ചില ശീലങ്ങള് ജീവിതം മാറ്റി മറിക്കും, ഇനിയും വൈകിയിട്ടില്ല; വാർധക്യം ആനന്ദകരമാക്കാം
ആരോഗ്യകരമായ വാർധക്യമാണല്ലോ എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവും. പുതിയൊരു വർഷം തുടങ്ങുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ഉറപ്പുവരുത്താനായി ചില കാര്യങ്ങൾ ശീലിച്ചു തുടങ്ങിയാലോ? 1.വിവരസാങ്കേതിക വിദ്യയുടെ ആധുനികകാലത്ത് അതിൽനിന്ന് അകലം പാലിക്കുന്നത് നന്നല്ല. മക്കളോടോ കൊച്ചുമക്കളോടോ ഒക്കെ
ആരോഗ്യകരമായ വാർധക്യമാണല്ലോ എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവും. പുതിയൊരു വർഷം തുടങ്ങുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ഉറപ്പുവരുത്താനായി ചില കാര്യങ്ങൾ ശീലിച്ചു തുടങ്ങിയാലോ? 1.വിവരസാങ്കേതിക വിദ്യയുടെ ആധുനികകാലത്ത് അതിൽനിന്ന് അകലം പാലിക്കുന്നത് നന്നല്ല. മക്കളോടോ കൊച്ചുമക്കളോടോ ഒക്കെ
ആരോഗ്യകരമായ വാർധക്യമാണല്ലോ എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവും. പുതിയൊരു വർഷം തുടങ്ങുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ഉറപ്പുവരുത്താനായി ചില കാര്യങ്ങൾ ശീലിച്ചു തുടങ്ങിയാലോ? 1.വിവരസാങ്കേതിക വിദ്യയുടെ ആധുനികകാലത്ത് അതിൽനിന്ന് അകലം പാലിക്കുന്നത് നന്നല്ല. മക്കളോടോ കൊച്ചുമക്കളോടോ ഒക്കെ
ആരോഗ്യകരമായ വാർധക്യമാണല്ലോ എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവും. പുതിയൊരു വർഷം തുടങ്ങുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ഉറപ്പുവരുത്താനായി ചില കാര്യങ്ങൾ ശീലിച്ചു തുടങ്ങിയാലോ?
∙വിവരസാങ്കേതിക വിദ്യയുടെ ആധുനികകാലത്ത് അതിൽനിന്ന് അകലം പാലിക്കുന്നത് നന്നല്ല. മക്കളോടോ കൊച്ചുമക്കളോടോ ചോദിച്ചു പുതിയ മൊബൈൽ ആപ്ലിക്കേഷനുകൾ പരിചയപ്പെടാം. നിർമിത ബുദ്ധി അടക്കമുള്ള കാര്യങ്ങൾ ജീവിതത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പഠിക്കാൻ ശ്രമിക്കാം. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയ രീതികളും പരിശീലിക്കാം.
∙ഒരാളുടെ ആയുസ്സ് വർധിപ്പിക്കുന്ന പ്രധാന കാര്യം അയാൾ വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണെന്ന് ഹാർവാർഡ് പഠനം പറയുന്നു. പഴയകാലത്തെ ഊഷ്മള ബന്ധങ്ങൾ പൊടിതട്ടിയെടുത്ത് ഊട്ടിയുറപ്പിക്കാൻ വേണ്ടതു ചെയ്യാം. സ്കൂൾ, കോളജ് കാലത്തെ പഴയ സുഹൃത്തുക്കളിൽ നാട്ടിലുള്ളവരെ വിളിച്ചുകൂട്ടി മൂന്നു മാസത്തിലൊരിക്കൽ ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കാം. വിദേശരാജ്യങ്ങളിൽ കഴിയുന്നവർക്ക് ഓൺലൈനായി പങ്കെടുക്കാൻ അവസരമൊരുക്കാം. മാനസികമായി യൗവനത്തിലേക്ക് മടങ്ങാൻ ഈ കൂടിച്ചേരലുകൾ ഉപകരിക്കും.
∙വീട്ടിൽ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും ഒക്കെ ഉപദേശിച്ചു നേർവഴിക്ക് നടത്താനുള്ള പ്രവണത ചിലർക്ക് അൽപം കൂടുതലായിരിക്കും. പലപ്പോഴും മറ്റുള്ളവർക്കിത് അസഹ്യമാകാനും സാധ്യതയുണ്ട്. അതുകൊണ്ട്, ചോദിക്കാതെ അങ്ങോട്ടുചെന്ന് ഉപദേശം കൊടുക്കുന്ന സ്വഭാവം അൽപം കുറയ്ക്കാം. മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടുകയും അവരെ തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സ്വഭാവമുണ്ടെങ്കിൽ അത് അവസാനിപ്പിക്കാം.
∙‘ഈ പിള്ളേര് പറയുന്ന കാര്യങ്ങളൊന്നും ഞങ്ങൾക്ക് മനസ്സിലാകുന്നില്ല’ എന്ന് പരിതപിക്കുന്നവർ ഒട്ടേറെയുണ്ട്. അങ്ങനെ കൗമാരപ്രായക്കാരിൽ നിന്ന് അകന്നു നിൽക്കാതെ അവരോടൊപ്പം അൽപം സമയം ചെലവഴിക്കാൻ ശ്രമിക്കാം. അവർക്ക് പറയാനുള്ള കാര്യങ്ങൾ ശ്രദ്ധാപൂർവം കേൾക്കാം. ഇതിലൂടെ യുവതലമുറയുടെ ജീവിതശൈലിയും ചിന്തകളുമൊക്കെ മനസ്സിലാക്കാൻ കഴിയും.
