വൃക്കരോഗം പ്രമേഹം വഷാളാക്കുമോ? എന്തൊക്കെ ശ്രദ്ധിക്കണം?
ഒരു രോഗം മറ്റേ രോഗത്തെ വഷളാക്കുന്ന തരത്തില്‍ വൃക്കരോഗവും പ്രമേഹവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ക്രോണിക് വൃക്കരോഗം അഥവാ സികെഡി വരാനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്ന് തന്നെ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമാണ്. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ പതിയെ

ഒരു രോഗം മറ്റേ രോഗത്തെ വഷളാക്കുന്ന തരത്തില്‍ വൃക്കരോഗവും പ്രമേഹവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ക്രോണിക് വൃക്കരോഗം അഥവാ സികെഡി വരാനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്ന് തന്നെ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമാണ്. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ പതിയെ നശിപ്പിക്കുകയും ഇത് രക്തശുദ്ധീകരണം ബുദ്ധിമുട്ടിലാക്കുകയും ചെയ്യും.
പ്രമേഹം ഇത്തരത്തില്‍ രക്തക്കുഴലുകളെ ബാധിക്കുന്നത് വൃക്കസ്‌തംഭനത്തിലേക്ക് വരെ നയിക്കാമെന്ന് ഗുരുഗ്രാം സികെ ബിര്‍ല ആശുപത്രിയിലെ നെഫ്രോളജി കണ്‍സള്‍ട്ടന്റ് ഡോ. മോഹിത് ഖിര്‍ബത് ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നേരെ തിരിച്ച് വൃക്ക രോഗമുള്ളവരുടെ ശരീരത്തിന് ഇന്‍സുലിനും രക്തത്തിലെ പഞ്ചസാരയും ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുന്നത് പ്രമേഹ നിയന്ത്രണവും തകരാറിലാക്കും.
പ്രമേഹരോഗം മൂലമുള്ള പ്രശ്‌നങ്ങളെ അധികരിപ്പിക്കുന്ന ഹൈപ്പര്‍ടെന്‍ഷനും വൃക്കരോഗം മൂലം വരാം. വൃക്കകള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നം മൂലം ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയും ഇലക്ട്രോലൈറ്റിലെ തകരാറുകളും രക്തത്തിലെ പഞ്ചസാരയുടെ നില സ്ഥായിയായി നിര്‍ത്തുന്നത് ബുദ്ധിമുട്ടിലാക്കും. പ്രമേഹത്തിന് കഴിക്കുന്ന ചില മരുന്നുകള്‍ വൃക്കകള്‍ക്ക് സംസ്‌കരിച്ച് പുറന്തള്ളാന്‍ പറ്റാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
പ്രമേഹവും വൃക്കരോഗവുമുള്ളവര്‍ ഈ രോഗങ്ങള്‍ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ടതും രക്തസമ്മര്‍ദ്ധം നിയന്ത്രണത്തില്‍ നിര്‍ത്തുകയും ചെയ്യേണ്ടതാണെന്നും ഡോ. മോഹിത് കൂട്ടിച്ചേര്‍ത്തു.