി നിര്‍ണ്ണയിക്കുന്നു.
നിങ്ങളുടെ ഉറക്കത്തിന്റെ ക്രമം മനസ്സിലാക്കുന്നത് അതിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളും ശീലങ്ങളും തിരിച്ചറിയാനും അവ നിയന്ത്രിക്കാനും സഹായിക്കും.