∙ജീവിതത്തിൽ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ നമ്മെ സഹായിച്ച ചില വ്യക്തികളുണ്ടാകാം. ജീവിതത്തിന്റെ തിരക്കിനിടയിൽ അവരെ നമ്മൾ വിസ്മരിച്ചു പോയിട്ടുണ്ടാകാം. അവർ ജീവനോടെ ഉണ്ടെങ്കിൽ നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഒരു കത്ത് എഴുതുകയോ ഒരു വാട്സാപ് സന്ദേശം അയയ്ക്കുകയോ ചെയ്യാം. അവർ അന്തരിച്ചു പോയെങ്കിൽ നമ്മുടെ ഡയറിയിൽ പ്രതീകാത്മകമായി അവർക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഒരു കത്ത് എഴുതിവയ്ക്കാം നമ്മുടെ ആത്മീയ ആരോഗ്യം മെച്ചപ്പെടുത്താൻ ഇതു സഹായിക്കും.
∙‘എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല, അതുകൊണ്ടുതന്നെ ഞാൻ അങ്ങനെ പരിശോധിക്കാനൊന്നും പോകാറില്ല.’– ചിലരെങ്കിലും പറയുന്ന ഒരു വാചകമാണിത്. എന്നാൽ, പ്രായം കൂടുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് തിരിച്ചറിയുക. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് ആവശ്യമുള്ള രക്തപരിശോധനകളും മറ്റും നടത്തി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാൻ ശ്രദ്ധിക്കുക.
∙‘എനിക്ക് വയസ്സും പ്രായവുമൊക്കെയായി, ഇനി എന്നെക്കൊണ്ട് ഒന്നിനും വയ്യ’ എന്നുപറഞ്ഞ് ജീവിതം മടുത്ത രീതിയിൽ മാറിനിൽക്കരുത്. നമ്മളെക്കൊണ്ട് ആകും വിധം വീട്ടുജോലികൾ ചെയ്യാനും കുടുംബാംഗങ്ങളോട് സഹകരിച്ച് വീടിനുവേണ്ട കാര്യങ്ങൾ ചെയ്യാനും പരമാവധി ശ്രമിക്കുക. മടിപിടിച്ച് കിടന്നാൽ അത് ആരോഗ്യത്തെയും നശിപ്പിക്കും എന്ന് തിരിച്ചറിയുക.
∙പുതിയ പുസ്തകങ്ങൾ വായിക്കാനും അതുവഴി കൂടുതൽ അറിവ് നേടാനുമുള്ള പരിശ്രമം ഊർജിതമായി തുടരുക. ഇത്രയും പ്രായമായതുകൊണ്ട് ഇനി പുതിയതൊന്നും അറിയേണ്ടതില്ല എന്ന വിചാരം വേണ്ട. ഇതുവരെ നമ്മൾ കണ്ടിട്ടും കേട്ടിട്ടും അറിഞ്ഞിട്ടും ഇല്ലാത്ത പുതിയ മേഖലകളെക്കുറിച്ചുള്ള ശ്രദ്ധേയമായ പുസ്തകങ്ങൾ വായിക്കാൻ സമയം കണ്ടെത്തുക.
∙ദിവസേന അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യാൻ മറക്കേണ്ട. ഒറ്റയ്ക്ക് നടക്കാൻ പോകുന്നത് വിരസമാകും എന്നതുകൊണ്ട് അയൽവീട്ടിലെ സമപ്രായക്കാരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ ഒക്കെ കൂട്ടി രാഷ്ട്രീയ, സാമൂഹിക കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരു കൂട്ട നടത്തം പ്രഭാതത്തിൽ ശീലമാക്കാം.
∙60 വയസ്സ് കഴിഞ്ഞാൽ എത്രയൊക്കെ വ്യായാമം ചെയ്താലും ഭക്ഷണം ക്രമീകരിച്ചില്ലെങ്കിൽ ജീവിതശൈലീ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. അതുകൊണ്ട്, ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള ‘ഫുഡ് പ്ലേറ്റ് മെത്തേഡ്’ സ്വീകരിക്കാം.
മൊത്തം ഭക്ഷണത്തിന്റെ നാലിലൊന്നു മാത്രം ചോറോ ചപ്പാത്തിയോ. ബാക്കി നാലിലൊന്ന് മീനോ കോഴിയിറച്ചിയോ. (സസ്യഭക്ഷണക്കാർക്ക് ചെറുപയർ, കടല തുടങ്ങിയവ). ബാക്കി നാലിലൊന്ന് പച്ചക്കറികൾ, ഇനിയുള്ള നാലിലൊന്ന് നാരുകൾ ഉൾപ്പെട്ട പഴവർഗങ്ങൾ. ഇതോടൊപ്പം കൃത്യമായ അളവ് വെള്ളം കുടിക്കാനും ലവണങ്ങൾ ശരീരത്തിലേക്ക് ചെല്ലുന്നു എന്ന് ഉറപ്പുവരുത്താനും കൂടി ശ്രദ്ധിക്കാം.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ. അരുൺ ബി. നായർ,പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം)