ഇന്ന് കുട്ടികളിൽ നേത്രരോഗങ്ങൾ കൂടിവരുകയാണ് ബിജെ മെഡിക്കൽ കോളജ് നടത്തിയ ഒരു പഠനവും ഇത് ശരിവയ്ക്കുന്നു. ദിവസം മൂന്നുമുതൽ മൂന്നര മണിക്കൂർ വരെ സ്(ക്രിനിനു മുന്നിൽ ചെലവഴിക്കുന്ന കുട്ടികൾക്ക് നേത്രരോഗങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. നേരത്തെ തന്നെ രോഗനിർണയവും ചികിത്സയും നടത്തേണ്ടതാണെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് കുട്ടികളിൽ നേത്രരോഗങ്ങൾ കൂടിവരുകയാണ്. ബിജെ മെഡിക്കൽ കോളജ്  നടത്തിയ ഒരു പഠനവും ഇത് ശരിവയ്ക്കുന്നു. ദിവസം മൂന്നുമുതൽ മൂന്നര മണിക്കൂർ വരെ സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്ന കുട്ടികൾക്ക് നേത്രരോഗങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. നേരത്തെ തന്നെ രോഗനിർണയവും ചികിത്സയും നടത്തേണ്ടതാണെന്നും ലക്ഷണങ്ങളെ അറിയേണ്ടത് പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.

കുട്ടികളിലെ നേത്രസംരക്ഷണത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും അറിയാം
വളരുംതോറും ഓരോ കുട്ടിക്കും കണ്ണിന് വിവിധ പ്രശനങ്ങൾ ഉണ്ടാവാം. ആദ്യവർഷങ്ങളിൽ കാഴ്ച് വളരെ പെട്ടെന്നാണ് വികസിക്കുന്നത്. കണ്ണുകളിൽ ചുവപ്പ്, കണ്ണിൽ നിന്നും വെള്ളം വരുക,കണ്ണ് തിരുമ്മുക, കോങ്കണ്ണ്, ചലിക്കുന്നവസ്തുക്കളെ കാണാൻ പറ്റാതെ വരുക, കൃഷ്ണമണിയിൽ വെളുപ്പോ ചാര നിറമോ കാണുക തുടങ്ങി ലക്ഷണങ്ങൾ ശ്രദ്ധിക്കണം.

Representative image. Photo Credit: Nutlegal Photographer/Shutterstock.com
ADVERTISEMENT

പ്രീ സ്കുൾ എത്തുമ്പോഴേയ്ക്കും കാഴ്ചപ്രശ്ങ്ങൾ പഠനത്തെ ബധിക്കും ആകൃതിയും നിറവും തിരിച്ചറിയാൻ പ്രയാസം അനുഭവപ്പെടുക എന്നതാണ് ഒരു പ്രധന ലക്ഷണം. വളരെ അടുത്തുനിന്ന് ടിവി കാണുക,വസ്തുക്കളെ കാണാൻ കണ്ണിറുക്കേണ്ടി വരുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കാം. സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ, അക്കാദമിക പ്രകടനങ്ങളെയും നിത്യജിവിതത്തിൽ ചെയ്യേണ്ട കാര്യങ്ങളെയും കാഴ്ച പ്രശ്നങ്ങൾ ബാധിക്കും. വായിക്കാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടോ എന്നും പരിശോധിക്കുക.  ഇടയ്ക്കിടെ കണ്ണു തിരുമ്മുക, കോങ്കണ്ണ്, തലവേദന, കണ്ണുകൾക്ക് ക്ഷീണം ബോർഡ് കാണാൻ പ്രയാസം, ദൂരെയുള്ള വസ്തുക്കളെ കാണാൻ പ്രയാസം തുടങ്ങിയ ലക്ഷണങ്ങളെ ഗൗരവമായെടുക്കാം.
എല്ലാ പ്രായക്കാരെയും ബാധിക്കാവുന്ന  ലക്ഷണങ്ങളാണ് തൂങ്ങിയ കണ്‍പോളകൾ, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം അനുഭവപ്പെടുക, കണ്ണുകളുടെ അസാധാരണ ചലനം, കാഴ്ച് മങ്ങിയതായി തോന്നുക എന്നിവ.

കണ്ണ് പരിശോധനയുടെ പ്രാധാന്യം
ലക്ഷണങ്ങൾ ഒന്നും പ്രകടമായില്ലെങ്കിലും കണ്ണുകളെ ശ്രദ്ധിക്കണം. കുട്ടികൾ ആറുമാസം പ്രയമുള്ളപ്പോൾ തന്നെ നേത്രപരിശോധന നടത്തണമെന്ന് അമേരിക്കൻ ഒപ്റ്റോമെട്രിക് അസോസിയേഷൻ പറയുന്നു. രണ്ടാമതായി മൂന്നുവയസിൽ നേത്രപരിശോധന നടത്തണം. പിന്നീട് ഓരോ രണ്ടുവർഷം കുടുമ്പോഴും നേത്രപരിശോധന നടത്തണം.
കാഴ്ച്‌ചപ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ‌തേടുന്നത് കാഴ്‌ച മെച്ചപ്പെടാനും അക്കാദമിക വിജയത്തിനും സഹായിക്കും.
കാഴ്ച്‌ചപ്രശ്നങ്ങൾ ചികിത്സ‌ച്ചില്ലെങ്കിൽ ആംബ്ലിയോപ്പിയ അഥവാ ലേസി ഐ വരാൻ സധ്യതയുണ്ട്. കാഴ്ച്‌ചപ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ണുഡോക്ടറെ കണ്ട് പരിശോധിപ്പിക്കേണ്ടതാണ്.

English Summary:

Headaches and Squinting: Surprising Signs Your Child Needs an Eye Exam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT