ശരീരത്തിന് നിരവധി വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രവർത്തനങ്ങളും ഉണ്ട്. അത്തരത്തിൽ ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിലാണ് മഗ്നീഷ്യം ഉൾപ്പെടുന്നത്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തസമ്മർദ്ദം

ശരീരത്തിന് നിരവധി വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രവർത്തനങ്ങളും ഉണ്ട്. അത്തരത്തിൽ ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിലാണ് മഗ്നീഷ്യം ഉൾപ്പെടുന്നത്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തസമ്മർദ്ദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന് നിരവധി വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രവർത്തനങ്ങളും ഉണ്ട്. അത്തരത്തിൽ ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിലാണ് മഗ്നീഷ്യം ഉൾപ്പെടുന്നത്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തസമ്മർദ്ദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന് നിരവധി വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും  പ്രവർത്തനങ്ങളും ഉണ്ട്. അത്തരത്തിൽ ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിലാണ് മഗ്നീഷ്യം ഉൾപ്പെടുന്നത്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഊർജ്ജോൽപ്പാദനം തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.

ഇലക്കറികൾ, നട്സ്, സീഡ്സ്, മുഴുധാന്യങ്ങൾ എന്നീ ഭക്ഷണങ്ങളിൽ നിന്ന് മഗ്നീഷ്യം ലഭിക്കും. അല്ലെങ്കിൽ മഗ്നീഷ്യം  സപ്ലിമെന്റുകൾ എടുക്കാം. എല്ലുകളുടെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സ്ട്രെസ്സ് അകറ്റാനും മഗ്നീഷ്യം സഹായിക്കും. വളരെ പ്രധാനപ്പെട്ട ഒരു ധാതുവായ മഗ്നീഷ്യത്തിന്റെ അഭാവം, പേശിവേദന, ക്ഷീണം ഇവയ്ക്കു കാരണമാകും. ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതയും കൂട്ടും. അതുകൊണ്ടുതന്നെ ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് പരിശോധിക്കണം.

ADVERTISEMENT

മഗ്നീഷ്യം നൽകുന്ന ചില ആരോഗ്യഗുണങ്ങളെ അറിയാം.

Photo credit : Tatjana Baibakova / Shutterstock.com

∙പേശികളുടെ പ്രവർത്തനം
പേശികളുടെ സങ്കോചത്തിനും വികാസത്തിനും മഗ്നീഷ്യം പ്രധാന പങ്കുവഹിക്കുന്നു. പേശികളിലെ കാത്സ്യത്തിന്റെ അളവ് നിലനിർത്തി പേശിവേദന ത‌‌ടയുന്നു. ശാരീരിക ക്ഷമത ആവശ്യമുള്ള ആളുകൾക്കും കായിക താരങ്ങൾക്കും മഗ്നീഷ്യം ആവശ്യമാണ്.

ADVERTISEMENT

∙എല്ലുകളുടെ ആരോഗ്യം
ശരീരത്തിലെ മഗ്നീഷ്യത്തിന്റെ 60 ശതമാനവും എല്ലുകളിലാണ് ശേഖരിക്കപ്പെടുന്നത്. കാൽസ്യത്തിന്റെയും വൈറ്റമിൻ ഡിയുടെയും ആഗീരണത്തെയും ഉപാപചയ പ്രവർത്തനത്തെയും ഇത് സഹായിക്കുന്നു. ആരോഗ്യവും ശക്തിയുമുള്ള എല്ലുകൾക്ക് കാൽസ്യവും വൈറ്റമിൻ ഡിയും ആവശ്യമാണ്. ഇത് ഓസ്റ്റിയോ പോറോസിസിനുള്ള സാധ്യത കുറയ്ക്കുന്നു.

∙ഉറക്കം നാഡീ വ്യവസ്ഥയെ ശാന്തമാക്കാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്. ഉറക്കത്തിനു സഹായിക്കുന്ന ന്യൂറോട്രാൻസ് മിറ്ററുകളുടെ ഉൽപ്പാദനത്തിന് ഇത് സഹായിക്കുന്നു. ആവശ്യത്തിന് മഗ്നീഷ്യം ശരീരത്തിലെത്തുന്നത് ഉറക്കം മെച്ചപ്പെടുത്തുകയും ഉറക്കമില്ലായ്മ എന്ന അവസ്ഥ ഇല്ലാതാക്കുകയും ചെയ്യും.

ADVERTISEMENT

∙ മെച്ചപ്പെട്ട ഹൃദയാരോഗ്യം
മഗ്നീഷ്യം, രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദയമിടിപ്പ് ക്രമപ്പെടുത്തുകയും ചെയ്യും. ഇത് ഹൃദയധമനികൾക്ക് കട്ടികൂട്ടുന്നതിനെ തടയുന്നു. ഇതുവഴി രക്താതിമർദം, ഹൃദയസംബന്ധമായ രോഗങ്ങളായ ഹൃദയാഘാതം, അരിത്‌മിയ, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Photo By: adrian825/istockphoto

∙ ഉത്കണ്ഠയും സമ്മർദ്ദവും
മനോനില(mood)യെ സ്വാധീനിക്കുന്ന ന്യൂറോട്രാൻസ് മിറ്ററുകളെ മഗ്നീഷ്യം നിയന്ത്രിക്കുന്നു. കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. സ്ട്രെസ്സ് ഹോർമോണായ ഇത് നാഡികളെ റിലാക്സ് ചെയ്യിക്കുന്നു. ഉത്കണ്ഠയുടെ ലക്ഷണങ്ങളെ കുറച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.

∙ ഊർജ്ജോൽപ്പാദനം

ഊർജ്ജത്തിന്റെ ഉപാപചയപ്രവർത്തനത്തിന് മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തിലെ ഊർജ്ജ തന്മാത്രയായ അഡിനോസിൻ ട്രൈഫോസ്ഫേറ്റി(ATP)നെ ഇത് ആക്റ്റിവേറ്റ് ചെയ്യുന്നു. ഇതുവഴി ക്ഷീണവും തളർച്ചയും അകറ്റി ഊർജ്ജം ഏകുന്നു. 

∙ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഇൻസുലിന്റെ പ്രവർത്തനങ്ങളെയും ഗ്ലൂക്കോസിന്റെ ഉപാചയ പ്രവർത്തനങ്ങളെയും മഗ്നീഷ്യം സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം ഉള്ളവർക്ക് ഇത് ഏറെ ഗുണകരമാണ്. മഗ്നീഷ്യം ആവശ്യത്തിന് ശരീരത്തിലുള്ളത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

∙ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു
മഗ്നീഷ്യത്തിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ഹൃദ്രോഗം, സന്ധിവാതം, ഉപാപചയരോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇൻഫ്ലമേഷന്റെ സൂചകങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. കോശങ്ങളുടെ ആരോഗ്യം നിലനിർത്താനും ഓക്സീകരണ സമ്മർദ്ദം കുറയ്ക്കാനും മഗ്നീഷ്യം സഹായിക്കുന്നു.

English Summary:

From Anxiety to Sleepless Nights: Can Magnesium Solve Your Health Problems.Health benefits of magnesium includes reducing diabetics,anxiety,bone and heart health